Friday 23 February 2018

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് ; പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

Image result for psc logo
 ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് പരീക്ഷ കേന്ദ്രത്തില്‍ മാറ്റം. കൊല്ലം ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വിമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (501/2017), സിവില്‍ എക്സൈസ് ഓഫീസര്‍ (345/2017) പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് തസ്തികയ്ക്ക് 2018 ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷക്ക് കൊല്ലം പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (സെന്റര്‍ നമ്ബര്‍ 1373 ) സെന്ററായി ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ (രജിസ്റ്റര്‍ നമ്ബര്‍ 190953 മുതല്‍ 191252 വരെ) കൊല്ലം കാവനാട് വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.

Thursday 22 February 2018

ഒടിയനു ശേഷം മോഹന്‍ലാലിന്‍റെ പുതിയ ചിത്രം


പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഒടിയനു ശേഷം മോഹൻലാലിൻറെ പുതിയ ചിത്രം ജോഷി- ഉദയകൃഷ്ണ ടീമൊരുക്കുന്ന വയനാടന്‍ തമ്പാന്‍ ആണെന്നാണ് പുറത്തു വരുന്ന വിവരം. ഒടിയൻറെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞാൽ ഈ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുമെന്നാണ് വാർത്തകൾ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൻറെ ചിത്രീകരണം ജൂലായ് അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ.

കേസരിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു


കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന കേസരിയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുന്നത് നായകനായ അക്ഷയകുമാർ തന്നെയാണ്. ആദ്യം ചിത്രത്തിൻറെ നിർമ്മാണം ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നത് സൽമാൻ ഖാൻ ആയിരുന്നു. പിന്നീട് സൽമാൻ അതിൽ നിന്നും പിന്മാറി. കേസരി ലുക്കിൽ കുട്ടികളുടെ കൂടെയാണ് അക്ഷയ് കുമാർ പ്രത്യക്ഷപ്പെടുന്നത്. ശ്രീ നാരായണ്‍ സിംഗാണ് ചിത്രം സംവിധാനം ചെയുന്നത്.

മഹാനദിയിലൂടെ ദുല്‍ഖറും അനുഷ്കയും ഒന്നിക്കുന്നു

Image result for DULQUER ANUSHKA SHETTY
നടി സാവിത്രിയുടെ ജീവിതമാസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് മഹാനദി. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും എത്തുന്നു. ദുല്‍ക്കര്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ 'മഹാനടി'യില്‍ തെലുങ്ക് സിനിമയിലെ ആദ്യ വനിതാസൂപ്പര്‍താരമായ ഭാനുമതിയായാണ് അനുഷ്ക ഷെട്ടി അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷ് സാവിത്രിയായും ദുല്‍ക്കര്‍ ജെമിനി ഗണേശനായും അഭിനയിക്കുന്നു.നടി സാവിത്രിയുടെ ബയോപികാണ് മഹാനടി. സമാന്ത, ശാലിനി പാണ്ഡെ തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായി. സാവിത്രിയും ജെമിനി ഗണേശനും തമ്മിലുള്ള ബന്ധമാണ് മഹാനടിയുടെ പ്രമേയം. ദുല്‍ക്കറിന് ഈ ചിത്രത്തില്‍ വ്യത്യസ്തമായ അനവധി ലുക്കുകളുണ്ട്.
തമിഴിലും തെലുങ്കിലുമായാണ് മഹാനടി പുറത്തിറങ്ങുന്നത്. മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കാനും പദ്ധതിയുണ്ട്.

മോഹന്‍ലാലിന് യുദ്ധതന്ത്രങ്ങള്‍ ഉപദേശിക്കാന്‍ ജാക്കിചാന്‍ മലയാളത്തിലേക്ക്!


ജാക്കിചാന്‍ മലയാളത്തിലെത്തുന്നു. മോഹന്‍ലാലിനൊപ്പം സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ജാക്കി ചാന്‍റെ വരവ്. ഇതോടെ ഇന്നോളം കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ക്കാണ് മലയാള സിനിമ സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്.രണ്ടാമൂഴത്തിലാണ് മോഹന്‍ലാലിനൊപ്പം ചാക്കിചാനും പ്രത്യക്ഷപ്പെടുന്നത്. ഭീമസേനന് യുദ്ധമുറകള്‍ ഉപദേശിച്ചുകൊടുക്കുന്ന നാഗരാജാവായാണ് ജാക്കി ചാന്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വഹിക്കുമ്ബോള്‍ യുദ്ധരംഗങ്ങള്‍ ഒരുക്കാനായി റിച്ചാര്‍ഡ് റയോണ്‍ എത്തുമെന്നും വിവരമുണ്ട്. നാഗാര്‍ജ്ജുന, മഹേഷ് ബാബു, അജയ് ദേവ്ഗണ്‍ തുടങ്ങിയവരും ഈ പ്രൊജക്ടിന്‍റെ ഭാഗമാകും.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനായിരിക്കും സംഗീതം. എം ടി വാസുദേവന്‍ നായരാണ് തിരക്കഥ രചിക്കുന്നത്.

