Thursday 25 January 2018

മലയാളത്തിന്റെ ചിരിക്കുടുക്ക വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം

സിനിമാ പ്രേമികളെ ഒന്നടങ്കം ചിരിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം ചിരിക്കുടുക്ക വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം. നാട്ടിന്‍പുറത്തുകാരിയായും, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും, വേലക്കാരിയായും, പോലീസുകാരിയായും കല്‍പ്പന പകര്‍ന്നാടിയ വേഷങ്ങള്‍ മലയാളികള്‍ക്ക് ഇന്നും പ്രിമാണ്. ഹാസ്യം ഇത്രത്തോളം തന്‍മയത്വത്തോടെ അവതരിപ്പിച്ച നായികമാര്‍ മലയാളത്തില്‍ അധികമില്ലെന്നു വേണം പറയാന്‍. വിടവാങ്ങി രണ്ട് വര്‍ഷം തികയുമ്ബോഴും മലയാളികള്‍ക്ക് എന്നും പ്രിയമാണ് നടി കല്‍പ്പനയെ.
താന്‍ സുന്ദരിയല്ല എന്ന് കല്‍പ്പന കൂടെ കൂടെ പറയുമായിരുന്നു. എന്നാല്‍ പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലെ തമ്ബുരാനെയെന്ന് കല്‍പ്പന പറഞ്ഞുവച്ചത് ഇന്നും പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. സൗന്ദര്യത്തിനപ്പുറം ആ മുഖത്ത് വിരിഞ്ഞ ഹാസ്യഭാവങ്ങളാണ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്. അതിനൊത്ത ശബ്ദവിന്യാസങ്ങളോടെ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് അവര്‍ പകര്‍ന്നാട്ടം നടത്തി.പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും, ഡോ പശുപതിയിലെ യുഡിസി കുമാരിയും കാബൂളിവാലയിലെ ചന്ദ്രികയും പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മയും കല്‍പ്പനയ്ക്ക് മാത്രം യാതാര്‍ത്ഥ്യമാക്കാന്‍ സാധിച്ച കഥാപാത്രങ്ങളായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും കല്‍പ്പന തിളങ്ങി.തൊണ്ണൂറുകളിലെ ജഗതി കല്‍പ്പന ജോഡിയുടെ ഹാസ്യ രംഗങ്ങള്‍ മറക്കാനാവില്ല. മലയാളത്തെ ഇത്രമേല്‍ സുന്ദരമായി ഹാസ്യത്തിന്റെ വെള്ളിരേഖയില്‍ കെട്ടിയിട്ട മറ്റൊരു ജോഡിവേറെയില്ല. മലയാളിക്ക് ഒരു നേര്‍ത്ത ചിരിയോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത മുഖമാണ് കല്‍പ്പനയുടേത്. വിടരുന്ന മൊട്ടായി തുടങ്ങി ആ അഭിനയസപര്യ ചാര്‍ളിയില്‍ അവസാനിച്ചപ്പോള്‍ മലയാളത്തിന് നഷ്ടമായത് മലയാള സിനിമാ തറവാട്ടിലെ ചിരിയുടെ തമ്ബുരാട്ടിയെയാണ്.

Wednesday 24 January 2018

കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ ഫസ്റ്റ്ലുക്ക് കാണാം


ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്. കോമഡി എന്റര്‍ടെയ്നര്‍ എന്ന രീതിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ അദിതി രവിയാണ് നായിക. ആലപ്പുഴയാണ് പ്രധാന ലൊക്കേഷന്‍. രമേഷ് പിഷാരടി, ധര്‍മജന്‍, അജുവര്‍ഗീസ്, ഇന്നസെന്റ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്

വിര്‍ജീനിയ വൂള്‍ഫിന്റെ 136-മത് ജന്മദിനം ആഘോഷിച്ച്‌ ഗൂഗിള്‍ ഡൂഡില്‍


ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്നു വിര്‍ജീനിയ വൂള്‍ഫിന്റെ 136-മത് ജന്മദിനം ആഘോഷിച്ച്‌ ഗൂഗിള്‍ ഡൂഡില്‍. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായി വിര്‍ജിനിയ വുള്‍ഫിനെ കരുതപ്പെടുന്നു.ജനുവരി 25, 1882 , ലണ്ടനിലെ കെന്‍സിങ്ടണില്‍ ഒരു സമ്ബന്നകുടുംബത്തില്‍ ജനിച്ച അഡല്‍ല്‍ വിര്‍ജീനിയ സ്റ്റീഫന്റെ മാതാപിതാക്കള്‍ സ്വതന്ത്ര ചിന്താഗതിയുള്ളവരായിരുന്നു. പിതാവ് സര്‍ ലെസ്ലി സ്റ്റീഫന്‍ ചരിത്രകാരനും വിമര്‍ശകനുമായിരുന്നു. അമ്മ, ജൂലിയ ജാക്സണ്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് ജനിച്ചത്.രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ഇടയ്ക്ക് ഉള്ള കാലഘട്ടത്തില്‍ ലണ്ടനിലെ സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന അംഗമായിരുന്നു വുള്‍ഫ് . ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു അവര്‍. മിസ്സിസ്സ് ഡാല്ലോവെ (1925),റ്റു ദ് ലൈറ്റ്ഹൌസ് (1927), ഒര്‍ലാന്റോ (1928), ദ് വേവ്സ് (1931), ദ് യിയേഴ്സ് (1937), ബിറ്റ്വീന്‍ ദ് ആക്‌ട്സ് (1941), നൈറ്റ് ആന്റ് ഡേ (നോവല്‍)|നൈറ്റ് ആന്റ് ഡേ (1919),ജേക്കബ്സ് റൂം (1922) , എ റൂം ഓഫ് വണ്‍സ് ഔണ്‍ (1929) എന്നിവയാണ് വിര്‍ജിനിയ വുള്‍ഫിന്റെ പ്രധാന രചനകള്‍. ഇതില്‍ എ റൂം ഓഫ് വണ്‍സ് ഔണ്‍ എന്ന പുസ്തകത്തിലാണ് "ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാന്‍ പണവും സ്വന്തമായി ഒരു മുറിയും വേണം" എന്ന പ്രശസ്തമായ വാചകം ഉള്ളത്.വിര്‍ജീനിയ വൂള്‍ഫ് ജീവിതത്തിലുടനീളം വിഷാദരോഗം നേരിട്ടിരുന്നു. മാര്‍ച്ച്‌ 28, 1941ല്‍ വിര്‍ജീനിയ വൂള്‍ഫ് ഈ ലോകത്തോട് വിടപറഞ്ഞു

Tuesday 23 January 2018

ആടു ജീവിതം മാര്‍ച്ചില്‍ തുടങ്ങുന്നു


പ്രിഥ്വിരാജ് മുഖ്യ കഥാപാത്രമാകുന്ന ബിഗ് ബജറ്റ് ചിത്രം ആടു ജീവിതം മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കും. ബെന്ന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. ആദ്യ ഷെഡ്യൂളിനു ശേഷം ഇടവേളയെടുത്തായിരിക്കും രണ്ടാം ഷെഡ്യൂളിലേക്ക് നീങ്ങുക. ശരീര ഭാരം നന്നായി കുറച്ച്‌ പ്രിഥ്വിരാജ് നടത്തുന്ന മേക്കോവറിനായാണിത്. ഇതിനിടിയില്‍ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് നടന്നേക്കും. ഒരു വര്‍ഷത്തോളം നീളുന്ന ഷൂട്ടിംഗാണ് ആടുജീവിതത്തിനുണ്ടാകുക. ഗള്‍ഫ് രാഷ്ട്രങ്ങളിലായിരിക്കും പ്രധാന ലൊക്കേഷന്‍.

Friday 19 January 2018

തമിഴകത്തെ ജല്ലിക്കെട്ട് സമര മാതൃകയില്‍ ഒരു മുന്നേറ്റത്തിന്റെ സൂചന നല്‍കി ഈ സമരം


ഹോദരന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതിനപ്പുറം സ്വന്തം മാതാപിതാക്കളെ കൊല്ലുന്ന മക്കളും, മക്കളെ കൊല്ലുവാന്‍ മടിക്കാത്ത അമ്മമാരുമൊക്കെയുള്ള പുതിയ കാലത്ത് . . കൂടെപിറപ്പിനോടുള്ള സ്നേഹം എന്താണെന്ന് കൂടി സമൂഹത്തിന് കാണിച്ച്‌ തരുന്നുണ്ട് ശ്രീജിത്ത് തന്റെ സഹനസമരത്തിലൂടെ . .
അധികാരി വര്‍ഗ്ഗത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ രാഷ്ട്രീയ കേരളത്തില്‍ ഒരു പാര്‍ട്ടിയുടെയും പിന്‍ബലമില്ലന്ന് കൂടി തെളിയിച്ച സമരമാണിത്.
ഇപ്പോഴെങ്കിലും ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ ഉത്തരവിട്ടില്ലായിരുന്നുവെങ്കില്‍ തമിഴകത്തെ വിറപ്പിച്ച ജല്ലിക്കെട്ട് സമര രൂപത്തില്‍ കേരളം ഇന്നുവരെ സാക്ഷ്യം വഹിക്കാത്ത ഒരു പ്രക്ഷോഭത്തിന് തന്നെ 771 ദിവസം നീണ്ട് നിന്ന ഈ വണ്‍മാന്‍ 'ആര്‍മി'യുടെ സമരം തിരികൊളുത്തുമായിരുന്നു.എല്ലാം കച്ചവടക്കണ്ണുകളോടെ മാത്രം കാണുന്ന പരമ്ബരാഗത മാധ്യമ ലോകത്തിനല്ല, സോഷ്യല്‍ മീഡിയക്കാണ് പുതിയ കാലത്ത് കരുത്തെന്ന് തമിഴകത്ത് ജല്ലിക്കെട്ടും കേരളത്തില്‍ ശ്രീജിത്തിന്റെ സമരവും സാക്ഷ്യപ്പെടുത്തുന്നു.ഒരിക്കല്‍ പോലും കാണാത്ത ഒരു വ്യക്തിക്കു വേണ്ടി . . അവന്‍ ഉയര്‍ത്തിയ ആവശ്യത്തിനു വേണ്ടി . . തെരുവിലിറങ്ങിയവര്‍ വലിയ പ്രതീക്ഷയാണ് ഈ സമൂഹത്തിന് മുന്‍പാകെ നല്‍കുന്നത്.ഈ തീ നാളം കെടാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.നീതിക്ക് വേണ്ടി കേഴുന്ന നിരവധി ശ്രീജിത്തുമാര്‍ ഇപ്പോഴും തിരശ്ശീലക്ക് പിന്നിലുണ്ട്. അവര്‍ക്ക് പുറത്ത് വരാന്‍ ഈ സമരം പ്രചോദനമാകട്ടെ.അതുപോലെ ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ടാല്‍ ഏത് കേസും ഒതുക്കി തീര്‍ക്കാമെന്ന ധാര്‍ഷ്ട്യത്തിനുള്ള ഒരു മുന്നറിയിപ്പു കൂടിയാവണമിത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയല്‍ . .വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ചേര്‍ന്നു അവര്‍ക്ക് ഗുണകരമായ രീതിയില്‍ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിനേറ്റ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയുടെ ഉയര്‍ച്ച. താന്‍ നേരിടുന്ന അനീതിക്കെതിരെ ഇന്നു ഒരു വ്യവസ്ഥാപിത സാഥാപനത്തിന്റെയും പിന്തുണയില്ലാതെ ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ആര്‍ക്കും ശബ്ദം ഉയര്‍ത്താനും ആ ശബ്ദം അധികാരികളിലെത്തിക്കാനും എളുപ്പത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. ഏതു സാധരണക്കാരനും പറയുന്ന ഒരു കാര്യം അര്‍ത്ഥവത്താണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ മാധ്യമത്തില്‍ വരുന്നതിനേക്കാള്‍ ശക്തമായി തന്നെ ജനങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ സാധിക്കേണ്ടതുണ്ട്.ഇപ്പോള്‍ അതിന് പണച്ചെലവില്ല, മനുഷ്യ അദ്ധ്വാനമില്ല, ആരുടെയും ശുപാര്‍ശയും വേണ്ട. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ഇതായിരുന്നില്ല സ്ഥിതി. വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്ക് വിനയാകുന്ന ഒന്നും വെളിച്ചം കാണാതിരിക്കാനും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മുളയിലെ നുള്ളാനും അന്ന് സാധിക്കുമായിരുന്നു. 5000 രൂപയും മള്ളൂര്‍ വക്കീലുമുണ്ടെങ്കില്‍ ആരെയും കൊല്ലാം എന്നു പണ്ട് പറഞ്ഞിരുന്നത് പോലെ കയ്യില്‍ പത്ത് കാശുണ്ടെങ്കില്‍ എന്തും ചെയ്യാം എന്നൊരു അവസ്ഥയായിരുന്നു ഈയടുത്ത കാലത്ത് വരെ. എന്നാല്‍ സോഷ്യല്‍ മീഡിയ ഒറ്റപ്പെട്ട നിലവിളികളുടെ പ്രചാരകരായി മാറിയടോടെ അത്തരം വാതിലുകള്‍ എല്ലാം അടഞ്ഞിരിക്കുകയാണ്.എന്നാല്‍ ഇന്നും നേരം വെളുക്കാത്തവര്‍ തന്നെയാണ് നമ്മുടെ നേതാക്കളിലും മാധ്യമങ്ങളിലുമുള്ള വലിയ വിഭാഗം എന്നത് അടുത്ത കാലത്തെ ചില അനുഭവങ്ങള്‍ തെളിയിക്കുന്നു. മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയാല്‍ ഏതു വിഷവും വിറ്റു കാശാക്കാനാവുന്ന സാഹചര്യം ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ട്. പണം ലഭിക്കുന്നത് കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ പോലും പ്രസിദ്ധീകരിക്കാതിരിക്കുക, പരസ്യം ലഭിക്കുന്നത് കൊണ്ട് ഏതു നിസ്സാര കാര്യവും ഊതിപ്പെരുപ്പിച്ച്‌ വലുതാക്കുക തുടങ്ങിയ നീച സംഭവങ്ങളാണ് മുഖ്യധാര മാധ്യമങ്ങള്‍ പുലര്‍ത്തുന്നതെങ്കില്‍ ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തിനും ഏതിനും വിട്ടു വീഴ്ച ചെയ്യുന്നവരായി രാഷ്ട്രീയക്കാരിലെ വലിയവിഭാഗവുംമാറുന്നു.ഇത്തരംസംഘടിതമായനെറികേടിനെതിരെയുള്ള ശക്തമായ വെല്ലുവിളി ആയിരുന്നു ശ്രീജിത്തിന്റെ സമരത്തിലൂടെ കേരളത്തില്‍ ഉയര്‍ന്നു വന്നത്. സ്വന്തം അനുജനെ കൊന്നവനെ പിടിക്കണം എന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിലധികം ഒരാള്‍ സത്യാഗ്രഹം ഇരിക്കയും ആ സത്യാഗ്രഹം ഇതുവരെ പൊതുജനം കാണാതെ പോവുകയും ചെയ്തു എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ഒടുവില്‍ സോഷ്യല്‍ മീഡിയ അതൊരു ഹാഷ് ടാഗ് ആക്കി മാറ്റിയതോടെയാണ് ശ്രീജിത്ത് കേരളത്തിലെ ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന പ്രശസ്തമായ ഒരു പേരായി മാറിയത്.
ശ്രീജിത്തിന് നീതി വേണം എന്ന കാര്യത്തില്‍ ആരോപണ വിധേയരായ പൊലീസുകാരൊഴികെ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല എന്ന സാഹചര്യത്തിലേയ്ക്കാണ് അത് പിന്നീട് നയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫും ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫും കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബിജെപിയും ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന്റെ ഒക്കെ തുടര്‍ച്ചയായി സിബിഐ അന്വേഷണംസംബന്ധിച്ചഉത്തരവ്ഇപ്പോള്‍പുറത്തിറങ്ങിയിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എം വി ജയരാജന്‍ സമരപ്പന്തലില്‍ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവും കോടതിയില്‍ നല്‍കിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി വേണ്ടത് ചില കടലാസു ജോലികള്‍ മാത്രം. സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ ഇരുന്നു 771 ദിവസം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സര്‍ക്കാരുകള്‍ കാട്ടിയാല്‍ നാളെ തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം.ഇതെല്ലാം സംഭവിച്ചത് സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ മാത്രം കൊണ്ടാണ്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പലരും എത്തുന്നുണ്ടെങ്കിലും അതിന് അര്‍ഹത രണ്ടു വര്‍ഷത്തിലധികം മഴയും വെയിലും കൊണ്ടു സെക്രട്ടറിയേറ്റ് നടയില്‍ പട്ടിണി കിടന്ന ശ്രീജിത്തിനുള്ളതാണ്. മറ്റാരെങ്കിലും കൈയടി അര്‍ഹിക്കുന്നെങ്കില്‍ അത് സോഷ്യല്‍ മീഡിയ മാത്രമാണ്. സോഷ്യല്‍ മീഡിയയെ ഒരു ആശയ ഇടപെടലിന്റെ പ്ലാറ്റ്ഫോം എന്നതിനപ്പുറം സാമൂഹ്യ ഇടപെലിന്റെ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ് ഈ സമരം. ലോകം എമ്ബാടുമുള്ള ലക്ഷക്കണക്കിന് മലയാളികള്‍ ആണ് ശ്രീജിത്ത് എന്ന യുവാവിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ പ്രചാരകനായി മാറിയത്. വൈറല്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ ശക്തി ആദ്യമായി മലയാളികള്‍ മനസ്സിലാക്കിയത് ഒരു പക്ഷേ ഈ സമരത്തിലൂടെ മാത്രമായിരിക്കാം.സോഷ്യല്‍ മീഡിയ തെരുവില്‍ ഇറങ്ങിയ ദിവസം പ്ലക്കാടുമായെത്തി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയവര്‍ മാത്രമല്ല, ഈ സമരത്തിന് ആവേശം പകര്‍ന്ന നൂറുകണക്കിന് വ്യക്തികള്‍ക്കും ഇതില്‍ പങ്കുണ്ട്. നിരവധി ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകള്‍ ഇതിന്റെ ഭാഗമായി. എന്നാല്‍ അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഈ വിജയത്തിന്റെ ക്രെഡിറ്റ്. ഇതിനെയാണ് ഇപ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ കൊണ്ടും പഞ്ചാരയില്‍ പൊതിഞ്ഞ വാദങ്ങള്‍ കൊണ്ടും വ്യവസ്ഥാപിത സംവിധാനങ്ങള്‍ നക്കി കൊല്ലാന്‍ ശ്രമിക്കുന്നത്. ഇത് പ്രബുദ്ധ കേരളം തിരിച്ചറിയണം.ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ ഭാഗമായ ഞങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഘിടിതമായി തന്നെ പ്രഖ്യാപിക്കട്ടെ, തളരാതെ പോരാടുന്ന ശ്രീജിത്തിനെ പോലെയുള്ളവര്‍ക്കൊപ്പം തന്നെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ ആശയപരമായി പല കാര്യങ്ങളിലും ഭിന്നതയുണ്ട്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഒറ്റ നിലപാട് എടുക്കാനും സോഷ്യല്‍ മീഡിയയുടെ ഇടപെടലിനൊപ്പം നിന്നു സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാനുമാണ് സംഘടനാപരമായി ഞങ്ങളുടെ തീരുമാനം. ഇനിയുള്ള കാലവും ശ്രീജിത്തിനെ പോലെ നീതിക്കു വേണ്ടി പോരാടുന്നവര്‍ക്കൊപ്പം അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ സമൂഹത്തില്‍ സജീവമായി ചര്‍ച്ചയാക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഇതുപോലെയുള്ള മതവും ജാതിയും രാഷ്ട്രീയവും കടന്നുവരാത്ത ബഹുജന സമരങ്ങളാണ് ഉയര്‍ന്നു വരേണ്ടത്.
ഇത്തരം ശബ്ദങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍. അവ വാടി പോകാതെ കാത്തു സൂക്ഷിക്കേണ്ട ചുമതലയാണ് ഞങ്ങളുടേത്. ആ ചുമതല നിറവേറ്റുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. വ്യവസ്ഥാപിതമായി ഒന്നിന്റെയും പിന്തുണ ഇല്ലാതെ ഉയര്‍ന്നു കേള്‍ക്കുന്ന എല്ലാ സാമൂഹിക ശബ്ദങ്ങളും ബാധ്യതയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഞങ്ങള്‍ തയ്യാറല്ല. ശ്രീജിത്തിനെ പോലെയുള്ള ജനകീയ സമരങ്ങളെ വാര്‍ത്തയിലൂടെ മാത്രമായിരിക്കില്ല ഞങ്ങള്‍ സഹായിക്കുക. പ്രസ്തുത സമരങ്ങള്‍ക്ക് വേണ്ട സഹായങ്ങളും നിയമ സഹായങ്ങളും ചെയ്യേണ്ട ബാധ്യത കൂടി ഞങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരും.
ഇതു ഒറ്റപ്പെട്ട ശബ്ദമായി കരുതി തള്ളിക്കളയാതെ അതിന്റെ പിന്നിലെ യഥാര്‍ത്ഥ ബാധ്യത തിരിച്ചറിഞ്ഞു ചെയ്യാന്‍ കഴിയുന്നവയൊക്കെ ചെയ്യാനുളള ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടത്. ഇത്തരം ജനകീയ സമരങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിക്കാതെ അവര്‍ പറയുന്നത് കേട്ടു പ്രായോഗികമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഒഴിവാക്കാം. ശ്രീജിത്ത് നമ്മുടെ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണു തുറപ്പിക്കാനുള്ള ഒരു അടയാളമാണ്.

കോഴിക്കോട് മാവോയിസ്റ്റുകള്‍ ; ആയുധധാരികളായ നാലംഗ സംഘത്തെ കണ്ടതായി നാട്ടുകാര്‍


കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ആയുധധാരികളായ നാലംഗ സംഘമാണ് കുണ്ടുതോട് സ്വദേശി എബ്രഹാമിന്റെ വീട്ടില്‍ ഭീഷണിയുമായി എത്തിയത്.
ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ സംഘം ആവശ്യപ്പെട്ടു. ഇതിന് ശേഷം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുകയും അരി പിടിച്ചുവാങ്ങി തിരിച്ച്‌ പോയതായും വീട്ടുടമ പറഞ്ഞു.ഇതില്‍ ഒരു വനിതയും ഉണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ മാവോയിസ്റ്റുകളാണോ എന്നുള്ള കാര്യത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടുടമയുടെ പരാതിയില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും ഇവര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു.

ഒടിയന്‍ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയില്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും; തിരക്കഥയിലെ പ്രത്യേകത നേട്ടമായി; കഥ മോഷ്ടിച്ചാലും പണികിട്ടും


ഇതിവൃത്തത്തിന്റെ പ്രത്യേകതകൊണ്ടുതന്നെ വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഇതിനകം തെന്നിന്ത്യന്‍ സിനിമാ ലോകത്തു ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍തന്നെ ഇത്തരം പരീക്ഷണങ്ങള്‍ അപൂര്‍വം. ആക്ഷന്‍, റൊമാന്‍സ്, മാജിക്കല്‍ റിയലിസം എന്നീ കലര്‍പ്പുകള്‍ ഉള്‍പ്പെടുന്ന തിരക്കഥതന്നെയാണ് മുഖ്യ ആകര്‍ഷണം.
ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രം, ഇപ്പോള്‍ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയിലും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മലയാളത്തില്‍നിന്ന് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമാണിത്. മറ്റാരും തിരക്കഥ മോഷ്ടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണിത്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അണിയറക്കാര്‍ക്ക് നിയമനടപടികളില്‍ കൂടുതല്‍ മുന്‍തൂക്കം ലഭിക്കും.മോഹന്‍ലാലിന്റെയും നായിക മഞ്ജു വാര്യരുടെയും വ്യത്യസ്ത മേക്കോവര്‍ തന്നെയാണ് ഇതിലെ ചര്‍ച്ചാ വിഷയം. തിരക്കഥ വായിച്ച്‌ അമ്ബരന്നിട്ടുതന്നെയാണ് ലാല്‍ ഇതിനായി കഷ്ടപ്പെട്ടു തൂക്കം കുറച്ചതും. സമാനമായ മേക്കോവറാണ് നായിക മഞ്ജുവം നടത്തിയത്. മോഹന്‍ലാലിനെപ്പോലെ ചെറുപ്പവും മധ്യവയസുമെല്ലാം മഞ്ജുവിലും കടന്നെത്തുന്നുണ്ട്. ആദ്യം 20 വയസുകാരിയായും പിന്നീട് 35 വയസുകാരിയായും അതിനുശേഷം 50 വയസുകാരിയായിട്ടുമാകും മഞ്ജുവിന്റെ മേക്കോവര്‍. മോഹന്‍ലാലിനൊപ്പം തമിഴ് നടന്‍ പ്രകാശ് രാജും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.

രാജ 2 സംഭവിക്കും, പക്ഷേ അതിന് മുന്നേ മറ്റൊരു മമ്മൂട്ടി ചിത്രം!


മമ്മൂട്ടിയും പൃഥ്വിരാജും നായകന്മാരായി തിളങ്ങിയ പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം രാജ 2 താന്‍ സംവിധാനം ചെയ്യുന്നതായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖ് വ്യക്തമാക്കിയിരുന്നു. ചിത്രം ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഉടനില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.രാജ 2ന് മുന്നേ മമ്മൂട്ടിയെ നായകനാക്കി ഒരു പുതിയ ചിത്രം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് വൈശാഖ് വെള്ളിനക്ഷത്രത്തിന് നില്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നാലു പ്രോജക്ടുകളാണ് ഇപ്പോള്‍ തന്റെ മുന്നിലുള്ളതെന്നും ഇവയെല്ലാം എപ്പോഴാണ് സംഭവിക്കുകയെന്ന് ഉറപ്പു പറയാനാവില്ലന്നും സംവിധായകന്‍ കൂട്ടിചേര്‍ത്തു.'ഒരു തമിഴ് ചിത്രത്തിന്റെയും നിവിന്‍ പോളി നായകനായെത്തുന്ന സിനിമയുടെയും ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. രാജ ടു സംഭവിക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അതിനു മുന്‍പ് മമ്മൂക്കയോടൊപ്പം മറ്റൊരു സിനിമ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സിനിമയാണ് ആദ്യം പ്രദര്‍ശനത്തിനെത്തുക'. - വൈശാഖ് പറയുന്നു.

ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഡെത്ത് വിഷ്' മാര്‍ച്ച്‌ 9ന് ഇന്ത്യന്‍ തീയേറ്ററുകളില്‍ എത്തും


ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഡെത്ത് വിഷ്' മാര്‍ച്ച്‌ 9ന് ഇന്ത്യന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ബ്രൂസ് വില്ലിസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. എലി റോത്ത് സംവിധാനം ചെയ്ത ഡെത്ത് വിഷ് ആദ്യമായി തീയേറ്ററുകളില്‍ എത്തിയത് 1974ലാണ്. മൈക്കല്‍ വിന്നര്‍ സംവിധാനം ചെയ്ത ആദ്യ സിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ചത് ചാള്‍സ് ബ്രോസ്നനായിരുന്നു.എം.ജി.എം.സ്റ്റുഡിയോയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിന്‍സെന്റ് ഡി'ഓനോഫ്രിയോ, എലിസബത്ത് ഷൂ, ഡീന്‍ നോറിസ്, മൈക്ക് എപിപ്സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.പകയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ ആദ്യ ഭാഗം മികച്ച പ്രതികരണമാണ് അന്ന് നേടിയത് 

പൊലീസിന് കുരുക്ക് ഒരുക്കി നടന്‍ ദിലീപ്, വെറുതെ വിട്ടാലും പൊലീസിനെ വിടില്ലെന്ന്


ദക്ഷിണ മേഖലാ എ.ഡി.ജി.പി സ്ഥാനത്ത് നിന്നും ബി.സന്ധ്യ തെറിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിമുറുക്കി ദിലീപ്.
കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ താക്കീത് ചെയ്തിട്ടുണ്ടങ്കിലും അതുകൊണ്ട് മാത്രം തൃപ്തനല്ല ദിലീപ്.
തനിക്കെതിരെ കേസിന്റെ തുടക്കം മുതല്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് പൊലീസ് തന്നെയാണെന്നും മെമ്മറി കാര്‍ഡിലെ എഡിറ്റിംഗിന്റെ യാഥാര്‍ത്ഥ്യം പുറത്തായാല്‍ പൊലീസിന്റെ വാദം പൊളിയുമെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ നീക്കം.
മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും നല്‍കണമെന്ന ദിലീപിന്റെ ആവശ്യം 22ന് മജിസ്ട്രേറ്റ് കോടതി തള്ളിയാല്‍ ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.മെമ്മറി കാര്‍ഡിലെ ഉള്ളടക്കം സംബന്ധിച്ച്‌ ദിലീപ് ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്. മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം പൊലീസ് കുറ്റപത്രത്തില്‍ മറച്ചുവച്ചു. സ്ത്രീ ശബ്ദത്തെ കുറിച്ച്‌ പരാമര്‍ശമേ ഇല്ല. 'ഓണ്‍ ചെയ്യൂ, ഓണ്‍ ചെയ്യൂ' എന്ന് രണ്ടു പ്രാവശ്യം സ്ത്രീ ശബ്ദം പറയുന്നുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു. മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെന്നുവെന്ന ആക്ഷേപം ഗുരുതര സ്വഭാവമുള്ളതാണ്. സ്ത്രീ ശബ്ദത്തിന്റെ ശബ്ദ സാംപിള്‍ പരിശോധനയും നടത്തിയിട്ടില്ല. എന്നാല്‍, മെമ്മറി കാര്‍ഡിലുള്ള പള്‍സര്‍ സുനിയുടെ ശബ്ദ സാംപിള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഈ വൈരുദ്ധ്യം ദിലീപിനെ സംബന്ധിച്ച്‌ നല്ല പിടിവള്ളിയാണ്.
മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം പരിശോധിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടാതെ പിന്നോട്ടില്ലെന്നും പ്രതിഭാഗം പറയുന്നു. മെമ്മറി കാര്‍ഡ് ലഭിച്ചാല്‍ ദിലീപിന് ലഭിക്കുന്ന ഏറ്റവും വലിയ തുറുപ്പുചീട്ടായിരിക്കുമത്.
പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളും അഡ്വ.രാമന്‍പിള്ള ഉന്നയിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനായില്ലെന്ന വാദം അവിശ്വസനീയമാണ്. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് പൊലീസ് തന്നെയാണ്. മൊബൈല്‍ ഫോണ്‍ ഹാജരാക്കിയാല്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തുവരും. മെമ്മറി കാര്‍ഡിലെ എഡിറ്റിംഗിന്റെ യഥാര്‍ത്ഥ്യം പുറത്താകും. ആക്രമണം നടന്നുവെന്ന വാദം പൊളിയുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.പതിനാല് ദിവസം പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. എന്നിട്ടും ഫോണ്‍ എവിടെയെന്ന് കണ്ടെത്താനായില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും നല്ല പൊലീസാണെങ്കില്‍ ഫോണ്‍ കണ്ടെത്താന്‍ രണ്ടു ദിവസം പോലും വേണ്ടെന്നും രാമന്‍പിള്ള തുറന്നടിച്ചു.വിചാരണ തുടങ്ങും മുന്‍പ് തന്നെ കേസിന് പിന്നാലെ കള്ളത്തരം പൊളിച്ചടക്കാനും അതുവഴി കുറ്റപത്രം തന്നെ റദ്ദാക്കിക്കാനും പറ്റുമോയെന്നാണ് ഇപ്പോള്‍ ദിലീപിന്റെ അഭിഭാഷകന്‍ ശ്രമിക്കുന്നത്.ഇതിനായി ആവശ്യമെങ്കില്‍ സുപ്രീംകോടതി വരെ പോയി നിയമ പോരാട്ടം നടത്താനാണ് തീരുമാനം.താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതോടൊപ്പം തന്നെ ജയിലിലടക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നും ദിലീപ് അഭിഭാഷകനാട് ആവശ്യപ്പെട്ടിട്ടുണ്ട്.നമ്ബി നാരായണനെപോലെ കള്ള കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരോട് ക്ഷമിക്കുന്ന ഏര്‍പ്പാട് തനിക്കില്ലെന്നാണ് ദിലീപ് അടുത്ത കേന്ദ്രങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

ആകാംക്ഷയ്ക്ക് വിരാമം ; അജിത്തിനൊപ്പം വിശ്വാസത്തില്‍ അനുഷ്ക ഷെട്ടി


മിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. ചിത്രത്തിലെ നായിക ആരെന്നതരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, നായിക ആരെന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമായിരിക്കുകയാണ്.
വിശ്വാസത്തില്‍ തലയുടെ നായികയായി എത്തുന്നത് പ്രേഷകരുടെ പ്രിയ താരം അനുഷ്ക ഷെട്ടിയായിരിക്കും. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അനുഷ്ക ഷെട്ടിയെ സമീപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍ തന്നെ ഉണ്ടാകും. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

സോനാക്ഷി സിന്‍ഹ ചിത്രം 'വെല്‍ക്കം ടു ന്യൂയോര്‍ക്ക് ' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം


സോനാക്ഷി സിന്‍ഹയും, ദില്‍ജിത് ദോസജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വെല്‍ക്കം ടു ന്യൂയോര്‍ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കരണ്‍ ജോഹര്‍, റിതേഷ് ദേശ്മുഖ്, ലാറാ ദത്ത, ബൊമന്‍ ഇറാനി , എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.പൂജാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വഷു ഭഗാനാനിയാണ് നിര്‍മ്മിക്കുന്നത്. മികച്ച ജീവിതം നയിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്ന രണ്ടുപേര്‍ ന്യൂ യോര്‍ക്ക് നഗരത്തിലേയ്ക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുകയും. ആ യാത്ര അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ബോളിവുഡ് ; വൈറലായി സെല്‍ഫി


ടെലിവിഷനില്‍ പ്രിയങ്കരനും, ഹാസ്യതാരവുമൊക്കെയായ എലന്‍ ഡെജനേറൊ 86ാമത് വാര്‍ഷിക അക്കാദമി അവാര്‍ഡില്‍ എടുത്ത സെല്‍ഫി ഏറ്റവും അധികം റീട്വീട്ട് ചെയ്ത ഫോട്ടോ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 2014ല്‍ നിരവധി താരങ്ങള്‍ക്കൊപ്പം എടുത്ത ഈ ഫോട്ടോ അരമണിക്കൂറിനകം റീട്വീറ്റ് ചെയ്തത് 7,79,295 പേരോളമാണ്. എന്നാല്‍ ഈ റെക്കോര്‍ഡും മറികടക്കുകയാണ് ബോളിവുഡില്‍ കഴിഞ്ഞ ദിവസം എടുത്ത ഒരു സെല്‍ഫി. ഇസ്രയേലി പ്രധാനമന്ത്രിയ്ക്കൊപ്പം ബോളിവുഡ് താരങ്ങള്‍ എടുത്ത ഫോട്ടോയാണ് ഇത്തരത്തില്‍ വൈറലായി മാറിയിരിക്കുന്നത്.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സഞ്ചരിക്കുവാന്‍ എത്തിയതും, അദ്ദേഹത്തിന്റെ ഇന്ത്യയിലെ ഓരോ ദിവസങ്ങളും വാര്‍ത്തകളായിരുന്നു. എന്നാല്‍ സിനിമാ ലോകം ചര്‍ച്ചയാക്കിയിരിക്കുന്നത് അദ്ദേഹത്തോടൊപ്പം ബോളിവുഡ് താരങ്ങള്‍ എടുത്ത സെല്‍ഫിയാണ്. നിരവധി ആളുകളാണ് ഇതിനോടകം സെല്‍ഫി കണ്ടു കഴിഞ്ഞത്.മുംബൈയില്‍ കഴിഞ്ഞ ദിവസമാണ് നെതന്യാഹുവിനൊപ്പം ബോളിവുഡ് നടന്മാരും, സിനിമാ നിര്‍മ്മാതാക്കളും സെല്‍ഫി എടുത്തത്. അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍,മരുമകള്‍ ഐശ്വര്യ റായ്, സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, സിനിമാ നിര്‍മ്മാതാവ് ഇംത്യാസ് അലി, മധൂര്‍ ഭണ്ഡാര്‍ക്കര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം സെല്‍ഫിയിലുണ്ട്.

കാല്‍നൂറ്റാണ്ടിന് ശേഷം റഹ്മാന്‍ മലയാളത്തിലെത്തുന്നു; തിരിച്ചുവരവ് ആടുജീവിതത്തിന് ഈണമൊരുക്കി


കാല്‍നൂറ്റാണ്ടിന് ശേഷം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ പുതിയ ഈണങ്ങളുമായി എ.ആര്‍.റഹ്മാന്‍ എത്തുന്നു. ബ്ലെസിയുടെ ആടുജീവിതത്തിലൂടെയാണ് മോളിവുഡിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ റഹ്മാന്‍ ഈണമിടുന്ന രണ്ട് പാട്ടുകളുണ്ടാകുമെന്ന് ബ്ലസി മാതൃഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ദുബായില്‍ എ.ആര്‍.റഹ്മാനും മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു.'പ്രവാസജീവിതത്തിലെ യാതനകളും ഒറ്റപ്പെടലുമാണ് ആടുജീവിതം. ഏകാന്തതയ്ക്ക് സംഗീതത്തിന്റെ ഭാഷ നല്‍കുന്നതിനാണ് എ.ആര്‍.റഹ്മാനെന്ന പ്രതിഭയെതന്നെ സമീപിച്ചത്. പ്രപഞ്ചത്തില്‍ ഏറ്റവും വലിയവനെന്ന് കരുതുന്ന മനുഷ്യന്‍ താന്‍ വെറുമൊരു കണികമാത്രമെന്ന് തിരിച്ചറിയുന്നതിലെ ആത്മീയത സംഗീതത്തിലൂടെയാണ് ഹൃദയങ്ങളിലേക്കെത്തുക. ഏതു ഭാഷ സംസാരിക്കുന്ന പ്രേക്ഷകന്റെയും ഉള്ളില്‍ പതിയ്ക്കുന്ന സംഗീതാനുഭവമായിരിക്കും ആടുജീവിതത്തിലേത്. ആ സാധ്യതതന്നെയാണ് അദ്ദേഹത്തെയും ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്'- ബ്ലെസിയുടെ വാക്കുകള്‍. സംഗീത് ശിവന്റെ സംവിധാനത്തില്‍ 1992-ല്‍ പുറത്തിറങ്ങിയ യോദ്ധയിലൂടെയായിരുന്നു സംഗീത സംവിധായകനായി റഹ്മാന്റെ അരങ്ങേറ്റം. എന്നാല്‍ പിന്നീടദ്ദേഹത്തെ മലയാളികള്‍ക്ക് കിട്ടിയില്ല. തമിഴിലും ഹിന്ദിയിലും റഹ്മാനിയ പടര്‍ന്നുപിടിച്ചു. സ്ലംഡോഗ് മില്യനയറിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ ഓസ്കാര്‍ സ്വന്തമാക്കി.റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് ഇടക്ക് വാര്‍ത്തകളുണ്ടായെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. ഇപ്പോള്‍ കാത്തിരിപ്പ് അവസാനിക്കുകയാണ്. സംഗീത സപര്യയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മലയാളത്തിലേക്കുള്ള റഹ്മാന്റെ തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്.റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതത്തിന് ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്. പാട്ടുകളുടെ റെക്കോര്‍ഡിങ് ഫെബ്രുവരിയിലുണ്ടാകും. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകന്‍.

Wednesday 17 January 2018

ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്, റീറിലീസ് തീയതി പങ്കുവെച്ച്‌ ടോവിനോ


ടോവിനോ തോമസിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം നേരത്തെ റിലീസ് ചെയ്തപ്പോള്‍ ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പ്രേക്ഷകരുടെ ഇടയില്‍ മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. 2016 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ടോവിനോയ്ക്ക് മികച്ച പ്രതികരണം നേടികൊടുത്ത ഒന്ന് കൂടിയായിരുന്നു. ടോവിനോയ്ക്ക് പുറമെ ചേതന്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
രോഹിണി, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ജനുവരി 21നാണ് ഗപ്പി റീറിലീസ് ചെയ്യുന്നത്. നടന്‍ ടോവിനോ തോമസ് തന്നെയാണ് ചിത്രത്തിന്റെ റീറിലീസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. മൂന്ന് ജില്ലകളിലാണ് ചിത്രത്തിന്റെ റീറിലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ശ്രീവിശാഖ്, എറണാകുളത്ത് സവിത, മലപ്പുറത്ത് നവീന്‍ എന്നീ തിയേറ്ററുകളില്‍ രാവിലെ എട്ട് മണിക്കാണ് ചിത്രത്തിന്റെ റീറിലീസ്. 

രജനിക്ക് പിന്നാലെ കമലും ; രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കുമെന്ന് കമല്‍ ഹാസന്‍


ഉലകനായകന്‍ കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. അന്നുതന്നെ തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും ആരംഭിക്കുമെന്നും താരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിവിധ ഘട്ടങ്ങളിലായാണു പര്യടനം നടക്കുക.കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലും നടത്തും. ഇതോടെ ഔദ്യോഗികമായി കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. പര്യടനത്തിന്റെ ആരംഭത്തില്‍ത്തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമല്‍ അറിയിച്ചു.തമിഴ്നാട് രാഷ്ട്രീയത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മാറാത്ത സാഹചര്യങ്ങളോട് പടപൊരുതാനാണ് താന്‍ ഇറങ്ങുന്നത്. ഈ പോരാട്ടം വിജയിക്കണമെങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് അറിയണം. അവരുടെ പ്രശ്നങ്ങളെ കുറിച്ച്‌ അറിയണം, അതിനൊക്കെ പരിഹാരം കണ്ടെത്തണം എന്നും കമല്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊപ്പം പാര്‍ട്ടിയുടെ നയങ്ങളും തത്വങ്ങളും പ്രഖ്യാപിക്കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ആയിരിക്കും തന്റെ മുന്നോട്ടുള്ള പോക്ക്. ഗ്ലാമര്‍ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഉള്ള ഒരു അവസരമായാണ് താന്‍ ഇതിനെ കാണുന്നത്.തെറ്റായ പല കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തയാറാകണം. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണവും ഉയര്‍ത്തിക്കൊണ്ടുവരണം. ഈ ലക്ഷ്യം നേടുന്നതിനാണു തന്റെ പര്യടനം. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാന്‍ തനിക്കൊപ്പം ചേരാന്‍ കമല്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കുകയും ഭരണനിര്‍വഹണം സുതാര്യമാവുകയും വേണമെന്നും കമല്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് തകിടം മറിയുന്നു ; നടി ആക്രമിക്കപ്പെട്ടതല്ല, നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രണ്ടാംപ്രതി മാര്‍ട്ടിന്‍


കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടില്ലെന്നും നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കയാണ് രണ്ടാംപ്രതി മാര്‍ട്ടിന്‍.സംഭവം നടന്ന ദിവസം വാഹനമോടിച്ച രണ്ടാംപ്രതിയാണ് മാര്‍ട്ടിന്‍. അതിനിടെ ഗൂഢാലോചന നടത്തിയത് നടിയും സുനിയും നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നുവെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 
കേസില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ മംഗളം ടെലിവിഷനാണ് പുറത്തു വിട്ടിരിക്കുന്നത്. കേസില്‍ അമ്ബരപ്പിക്കുന്ന ട്വിസ്റ്റുകള്‍ വെളിപ്പെടുന്നതോടെ ദിലീപ് 85 ദിവസം ജയിലില്‍ കിടന്ന കേസ് തകിടം മറിയുകയും നടിയെ ആക്രമിച്ചെന്ന കേസ് തന്നെ കെട്ടുകഥയാകുന്ന തരത്തിലുള്ളതുമാണ് വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടില്‍ എത്തുമ്ബോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന് നടി ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി ഫോണ്‍ വാങ്ങി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കിയ ശേഷം കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപ്പെട്ടു. യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തത് നടിയായിരുന്നുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് സിഗ്നല്‍ എത്തുമ്ബോള്‍ പറയണമെന്ന് തന്നോട് നിര്‍ദേശിച്ചു. സിഗ്നല്‍ എത്തിയപ്പോള്‍ അല്‍പ്പംകൂടി മുമ്ബോട്ടു പോകാന്‍ പറഞ്ഞു. ഇടയ്ക്കിടെ എവിടെ എത്തി എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഇവിടെ നിന്നും മൂന്നു പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരാവന്‍ വണ്ടി കാണുമ്ബോള്‍ നിര്‍ത്തണമെന്ന് പറഞ്ഞു. നടിയും ഇവരും തമ്മില്‍ കോടികളുടെ കണക്കു പറയുന്നുണ്ടായിരുന്നു. 80 കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടു. നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളാന്‍ നടി പറഞ്ഞു. നടിയോട് ചേച്ചീ എന്തു ചെയ്യണമെന്ന് ചോദിച്ചു. 
പാലാരിവട്ടം കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനി കയറി. കാരവനില്‍ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ടു മര്‍ദിച്ചു. തുടര്‍ന്ന് നടിയുണ്ടായിരുന്ന വാഹനം കാക്കനാട്ടേക്ക് ഓടിച്ചു പോയി. രാത്രി 7.38 മുതല്‍ നടി സുനിയുമായി സംസാരിച്ചത് 15 മിനിറ്റായിരുന്നു. കാക്കനാട് വിജനമായ സ്ഥലത്ത് നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നു.
തന്നോട് ആ വാഹനം വീണ്ടു ഓടിക്കാന്‍ പറഞ്ഞ് കാരാവനില്‍ നിന്നിറക്കി വിട്ടു. വാഹനത്തില്‍ സുനിയും നടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീയെന്നെ ചതിക്കരുതെന്ന് നടി സുനിയോട് പറയുന്നത് കേട്ടു. നിന്നെ ഏല്‍പ്പിച്ചയാളെ എനിക്ക് പൂര്‍ണ വിശ്വാസമാണെന്നു നടി സുനിയോട് പറഞ്ഞു. തുടര്‍ന്ന് നടിയെ കൊണ്ടുവിടാന്‍ സുനി ആവശ്യപ്പെടുകയും ഇതനുസരിച്ച്‌ ലാല്‍ ക്രിയേഷന്‍സില്‍ കൊണ്ടുവിടാന്‍ നടി ആവശ്യപ്പെട്ടുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു.ആലുവ ജയിലില്‍ മാര്‍ട്ടിനെ പിതാവ് ആന്റണി സന്ദര്‍ശിച്ചപ്പോള്‍ പിതാവിനോട് എല്ലാം മാര്‍ട്ടിന്‍ തുറന്നുപറഞ്ഞിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ പലരും സാക്ഷി പട്ടികയിലാണ്. മാപ്പുസാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ലാലും നടിയും വധഭീഷണി മുഴക്കിയെന്നും മാര്‍ട്ടിന്‍ പറയുന്നു. തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു വധഭീഷണിയെന്നും പറഞ്ഞു.

പ്രിയപ്പെട്ട അപ്പുവിന് നന്മകള്‍ നേരുന്നു, ഒപ്പം ആദിക്കും; മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


വെള്ളിത്തിരയിലേക്കു ചുവടുവയ്ക്കുന്ന മോഹന്‍ലാലിന്റെ മകന്‍ പ്രണവിന് ആശംസകളുമായി മമ്മൂട്ടി. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രണവിനും ചിത്രം ആദിക്കും മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്.
ഞങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് ചലച്ചിത്ര ലോകത്തേക്ക് ഉജ്ജ്വലമായ പ്രവേശനം ആശംസിക്കുന്നു. ഞങ്ങളുടെ സ്വന്തം കുട്ടിയാണ് പ്രണവ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്.അവന്‍ വളര്‍ന്ന് ചെറുപ്പക്കാരനായിരിക്കുന്നു. തീര്‍ച്ചയായും അവന്‍ കഴിവും വശ്യതയും കൊണ്ട് നിങ്ങളെ ആകര്‍ഷിക്കും. പ്രിയപ്പെട്ട അപ്പുവിനും ലാലിനും സുചിക്കും ആദിക്കും ആശംസകള്‍.

Tuesday 16 January 2018

നടിയെ ആക്രമിച്ച കേസ് : കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ കോടതി

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഈ മാസം 22ലേക്ക് മാറ്റി. . ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്ന് ദിലീപ് പരാതിപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്നാണ് ദിലീപിന്റെ പുതിയ വാദം. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട സംഭവം : നടിയും പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചന , കേസില്‍ വഴിത്തിരിവ്

 കേരളത്തെ പിടിച്ചു കുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ട സംഭവം നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഡാലോചനയായിരുന്നെന്നാണ് പുതിയ വെളിപെ്പടുത്തല്‍. കേസില്‍ വാഹനം ഓടിച്ച രണ്ടാം പ്രതിയായിരുന്ന മാര്‍ട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തല്‍. ഗ ൂഡാലോചന നടത്തിയത് നടിയും സുനിയും നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നെന്ന് മാര്‍ട്ടിന്‍പറഞ്ഞതായിട്ടാണ്റിപേ്പാര്‍ട്ട്.ഒരുപ്രമുഖചാനലിലൂടെയാണ് വെളിപ്പെടുത്തലിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. നടന്നത് നടിയുള്‍പെ്പട്ട ഗൂഡാലോചന. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടില്‍ എത്തുമ്ബോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ളതും പറഞ്ഞുവിട്ടോയെന്ന നടി ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപേ്പാള്‍ നടി ഫോണ്‍ വാങ്ങി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കിയ ശേഷം കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപെ്പട്ടു. യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തത് നടിയായിരുന്നെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ആലുവ ജയിലില്‍ മാര്‍ട്ടിനെ പിതാവ് ആന്റണി സന്ദര്‍ശിച്ചപേ്പാള്‍ പിതാവിനോട് എല്ളാം മാര്‍ട്ടിന്‍ തുറന്നുപറഞ്ഞ 
ിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ പലരും സാക്ഷി പട്ടികയിലാണ്. മാപ്പുസാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ലാലും നടിയും വധഭീഷണി മുഴക്കിയെന്നും മാര്‍ട്ടിന്‍ പറയുന്നു. തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു വധഭീഷണിയെന്നും പറഞ്ഞു.

നാടോടികള്‍ - 2 ; വിജയമൊരുക്കാന്‍ സമുതിരക്കനിയും , ശശികുമാറും വീണ്ടും ഒന്നിക്കുന്നു


തമിഴ് സിനിമയില്‍ മികച്ച വിജയം നേടിയ ചിത്രമാണ് നാടോടികള്‍. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്ന സമുതിരക്കനിയും , ശശികുമാറും ചിത്രത്തിന്റെ രണ്ടാം ഭാഗമായ നാടോടികള്‍ - 2വിലുടെ വീണ്ടും ഒന്നിക്കുന്നു.അഞ്ജലിയും അതുല്യയുമാണ് ചിത്രത്തില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് സംഗീത സംവിധാനം നല്‍കുന്നത്. നാടോടികളിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ തമിഴിലെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി മാറിയിരുന്നു ശശികുമാര്‍.

മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പ്രണവിന് കഴിയുമോ? ഇതൊരു അസാധാരണ പോരാട്ടം!


കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനായി അരങ്ങേറുകയാണ്. ഒരു സിംഹഗര്‍ജ്ജനം പോലെയാണ് പ്രണവിന്‍റെ വരവ്. 20 കോടിയോളം മുതല്‍മുടക്കുള്ള സിനിമയാണ് പ്രണവ് നായകനാകുന്ന 'ആദി'. ത്രില്ലര്‍ സിനിമകളുടെ രാജാവായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നു. ചിത്രം ജനുവരി 26ന് പ്രദര്‍ശനത്തിനെത്തും.
കായികാഭ്യാസങ്ങളും ആയോധനമുറകളും ആവശ്യപ്പെടുന്ന കേന്ദ്രകഥാപാത്രമായി പ്രണവ് പൂര്‍ണമായും മാറിയിരിക്കുന്നു. പാര്‍ക്കര്‍ പോലെയുള്ള കായികാഭ്യാസങ്ങളില്‍ വിദഗ്ധനായ പ്രണവിന് ഷൂട്ടിംഗിന്‍റെ അവസാനസമയത്ത് പരുക്കുപറ്റിയിരുന്നു. എട്ടോളം സ്റ്റണ്ട് രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും ഒന്നാന്തരം പാട്ടുകളുമെല്ലാമുള്ള ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് ആദി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.കൌതുകം ഇതിലൊന്നുമല്ല. പ്രണവിന്‍റെ ആദിക്ക് ഏറ്റുമുട്ടാനുള്ളത് ഇന്ത്യന്‍ സിനിമയിലെ അതികായനായ മമ്മൂട്ടിയുടെ 'സ്ട്രീറ്റ് ലൈറ്റ്സ്' എന്ന ചിത്രത്തോടാണ്. ഷാംദത്ത് സംവിധാനം ചെയ്യുന്ന ഈ ത്രില്ലറില്‍ ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.മോഹന്‍ലാലിന്‍റെ എതിരാളിയായി മമ്മൂട്ടി വരുന്നതും ഇരുവരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നതുമൊക്കെ സ്വാഭാവിക ചിത്രമായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലിന്‍റെ മകനും ഏറ്റുമുട്ടുമ്ബോള്‍ വിജയം ആര്‍ക്കായിരിക്കും എന്നൊരു ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. മമ്മൂട്ടിയെ വീഴ്ത്താന്‍ പ്രണവിന് കഴിയുമോ? കാത്തിരിക്കാം.

ആരാധകരെക്കൊണ്ട് രക്ഷയില്ല; മതിലുചാടി രക്ഷപ്പെട്ട് സൂര്യ


 ഇഷ്ടതാരത്തെ കണ്ടാല്‍ ആരാധകര്‍ തടിച്ചുകൂടും. സ്ക്രീനില്‍ മാത്രം കാണുന്ന നടനവൈഭവത്തെ നേരില്‍ കാണുമ്ബോള്‍ അന്നോളം അടക്കിവെച്ച സ്നേഹം താരങ്ങള്‍ക്ക് മുകളില്‍ ആരാധനയായി അണപൊട്ടി ഒഴുകും.
താരങ്ങള്‍ക്ക് ഈ ആരാധന ചിലപ്പോഴൊക്കെ ശല്യവുമാകാറുണ്ട്. പൊതുപരിപാടികളില്‍ ആരാധകരില്‍ നിന്ന് താരങ്ങള്‍ പലപ്പോഴും പല രീതിയിലീണ് രക്ഷപ്പെടാറുള്ളത്. എന്നാല്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ ആരാധകരില്‍ നി്ന്ന് രക്ഷപ്പെട്ടത് സിനിമാസ്റ്റെലില്‍ തന്നെയാണ്.
ആരാധകരുടെ തിക്കിലും തിരക്കിലും നിന്ന് സൂര്യ രക്ഷപ്പെട്ടത് ഗേറ്റിന് മുകളിലൂടെ ചാടിയാണ്. താരം ചാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സൂര്യ നായകനായ വിഘ്നേഷ് ശിവന്‍ ചിത്രം താനാ സേര്‍ന്ത കൂട്ടം കുറച്ചു ദിവങ്ങളെ ആയുള്ളു റിലീസ് ആയിട്ട്. ഇതിന്റെ തെലുങ്ക് റീമേക് ഗാംഗും ആന്ധ്രയില്‍ റിലീസ് ചെയ്തിരുന്നു. അതിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി അവിടെ എത്തിയപ്പോഴാണ് സൂര്യക്ക് ആരാധകരില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ നാടകീയ രംഗങ്ങളിലൂടെ കടന്നുപോകേണ്ടി വന്നത്.സുരക്ഷ ജീവനക്കാരും, സംഘാടകരും ഉണ്ടായിരുന്നെങ്കിലും പ്രോഗ്രാമില്‍ സൂര്യയെ കാണാനെത്തിയ ആരാധകരുടെ ഒരു പ്രവാഹം തന്നെയായിരുന്നു. താരത്തിനെ ഒന്നു തൊടാന്‍ ആരാധകര്‍ ഉന്തും തള്ളുമായിരുന്നു. ഈ തിരക്കില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു മതിലുചാട്ടം

അവിശ്വസനീയമായ മേക്കോവറില്‍ വിജയ് സേതുപതി; 'സീതാകാത്തി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

Image may contain: one or more people and text
സീതാകാത്തി' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നാല്‍പ്പതാം പിറന്നാള്‍ ദിനത്തില്‍ ആരാധകരെ വീണ്ടും അമ്ബരപ്പിച്ച്‌ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി . ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന സീതാകാത്തിയില്‍ കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
താരത്തിന്റെ 25-ാമത് ചിത്രം കൂടിയാണ് ഇത്. ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററില്‍ 75 കാരന്റെ വേഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതി തന്നെയാണോ പോസ്റ്ററില്‍ എന്ന് തോന്നിപ്പിക്കും വിധമാണ് താരത്തിന്റെ മേക്കോവര്‍. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഓസ്കാര്‍ പുരസ്കാര ജേതാവ് കൂടിയായ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് താരത്തിന്റെ അസാമാന്യ രൂപമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 'നടുവുല കൊഞ്ചം പാക്കാതെ കാണോം' എന്ന കോമഡി ചിത്രത്തിന് ശേഷം ബാലാജിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സീതാകാത്തി.പാര്‍വ്വതി, രമ്യാനമ്ബീശന്‍, ഗായത്രി, മഹേന്ദ്രന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ തൈക്കുടം ബ്രിഡ്ജിന്റെ ഗോവിന്ദ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്നു. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുദന്‍ സുന്ദരം, ഉമേഷ്, ജയറാം, അരുണ്‍ വൈദ്യനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോളിവുഡ് 'ഗ്രീക്ക് ദൈവം' ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ താരങ്ങളുടെ പട്ടികയില്‍


ബോളിവുഡിന്റെ ഗ്രീക്ക് ദൈവം എന്ന പേരില്‍ അറിയപ്പെടുന്ന സൂപ്പര്‍ താരമായ ഹൃത്വിക് റോഷന്‍ ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് സുന്ദരന്‍മാരില്‍ ഒന്നാമതായി സ്ഥാനം നേടിയത്.ക്രിസ് ഇവാന്‍സ്,ടോം ഹിഡില്‍റ്റണ്‍, കനേഡിയന്‍ താരം ഗോഡ്ഫ്രേ ഗാവോ , റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവരെയെയാണ് നമ്മുടെ സൂപ്പര്‍ ഹീറോ പിന്തള്ളിയത്. ഹൃത്വിക് റോഷനെ കൂടാതെ ബോളിവുഡിന്റെ മസില്‍ മാന്‍ സല്‍മാന്‍ ഖാനും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ചാംസ്ഥാനത്താണ് സല്‍മാന്‍ ഖാന്റെ സ്ഥാനം.വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം കഴിഞ്ഞ വര്‍ഷം നടത്തിയ മറ്റൊരു സര്‍വ്വേയില്‍ ഹൃത്വിക് കത്തിലെ ഏറ്റവും സുന്ദരന്‍മാരായ പുരുഷന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് ഹൃതിക് പിന്തള്ളിയത് സൂപ്പര്‍ താരങ്ങളായ ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, ഇറാഖില്‍ നിന്നുമുള്ള പ്രശസ്ത മോഡല്‍ ഒമര്‍ ബൊര്‍ഖാന്‍ അല്‍ഗല എന്നിവരെയാണ്. ഹൃത്വിക് റോഷന്റെ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്.

സെക്കന്‍ഡ് ഷോ സിനിമയില്‍ വില്ലന്‍ കഥാപാത്രമായ സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി


മലയാള സിനിമയിലെ യുവ നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു സിദ്ധുവിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ഗോവയിലെത്തി
സിദ്ധുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവായിരുന്ന പി.കെ.ആര്‍ പിള്ളയുടെ മകനാണ് സിദ്ധു.മോഹന്‍ലാലിന്റെ ചിത്രമുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു പി.കെ.ആര്‍ പിള്ള. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്‍ഡ് ഷോയിലൂടെയാണ് സിദ്ധു മലയാള സിനിമയില്‍ ശ്രദ്ധേയനായത്. സിദ്ധുവിന്റെ സംസ്കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.

ഓട്ടോക്കാരിയായി നടി അനുശ്രീ; നാട്ടില്‍ പഠിക്കാന്‍ ചമ്മലായതിനാല്‍ എത്തിയത് കൊട്ടാരക്കരയില്‍


 നടി അനുശ്രീ ആകെ തിരിക്കിലാണ്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഓട്ടോ പഠിക്കുകയാണ് താരമിപ്പോള്‍. സ്വന്തം നാട്ടില്‍ ഓട്ടോ പഠിക്കാന്‍ ചമ്മലായതിനാല്‍ കൊട്ടാരക്കരയിലെത്തിയാണ് താരം ഓട്ടോ പഠനം നടത്തിയത്. എന്നാല്‍ താരത്തെ ഓട്ടോയില്‍ കണ്ട കൊട്ടാരക്കര കുളക്കട നിവാസികള്‍ പലരും തിരിച്ചറിഞ്ഞു. പിന്നീട് ആശ്ചര്യവും അമ്ബരപ്പുമായി.കാരണം താരം ഒരിക്കലും ഓട്ടോ പഠിക്കാന്‍ തങ്ങളുടെ നാട്ടില്‍ എത്തുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. പിന്നീട് പരിചയപ്പെടാനും സെല്‍ഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി. എന്നാല്‍ ഓട്ടോയില്‍ ഇരിക്കുന്ന താരം ആദ്യം മടിച്ചെങ്കിലും പിന്നെ കുറച്ച്‌ അഡ്ജസ്റ്റ് ചെയ്ത് ഫോട്ടോയ്ക്ക് പോസു ചെയ്യുകയായിരുന്നു. 
ഡയമണ്ട് നെക്ലസ് എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഇരിപ്പിടം നേടിയ താരമാണ് അനുശ്രീ. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ അനുശ്രീയെ തേടെയെത്തി. റെഡ് വൈന്‍, വെടിവഴിപാട്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമാ ആസ്വാദകരുടെ മനസ്സില്‍ ഇടംനേടാന്‍ അനുശ്രീക്ക് കഴിഞ്ഞു.
നാട്ടില്‍ ഓട്ടോ പഠിക്കാന്‍ ചമ്മല്‍ ഉള്ളതിനാലാണ് പത്തനാപുരം കമുകുംചേരിയില്‍ നിന്നും താഴത്ത് കുളക്കട ഗ്രൗണ്ടിലേക്ക് എത്തിയത്. കൊട്ടാരക്കര ശ്രീഹരി ഡ്രൈവിംഗ് സ്കൂളിലെ മനോജാണ് പരിശീലകന്‍. ഇരുചക്ര വാഹനത്തിന്റെയും നാല് ചക്രത്തിന്റെയും ലൈസന്‍സ് പണ്ടേ ഉള്ളതിനാല്‍ ഓട്ടോ പഠിച്ചെടുക്കാന്‍ പ്രയാസം നേരിട്ടില്ല. ദക്ഷിണ വച്ച്‌ ഡ്രൈവിംഗ് സീറ്റില്‍ കയറി. പിന്നെ പഠിത്തം തുടങ്ങി. രണ്ട് മണിക്കൂര്‍ കൊണ്ട് ഓട്ടോക്കാരിയുമായി. ഇനി ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസം കൂടി ഒന്നു മെനക്കെടണമെന്ന് അനുശ്രീ പറഞ്ഞു.

ജയിലില്‍ കിടന്ന 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും; വെല്ലുവിളിയുമായി ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Image result for dileep
വാദി തന്നെ പ്രതിയാവുന്ന തരത്തിൽ കേസ്‌ വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മാധ്യമങ്ങള്‍ മുക്കാൻ ശ്രമിക്കുന്നത്‌ ആർക്ക്‌  വേണ്ടിയാണെന്ന് ദിലീപ് ഓണ്‍ലൈന്‍. പോലീസിന്റെ കള്ളക്കഥ സത്യമാക്കാൻ പാടുപെട്ട മാധ്യമങ്ങൾ യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത്‌ കൊണ്ടാണെന്നും ദിലീപ് ഓണ്‍ലൈന്‍ അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു. ദിലീപിന്റെ പരാതിയുടെ പ്രസക്ത ഭാഗങ്ങളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ദിലീപ്‌ ജയിലിൽ കഴിച്ച ഉപ്പ്‌ മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്ന തരത്തിൽ കേസ്‌ വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത്‌ ആർക്ക്‌ വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാൻ പാടുപെട്ട മാധ്യമങ്ങൾ യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത്‌ കൊണ്ട്‌? നടി ആക്രമണക്കേസിൽ മാധ്യമങ്ങളുടെ അമിത താൽപര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും,ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടാക്കാരനു നിർദ്ദേശം നൽകുന്നത്‌ സ്ത്രീ ശബ്ദം!!! എത്രമനോഹരമായ പീഡനം!!!!
ദിലീപ് പ്രതിയായ കേസിൽ ചില സുപ്രധാന സംഭവങ്ങൾ ഇന്നുണ്ടായി, എന്നാൽ എത്ര മാധ്യമങ്ങൾ ഇത് സത്യസന്ധമായി റിപ്പോർട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങൾ അബദ്ധം പറ്റി റിപ്പോർട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിർദേശപ്രകാരം ആ വാർത്ത മുക്കിയെന്നോ നിങ്ങള്ക്ക് അറിയാമോ?
ദിലീപ് ഇന്ന് കോടതിയിൽ എത്തിയത് അദ്ദേഹം പ്രതിയായ കേസിൽ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകൾ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാർത്ഥ തെളിവുകൾ ആണെങ്കിൽ ദിലീപേട്ടന് ഇത് നല്കാൻ പോലീസ് മടിക്കുന്നത് എന്തിനു? എന്താണ് പോലീസ് ഒളിക്കാൻ ശ്രമിക്കുന്നത്? ദിലീപേട്ടൻ കോടതിയിൽ നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ
1. താനുൾപ്പെട്ട കുറ്റപത്രത്തിൽ പോലീസ് നൽകിയിരിക്കുന്ന വിവരങ്ങൾ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾക്ക് എതിരാണ്. ഒരു കേസിൽ ആദ്യം കുറ്റപത്രം നൽകിയ ശേഷം വീണ്ടും കുറ്റപത്രം സമർപ്പിക്കുമ്പോൾ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമർപ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമർപ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെടണം
2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോർഡ്‌സ്, മെഡിക്കൽ റെക്കോർഡ്‌സ്, ഫോറൻസിക് റിപോർട്സ് പോലെ ഉള്ള വളരെ നിർണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്
3. കോടതി നിർദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാൻ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാൽ ആ വിഡിയോയിൽ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസിൽ പ്രോസിക്യൂഷൻ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവർക്കിഷ്ടം ഉള്ള തെരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാർഡ് ആണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
4. ഈ മെമ്മറി കാർഡിൽ തിരിമറികൾ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാൻ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ മറ്റു ചിലപ്പോൾ ആ സ്ത്രീ ശബ്ദം നൽകുന്ന നിർദേശങ്ങൾ കേൾക്കുവാനും കഴിയും5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതിൽ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷൻ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഈ വിഡിയോയിൽ നിന്നും ചിത്രങ്ങളിൽ നിന്നും കൂടുതൽ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകൾ തരാൻ പോലീസ് മടിക്കുന്നത്
6 . റെക്കോർഡുകൾ പ്രകാരം മാർച്ച് എട്ടാം തീയതി DySP ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകൾ എടുത്തിരുന്നു.വിഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാൻവേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസൾട്ട് ഇത് വരെ ലഭ്യമല്ല.7 . കൃത്യം റെക്കോർഡ് ചെയ്ത മൊബൈൽ കണ്ടേക്കാം കഴിഞ്ഞില്ല എന്നപോലീസിന്റെ വാദം തെറ്റാണെന്നു ഞാൻ വിശ്വസിക്കുന്നു. ഈ മൊബൈൽ പോലീസിന്റെ കയ്യിൽ ഉണ്ടെന്നു സംശയിക്കുന്നു.ഇങ്ങനെ ഉള്ള നിരവധി പോയിന്റുകൾ നിരത്തി ആണ് ദിലീപേട്ടൻ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാർട്ടിൻ ഇന്ന് കോടതിയിൽ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങൾ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്.

പുതിയ ചിത്രവുമായി കാര്‍ത്തി എത്തുന്നു ; ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി


കാര്‍ത്തി നായകനായി എത്തുന്ന പുതിയ ചിത്രം 'കടൈ കുട്ടി സിങ്കത്തിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി. സൂര്യയാണ് ചിത്രത്തിന്റെ പോസ്ററുകള്‍ ട്വീറ്ററിലൂടെ പുറത്തിറക്കിയത്. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്ബനിയാണ് കാര്‍ത്തിയുടെ ഈ ചിത്രം നിര്‍മ്മിക്കുന്നത്.
പണ്ഡിരാജ് സംവിധാനം ചെയ്യുന്ന കടൈ കുട്ടി സിങ്കം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തും.തമിഴിലും, തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്കില്‍ ചിന്നബാബു എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തില്‍ ഗ്രാമീണ കര്‍ഷന്റെ വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്.സയ്ഷയാണ് ചിത്രത്തിലെ നായിക. പ്രിയ ഭാവാനി ശങ്കര്‍, സത്യരാജ്,സൂരി എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപത്രങ്ങളാകുന്നു. കാര്‍ത്തി, പണ്ഡിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യത്തെ ചിത്രമാണ് കടൈ കുട്ടി സിങ്കം.

കാര്‍ബണില്‍ 'സന്തോഷ് 'എന്ന കഥാപാത്രമായി പ്രിയ താരം ഷറഫുദീന്‍ എത്തുന്നു


പ്രമുഖ ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാര്‍ബണില്‍ 'സന്തോഷ്' എന്ന കഥാപാത്രമായി ഷറഫുദീന്‍ എത്തുന്നു. ദയ, മുന്നറിയിപ്പ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാര്‍ബണില്‍ ഫഹദ് ഫാസിലാണ് നായകന്‍.
മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. 'സമീറ' എന്ന കഥാപാത്രമായാണ് മംമ്താ കാര്‍ബണില്‍ എത്തുന്നത്. സൗബിന്‍ ഷാഹിര്‍ , ചേതന്‍ , കൊച്ചുപ്രേമന്‍ ദിലീഷ് പോത്തന്‍, നെടുമുടിവേണു, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.സിബി തോട്ടുപുറമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Monday 15 January 2018

ആട് 2 വിജയിച്ചതിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ട്, ഷാജി പാപ്പന് അനുകൂലമായി ഭവിച്ച ആ കാരണങ്ങളിതാ


ക്രിസ്മസിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ ഷാജി പാപ്പനും സംഘത്തിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. പ്രത്യേകിച്ച് ലോജിക്കൊന്നുമില്ലെങ്കിലും സിനിമ കാണാനായി തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകന് ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയൊരുക്കിയിട്ടുള്ളത്. ആദ്യ ഭാഗത്തിന് നെഗറ്റീവ് പ്രതികരണം ലഭിച്ചിട്ടും രണ്ടാം ഭാഗവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തീരുമാനിച്ച സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കുമാണ് മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടത്.
മെഗാസ്റ്റാര്‍ ചിത്രമായ മാസ്റ്റര്‍പീസിനൊപ്പമാണ് ആട് 2 റിലീസ് ചെയ്തത്. തുടക്കം മുതല്‍ തന്നെ മികച്ച പ്രതികരണവുമായി ഇരു ചിത്രങ്ങളും മുന്നേറിയത്. അത് പിന്നീടും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആട് 2 വിജയമായി മാറിയതിന് പിന്നില്‍ ചില ശക്തമായ കാരണങ്ങള്‍ കൂടിയുണ്ട്. അതിന് പിന്നിലെ പ്രധാന കാരണത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തിയെന്നുള്ളതെന്നാണ് പ്രധാനപ്പെട്ട കാരണം. ഷാജി പാപ്പനെയും പ്രധാന കഥാപാത്രങ്ങളെയും മാത്രം നിലനിര്‍ത്തി സിനിമയെടുക്കാനുള്ള അവസരമുണ്ടായിട്ടും അതിന് തയ്യാറാവാതിരുന്ന സംവിധായകന് തന്നെയാണ് കൈയ്യടി നല്‍കേണ്ടത്.ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത താരങ്ങളുടെ പ്രകടനവും മേക്കിങ്ങുമാണ്. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ച പ്രകടനമാണ് അഭിനേതാക്കള്‍ കാഴ്ച വെച്ചത്. ഇത് കൃത്യമായി പ്രേക്ഷകര്‍ക്ക് മനസ്സിലാവുകയും ചെയ്തിരുന്നു. അതിനുള്ള അംഗീകാരം കൂടിയാണ് മിഥുനും സംഘത്തിനും ലഭിച്ചത്.
ആദ്യ ഭാഗത്തില്‍ സംഭവിച്ച പാകപ്പിഴകളെ മാറ്റിയാണ് രണ്ടാം ഭാഗം ഒരുക്കിയതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സാധാരണക്കാരന് ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയത്.ആദ്യ ഭാഗത്തിനേക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് രണ്ടാം വരവില്‍ ഷാജി പാപ്പന് ലഭിച്ചത്. ഓവറാക്കാതെ മിതമായ രീതിയില്‍ കഥാപാത്രത്തെ മുന്നോട്ട് നയിക്കാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞുവെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.ആദ്യ ഭാഗത്തിന്റെ അതേ പശ്ചാത്തല സംഗീതമാണ് രണ്ടാം ഭാഗത്തിലും ഉപയോഗിച്ചത്. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയെന്നതൊഴിച്ചാല്‍ പല കഥാപാത്രങ്ങളെ പരിചയപ്പെടുത്തുമ്പോഴും അതേ ട്യൂണാണ് ഉപയോഗിച്ചത്.ക്രിസ്മസിന് മുന്നോടിയായാണ് പാപ്പനും സംഘവും തിയേറ്ററുകളിലേക്കെത്തി. മൂന്നാഴ്ച പിന്നിടുന്നതിനിടയിലും മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സിനിമ.

കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത്‌ ആർക്ക്‌ വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാൻ പാടുപെട്ട മാധ്യമങ്ങൾ യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത്‌ കൊണ്ട്‌.?


ദിലീപിനെതിരെ ശക്തമായ് രംഗത്ത് വന്നവര്‍ സത്യാവസ്ഥ പുറത്ത് വരുബോള്‍ കാണാനില്ല മാധ്യമങ്ങള്‍ക്കും പോലീസിനും രൂക്ഷ വിമര്‍ശനവുമായ് ദിലീപ് ഓണ്‍ ലൈന്‍  ദിലീപ്‌ ജയിലിൽ കഴിച്ച ഉപ്പ്‌ മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്നതരത്തിൽ കേസ്‌ വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത്‌ ആർക്ക്‌ വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാൻ പാടുപെട്ട മാധ്യമങ്ങൾ യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത്‌ കൊണ്ട്‌? നടി ആക്രമണക്കേസിൽ മാധ്യമങ്ങളുടെ അമിത താൽപര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും,ഇരയും മാത്രമുള്ളവീഡിയോയിൽ വേട്ടാക്കാരനു നിർദ്ദേശം നൽകുന്നത്‌ സ്ത്രീ ശബ്ദം!!! എത്രമനോഹരമായ പീഢനം!!!!ദിലീപ് പ്രതിയായ കേസിൽ ചില സുപ്രധാന സംഭവങ്ങൾ ഇന്നുണ്ടായി, എന്നാൽ എത്ര മാധ്യമങ്ങൾ ഇത് സത്യസന്ധമായി റിപ്പോർട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങൾ അബദ്ധം പറ്റി റിപ്പോർട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിർദേശപ്രകാരം ആ വാർത്ത മുക്കിയെന്നോ നിങ്ങള്ക്ക് അറിയാമോ?ദിലീപ് ഇന്ന് കോടതിയിൽ എത്തിയത് അദ്ദേഹം പ്രതിയായ കേസിൽ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകൾ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാർത്ഥ തെളിവുകൾ ആണെങ്കിൽ ദിലീപേട്ടന് ഇത് നല്കാൻ പോലീസ് മടിക്കുന്നത് എന്തിനു? എന്താണ് പോലീസ് ഒളിക്കാൻ ശ്രമിക്കുന്നത്?ദിലീപേട്ടൻ കോടതിയിൽ നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ1. താനുൾപ്പെട്ട കുറ്റപത്രത്തിൽ പോലീസ് നൽകിയിരിക്കുന്ന വിവരങ്ങൾ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾക്ക് എതിരാണ്. ഒരു കേസിൽ ആദ്യം കുറ്റപത്രം നൽകിയ ശേഷം വീണ്ടും കുറ്റപത്രം സമർപ്പിക്കുമ്പോൾ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമർപ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമർപ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെടണം2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോർഡ്‌സ്, മെഡിക്കൽ റെക്കോർഡ്‌സ്, ഫോറൻസിക് റിപോർട്സ് പോലെ ഉള്ള വളരെ നിർണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്3. കോടതി നിർദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാൻ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാൽ ആ വിഡിയോയിൽ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസിൽ പ്രോസിക്യൂഷൻ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവർക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാർഡ് ആണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.4. ഈ മെമ്മറി കാർഡിൽ തിരിമറികൾ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാൻ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ മറ്റു ചിലപ്പോൾ ആ സ്ത്രീ ശബ്ദം നൽകുന്ന നിർദേശങ്ങൾ കേൾക്കുവാനും കഴിയും5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതിൽ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷൻ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഈ വിഡിയോയിൽ നിന്നും ചിത്രങ്ങളിൽ നിന്നും കൂടുതൽ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകൾ തരാൻ പോലീസ് മടിക്കുന്നത്6 . റെക്കോർഡുകൾ പ്രകാരം മാർച്ച്എട്ടാംതീയതിDySPഒന്നാംപ്രതിയുടെശബ്ദസാമ്പിളുകൾഎടുത്തിരുന്നു.വിഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാൻവേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസൾട്ട് ഇത് വരെ ലഭ്യമല്ല.7 . കൃത്യം റെക്കോർഡ് ചെയ്ത മൊബൈൽ കണ്ടേക്കാം കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാൻ വിശ്വസിക്കുന്നു. ഈ മൊബൈൽ പോലീസിന്റെ കയ്യിൽ ഉണ്ടെന്നു സംശയിക്കുന്നു.ഇങ്ങനെ ഉള്ള നിരവധി പോയിന്റുകൾ നിരത്തി ആണ് ദിലീപേട്ടൻ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാർട്ടിൻ ഇന്ന് കോടതിയിൽ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങൾ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്.

അച്ഛനെ കൊന്നു... 993 ദിവസം സമരത്തിന് എന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെ കാറുകയറ്റി കൊലപ്പെടുത്തി: നിങ്ങളെന്റെ കുഞ്ഞിനെയെങ്കിലും തിരികെ തരൂ..; നീതിതേടി എത്തുമ്പോൾ ആട്ടിയകറ്റുന്ന അധികാരികൾക്ക് എതിരെ സമരം നടത്തുന്ന ശകുന്തളയ്ക്ക് പിന്തുണയുമായി മല്ലു സൈബർ സോൾജിയേഴ്‌സ്

 സ്വന്തം സഹോദരന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ദിവസവും സമരത്തിന് പിന്തുണയുമായി ആയിരങ്ങൾ എത്തുന്നു. സ്വന്തം സഹോദരന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ദിവസവും സമരത്തിന് പിന്തുണയുമായി ആയിരങ്ങൾഎത്തുന്നുഭീഷണിപ്പെടുത്തുന്നവരില്‍ നിന്ന് നീതിതേടി എത്തിയ കുടുംബത്തിന് തികഞ്ഞ അവഗണനയാണ് അധികൃതരില്‍ നിന്ന് ഉണ്ടായത്. സംരക്ഷണം തേടി നല്‍കിയ പരാതിയില്‍ എന്തായി നടപടിയെന്ന് തിരക്കിയെത്തിയ തങ്ങളെ ആട്ടിയകറ്റുകയായിരുന്നു അധികൃതരും പൊലീസുമെന്ന് ഈ വീട്ടമ്മ വീഡിയോ അഭിമുഖത്തില്‍ പറയുന്നു. 993ദിവസം സമരത്തിന് എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ ഭര്‍ത്താവിനെ കാറുകയറ്റി കൊലപ്പെടുത്തി. ഞങ്ങളുടെ മകളെ പൊലീസ് സമരപ്പന്തലില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി. ഇനി പരാതി നല്‍കാന്‍ ഒരിടവും ബാക്കിയില്ല. ഞങ്ങള്‍ ഇനി അനുഭവിക്കാന്‍ ഒന്നും ബാക്കിയില്ല. ഇതു കേള്‍ക്കുന്ന ആരെങ്കിലും ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയും പ്രതികരിക്കുകയും ചെയ്യണം. നിങ്ങള്‍ക്ക് മനസ്സാക്ഷിയുണ്ടെങ്കില്‍ നിങ്ങള്‍ സഹായിക്കണം.. പൊട്ടിക്കരഞ്ഞുകൊണ്ട് ശകുന്തള പറയുന്നു.നീതിതേടിയുള്ള ശകുന്തളയുടെ സമര വീഡിയോ നല്‍കി മല്ലു സൈബര്‍ സോള്‍ജിയേഴ്സ് കുറിക്കുന്നത് ഇങ്ങനെ:കൈ മെയ് മറന്ന് ഇറങ്ങുക. ഇവരെപോലുള്ള മാതാക്കളുടെ കണ്ണുനീര്‍ കാണുക സുഹൃത്തുക്കളെ.സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ട ഒരു അമ്മയുടെ കണ്ണുനീര്‍.ഇവരെ പോലുള്ളവര്‍ എന്തു കൊണ്ട് ഇത്രയും നാളും സമരം ചെയ്യേണ്ടിവരുന്നു അവര്‍ക്ക് നീതി ലഭിക്കുവാനായി? ഉത്തരവാദികള്‍ ആഭ്യന്തര മന്ത്രിമാര്‍ തന്നെ. അവരുടെ അഴിമതി. കൊലപാതകിയായ നിസാമും സ്വര്‍ണ്ണ കള്ളകടത്തുകാരന്‍ ഫയാസ്മാരുടെ ഒക്കെ കയ്യില്‍ നിന്ന് വാങ്ങിയ ഗിഫ്റ്റുകളും കോടികളും, പലരും ലക്ഷങ്ങള്‍ വിലയുള്ള വാച്ചും ധരിച്ചു നടക്കുന്നുണ്ട്. അതില്‍ രണ്ടുലക്ഷം വില ഉള്ളതുതൊട്ട് നാലും ആറും ലക്ഷം വില മതിക്കുന്ന സ്ട്രാപ്പ് വാച്ചുകളും കെട്ടി പലരും വിലസുന്നുണ്ട് .
ദയവായി ഇവരെ പോലുള്ളവരെ, പാവപ്പെട്ടവരുടെ കണ്ണുനീര്‍ കാണാന്‍ കഴിയാത്ത, ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ ആയാലും വോട്ടു ചെയ്തു തോല്പിക്കുക. രാഷ്ട്രീയക്കാര്‍ വേസ്റ്റ് ആണ്. അവരെ നമ്മള്‍ വീണ്ടും വീണ്ടും വോട്ടുചെയ്തു വിജയിപ്പിക്കുന്നതിലൂടെ അവരുടെ വയറും കുടുംബവും നിറയുന്നു.
സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുന്നു. തിരിച്ചറിയുക.. ഈ വിഴുപ്പുപാണ്ഡങ്ങളെ ഇനി നമ്മള്‍ ചുമക്കരുത്. നാടിനും നാട്ടാര്‍ക്കും ഉപയോഗം ഇല്ലാത്ത നാറികള്‍. ഇവനെ ഒക്കെ തെരുവില്‍ നേരിടുന്ന കാലം വരട്ടെ. മല്ലു സൈബര്‍ സോള്‍ജിര്‍സിന് എന്തു സംഭവിച്ചാലും ജനങ്ങള്‍ക്കൊപ്പം. ജയ്ഹിന്ദ്. - ഇത്തരമൊരു കുറിപ്പ് നല്‍കിയാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ശകുന്തളയുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്.

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍- മോഷന്‍ പോസ്റ്റര്‍ കാണാം


നവാഗതനായ പ്രവീണ്‍ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാജീവ് പിള്ള, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതനായ പ്രവീണ്‍ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാജീവ് പിള്ള, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മലയാള സിനിമ നല്‍കുന്ന സ്വീകരണത്തിന് നന്ദി പറഞ്ഞ് സിദ്ധാര്‍ത്ഥ്


ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. മലയാളത്തില്‍ ഒരു മികച്ച അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. രതീഷ് അമ്ബാട്ടിന്റെ കമ്മാരസംഭവത്തിലൂടെ സിദ്ധാര്‍ത്ഥിന്റെ ആഗ്രഹം നിറവേറിയിരിക്കുകയാണ്.
രംഗ്ദേ ബസന്തി, ജിഗര്‍താണ്ട എന്നീ ചിത്രങ്ങളിലെ വേഷങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നതെന്ന് ദിലീപ് കുറിച്ചിരുന്നു. മാത്രമല്ല സിദ്ധാര്‍ത്ഥിന്റെ ആരാധകര്‍ക്കായി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മുരളി ഗോപി ട്വീറ്റ് ചെയ്തു. തുടര്‍ന്ന തനിക്ക് മലയാള സിനിമ നല്‍കുന്ന സ്വീകരണത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. മുരളിഗോപിയുടെ ട്വീറ്റിന് പ്രതികരണമായി സിദ്ധാര്‍ത്ഥ് ഇങ്ങനെ കുറിച്ചു.
എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലത് വരട്ടെ, മനോഹരമായ ആ തിരക്കഥയ്ക്ക് നന്ദി. ഒപ്പം എന്നില്‍ നിങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസത്തിനും- സിദ്ധാര്‍ത്ഥ് കുറിച്ചു.എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലത് വരട്ടെ, മനോഹരമായ ആ തിരക്കഥയ്ക്ക് നന്ദി. ഒപ്പം എന്നില്‍ നിങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസത്തിനും- സിദ്ധാര്‍ത്ഥ് കുറിച്ചു.
ദിലീപ് നായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. കമ്മാരസംഭവത്തിലെ വേഷം സിദ്ധാര്‍ത്ഥിന്റെ കരിയറിലെ മികച്ചതാകുമെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ പങ്കുവയ്ച്ചാണ് ദിലീപ് ഈ വാക്കുകള്‍ കുറിച്ചത്.
ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നമിത പ്രമോദ്, ബോബി സിംഹ, ശ്വേത മേനോന്‍, സിദ്ദിഖ്, വിനയ് ഫോര്‍ട്ട്, വിജയ രാഘവന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ദേ പുട്ടില്‍ രാമലീല എത്തിയാല്‍ എങ്ങനെയുണ്ടാവും? ആവശ്യക്കാരനായി അരുണ്‍ ഗോപിയും, കാണൂ!


ദിലീപിന്റെ കരിയറില്‍ ഏറെ പ്രധാനപ്പെട്ടൊരു സിനിമയാണ് രാമലീല. വ്യക്തി ജീവിതത്തില്‍ അത്ര സുഖകരമല്ലാത്ത അവസ്ഥയില്‍ക്കൂടി കടന്നു പോവുമ്ബോഴും സിനിമാജീവിതത്തില്‍ മികച്ചൊരു വിജയമായിരുന്നു താരത്തിന് ലഭിച്ചത്. ഇതിനോടകം തന്നെ 80 കോടി ക്ലബില്‍ ദൃശ്യം ഇടം പിടിച്ചിരുന്നു. ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് രാമലീല മുന്നേറിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ചൊരു വിജയം കൂടിയായിരുന്നു ഇത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ദിലീപിന്റെസ്വന്തംസംരംഭമായദേപുട്ടില്‍രാമലീലപുട്ട്എത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുട്ടിന്റെ ചിത്രം പുറത്തുവിട്ടത്. രാമലീല പുട്ടിന്റെ ആദ്യ ആവശ്യക്കാരനായി എത്തിയത് അരുണ്‍ ഗോപിയാണ്.ദേ പുട്ടില്‍ രാമലീല പുട്ട് എത്തിയിട്ടുണ്ടെന്ന വിവരം ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിട്ടുള്ളത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. രാമലീലയെ മാറ്റി നിര്‍ത്തിയൊരു സിനിമാജീവിതത്തെക്കുറിച്ച്‌ ദിലീപിന് മാത്രമല്ല ആരാധകര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ആ പേരില്‍ പുട്ട് തയ്യാറാക്കുമ്ബോള്‍ അരുണ്‍ ഗോപിയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല

മാധവി കുട്ടിയല്ല ,വിദ്യ ബാലന്‍ എത്തുന്നത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി


വിദ്യ ബാലന്‍ ഏറ്റവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷമണിയാനാണ് വിദ്യ ഇപ്പോള്‍ തയാറെടുക്കുന്നത്. സാഗരിക ഗോസ് എഴുതിയ ഇന്ദിര ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
"സാഗരിക ഘോഷിന്റെ ഇന്ദിരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ദിര ഗാന്ധിയുടെ വേഷം ചെയ്യാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നതാണെന്നും , എന്നാല്‍ ഇതൊരു സിനിമയാണോ അതോ അതോ വെബ് സീരിസ് ആണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും വിദ്യ ബാലന്‍ പറഞ്ഞു.'ഡാര്‍നാ സരൂരി ഹേ', 'രഹസ്യ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. വിദ്യാ ബാലനും റോയ് പ്രൊഡക്ഷനും ചേര്‍ന്നാണ് പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയത്.ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയിരുന്നു. അതിന് ശേഷം വിദ്യയെ തേടിയെത്തിയ ശക്തമായ കഥാപാത്രമാണ് ഇന്ദിര ഗാന്ധിയുടെ വേഷം.തുംഹാരി സുലു എന്ന സിനിമയാണ് വിദ്യയുടെ പുതിയ ചിത്രം.

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍- മോഷന്‍ പോസ്റ്റര്‍ കാണാം


നവാഗതനായ പ്രവീണ്‍ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാജീവ് പിള്ള, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതനായ പ്രവീണ്‍ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാജീവ് പിള്ള, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന് മുന്നില്‍ വഴി മാറിയപ്പോള്‍, ചിത്രം മുതല്‍ പുലിമുരുകന്‍ വരെയുള്ള നേട്ടം


മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ നിരവധി തവണ ഏട്ടന് വേണ്ടി വഴി മാറിയ ചരിത്രവുമുണ്ട്. നൂറ് കോടിയെന്ന നേട്ടം ആദ്യമായി സ്വന്തമാക്കിയത് മോഹന്‍ലാല്‍ സിനിമയിലൂടെയാണ്. ആദ്യ അമ്പത് കോടിയും അദ്ദേഹത്തിലൂടെയാണ് മലയാളത്തിലേക്കെത്തിയത്.
അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകല്‍ ഭേദിച്ച ചരിത്രം നേരത്തെയും സംഭവിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ അതുവരെയുള്ള സകല റെക്കോര്‍ഡുകളെയും ഭേദിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഇന്‍ഡസ്ട്രിയിലെ സകല നേട്ടങ്ങളെയും ഭേദിച്ച നിരവധി ചിത്രങ്ങള്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന റെക്കോര്‍ഡും താരത്തിന്റെ പേരിലുണ്ട്. ചിത്രം മുതല്‍ പുലിമുരുകന് വരെയുള്ള സിനിമകള്‍ക്ക് ലഭിച്ച നേട്ടങ്ങളെക്കുറിച്ചറിയാന്‍ വായിക്കൂ.അതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം മോഹന്‍ലാലിന് വേണ്ടി വഴി മാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ദൃശ്യവും പുലിമുരുകനും മാത്രമല്ല മുന്‍പ് ഇറങ്ങിയ മറ്റ് ചിത്രങ്ങളും ഇത്തരത്തില്‍ റെക്കോര്‍ഡ് നേടിയിട്ടുണ്ട്.
കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയില്‍ രഞ്ജിനിയും ലിസിയുമായിരുന്നു നായികമാരായെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദര്‍ശിപ്പിച്ചുവെന്ന റെക്കോര്‍ഡ് ചിത്രത്തിന്റെ പേരിലാണ്.
രേവതിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച സിനിമയാണ് കിലുക്കം. പ്രിയദര്‍ശനാണ് ഈ ചിത്രത്തിന്റെയു സംവിധായകന്‍. തിയേറ്ററുകളില്‍ നിന്നും അഞ്ചു കോടി സ്വന്തമാക്കിയ ആദ്യ സിനിമയെന്ന റെക്കോര്‍ഡ് കിലുക്കത്തിന് സ്വന്തമാണ്.ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. സൈക്കോ ത്രില്ലറായെത്തിയ സിനിമയ്ക്ക് അക്കാലത്ത് 7.5 കോടി രൂപയാണ് കലക്ഷനായി ലഭിച്ചത്. സുരേഷ് ഗോപിയും ശോഭനയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.1997 ല്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച കലക്ഷന്‍ ലഭിച്ചതോടെ ഫാസില്‍ പത്ത് കോടി ക്ലബിലെ ആദ്യ അംഗമായി മാറി. അനിയത്തിപ്രാവിന്റെ സംവിധായകനും ചന്ദ്രലേഖയുടെ നിര്‍മ്മാതാവുമായിരുന്നു അദ്ദേഹം. പ്രിയദര്‍ശനായിരുന്നു ചന്ദ്രലേഖയുടെ സംവിധായകന്‍.അതുവരെയുള്ള നായക സങ്കല്‍പ്പങ്ങളുടെ അവസാന വാക്കായി മാറിയ ജഗന്നാഥനെ മറക്കാന്‍ മലയാള സിനിമയ്ക്ക് കഴിയുമോ, ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രമായിരുന്നു ഇത്.20 കോടി ക്ലബില്‍ ഇടംലപിടിക്കുന്ന ആദ്യ അംഗമായി മാറിയത് ഷാജി കൈലാസാണ്. തമിഴ് സിനിമകളിലേതിന് സമാനമായി അതിമാനുഷികനായ ഒരു നായകനെ മലയാളത്തിന് സമ്മാനിച്ചത് രഞ്ജിതാണ്. നരസിംഹത്തിലൂടെയാണ് ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്.അമ്പത് കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ചിത്രവും മോഹന്‍ലാലിന്റെതായിരുന്നു. കുടുംബ പ്രേക്ഷകരായിരുന്നു ഈ ചിത്രത്തെ ഏറ്റെടുത്തത്. അതുവരെയുണ്ടായിരുന്നു റെക്കോര്‍ഡുകളെല്ലാം ജിത്തു ജോസഫ് ചിത്രത്തിന് മുന്നില്‍ വഴി മാറുകയായിരുന്നു.സിനിമയെ സംബന്ദിച്ച് 100 കോടി നേട്ടം വിദൂര സ്വപ്നമായിരുന്നു. എന്നാല്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെ മോഹന്‍ലാലും സംഘവും ആ നേട്ടവും സ്വന്തമാക്കി

താരജാഡയില്ലാത്ത താരപുത്രനാണ് പ്രണവെന്നത് പറച്ചില്‍ മാത്രമല്ല, പ്രവൃത്തിയും അങ്ങനെയാണ്, കാണൂ!


മോഹന്‍ലാലിന്റെ മകനായ പ്രണവ് ലളിതജീവിതത്തിന്റെ വക്താവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാവിധ സുഖ സൗകര്യങ്ങളും ലഭ്യമാണെങ്കിലും ലളിതമായി ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയാണ്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കുന്നതിനോട് പോലും താല്‍പര്യമില്ലെന്ന് പ്രണവ് നേരത്തെ വ്യക്തമാക്കിയതാണ്.
താരജാഡയില്ലാത്ത താരപുത്രനാണ് പ്രണവെന്ന് അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം സാക്ഷ്യപ്പെടുത്താറുണ്ട്. വാക്കില്‍ മാത്രമല്ല ജീവിതത്തിലും ആ ലാളിത്യം കാത്ത് സൂക്ഷിക്കുന്നയാളാണ് താനെന്ന് പ്രണവ് വീണ്ടും തെലിയിച്ചിരിക്കുകയാണ്. ആദിയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സംവിധായകന്‍ ജിത്തു ജോസഫാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പുറത്തുവിട്ടത്.താരജാഡയില്ലെന്ന പറച്ചില്‍ മാത്രമല്ല പ്രവൃത്തിയിലും താന്‍ സിമ്പിളാണെന്ന് പ്രണവ് തെളിയിച്ചിരിക്കുകയാണ്. ആദിയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.നേരത്തെ ജിത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് പ്രണവ് നായകനായി തുടക്കം കുറിക്കുന്നത്. പല കാര്യങ്ങളെക്കുറിച്ചും പറയാതെ പ്രണവ് മനസ്സിലാക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രണവിനോടൊപ്പം അഭിനയിക്കുന്നത് വളരെ എളുപ്പമാണെന്നും നന്നായി പിന്തുണയ്ക്കുന്ന പ്രകൃതക്കാരനാണെന്നും സഹതാരമായ അദിതി പറഞ്ഞിരുന്നു. ചിത്രീകരണം ഇല്ലാത്തപ്പോഴും പ്രണവ് സെറ്റിലെത്താറുണ്ടായിരുന്നു.വളരെ സിമ്പിളായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രണവ്. ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും മുന്നിലുണ്ടായിട്ടും തന്റേതായ ശൈലിയില്‍ ജീവിക്കുന്ന പ്രണവ് മറ്റുള്ളവര്‍ക്ക് നല്ലൊരു മാതൃക കൂടിയാണ്.സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഇവരുടെ സിനിമ അരങ്ങേറ്റത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് പ്രണവ് വെള്ളിത്തിരയിലേക്ക് എത്തിയത്.സുചിത്രയുടെ സഹോദരന്റെ മകന് നാടകാഭിനയത്തില്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് കുഞ്ഞു പ്രണവിന്റെ മനസ്സില്‍ അഭിനയ മോഹം ഉണര്‍ന്നതെന്ന് അഭിമുഖത്തില്‍ സുചിത്ര വ്യക്തമാക്കിയിരുന്നു
പ്രണവ് ബാലതാരമായി എത്തിയ പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും താരപുത്രന് ലഭിച്ചിരുന്നു. നായകനായി പ്രണവ് സിനിമയില്‍ തിരിച്ചെത്തുമെന്ന് അന്ന് തന്ന പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു.സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലനാവുന്നതിനോട് തീരെ താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്ന് പ്രണവ് പറയുന്നു. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.മാധ്യമങ്ങളുടെ മുന്നില്‍ നിന്നും ഓടിയൊളിക്കുന്ന തരത്തിലാണ് പ്രണവിന്‍രെ പ്രവര്‍ത്തികള്‍. ആരെങ്കിലും വല്ലതും ചോദിച്ചാല്‍ ഉത്തരം നല്‍കുന്ന പതിവ്. അതും വളരെ ലളിതമായി. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് പ്രണവ