ബിഗ്ബിയുടേയും ആമിറിന്‍റേയും തഗ്സ് ഓഫ് ഹിന്ദോസ്ഥന്‍ പൂര്‍ത്തിയാവുന്നു


ആമിർഖാനും അമിതാഭ് ബച്ചനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥന്‍.ചിത്രത്തിൻറെ ക്ലൈമാക്‌സ് രാജസ്ഥാനിലാണ് ചിത്രീകരിക്കുക. യാഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കത്രീന കൈഫ്, ഫാത്തിമ സനാ ഷൈയ്ഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്ത മാസത്തോടെ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാവുമെന്ന് ആമിർഖാൻ ആണ് അറിയിച്ചത്.

'തുറിച്ചുനോട്ടങ്ങള്‍ സ്ത്രീകളെ എത്രമാത്രം അസ്വസ്ഥരാക്കുമെന്ന് കരീഷ്മ എന്നെ പഠിപ്പിച്ചു


ണ്ണിമുകുന്ദന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല, തുടക്കക്കാലത്തെ ചോക്ലേറ്റ് ബോയ്, മസില്‍മാന്‍ പരിവേഷത്തെ മറികടന്ന് വ്യത്യസ്തമായ ഒരുപിടി വേഷങ്ങള്‍ ഉണ്ണിയുടെ കയ്യില്‍ ഇന്ന് ഭദ്രമാണ്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു ഈ യുവതാരം. മോഹന്‍ലാലിന്റെ മകനായി ജനതാ ഗാരേജില്‍ തിളങ്ങിയ ഉണ്ണി, പിന്നീട് അനുഷ്ക ഷെട്ടി നായികയായ ഭാഗ്മതിയിലൂടെ വീണ്ടും തെലുങ്കിലെത്തി.സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഇര, കണ്ണന്‍താമരക്കുളത്തിന്റെ ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഈ യുവതാരം. അതില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് ചാണക്യതന്ത്രത്തിലെ ഉണ്ണിയുടെ കരീഷ്മ എന്ന സത്രീ വേഷമാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതറ്റം വരെ പോകാനും ഉണ്ണിയ്ക്ക് മടിയില്ല എന്നതിന് ഉദാഹരണമാണ് കരീഷ്മ. സ്ത്രീവേഷം കെട്ടിയത് തന്റെ ചില കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുവെന്ന് ഉണ്ണി പറയുന്നു. ക്ലബ് എഫ് എം ദുബായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി കരീഷ്മയുടെ വിശേഷങ്ങള്‍ പങ്കുവയ്ച്ചത്.
കരീഷ്മഭയങ്കര വേദന നിറഞ്ഞ യാത്രയായിരുന്നു. ത്രെഡിംങും വാക്സിങ്ങും എല്ലാം. നിങ്ങള്‍ക്ക് അതിന്റെ മേക്കിംങ് വീഡിയോ കണ്ടാല്‍ അറിയാം. ത്രെഡിംങ് നൂല് കൊണ്ടുള്ള ചെറിയ പരിപാടിയാണെന്നൊക്കെയാണ് എന്നോട് പറഞ്ഞത്. പക്ഷേ ചെയ്തു തുടങ്ങിയപ്പോള്‍ മനസ്സിലായി എത്രത്തോളം വേദന ഉണ്ടെന്ന്. പുലര്‍ച്ചെ മൂന്ന് മണിവരെ ഷൂട്ടിംങ് ചെയ്തിട്ടാണ് ഞാന്‍ കരീഷ്മയാകാന്‍ ഇരുന്നത്. പക്ഷേ ഞാന്‍ അനുഭവിച്ച വേദനക്ക് ഫലമുണ്ടായി എന്നാണ് തോന്നുന്നത്. കാരണം എല്ലാവരും കരീഷ്മയെക്കുറിച്ച്‌ നല്ല അഭിപ്രായമാണ് പറയുന്നത്.കരീഷ്മ എന്റെ കഴിവല്ലപുരികവും കൃതാവും എടുത്തപ്പോള്‍ തന്നെ പെണ്‍കുട്ടിയെപ്പോലെ തോന്നി തുടങ്ങി. ചെയ്താല്‍ നന്നാകുമെന്ന് ഒരു ആത്മവിശ്വാസം തോന്നി. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ ബ്രില്ല്യന്‍സ് ആണ്. എന്റെ കഴിവൊന്നുമല്ല. എനിക്ക് വെല്ലുവിളി തന്നെയായിരുന്നു. എനിക്കിത് ചെയ്യാന്‍ പറ്റുമോ എന്ന് എല്ലാ സിനിമ ചെയ്യുമ്ബോഴും തുടക്കത്തില്‍ തോന്നും. ആ ചോദ്യം ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് തോന്നിയിട്ടുണ്ട്.ഉണ്ണിയുടെ ചാണക്യതന്ത്രംഒരു ത്രില്ലറാണ്. കൂടുതല്‍ വിശേഷങ്ങളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. ഇരകളുടെയും ചാണക്യതന്ത്രത്തിന്റെയും ട്രീറ്റ്മെന്റ് വേറെയാണ്. രണ്ട് സിനിമകളും എനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു.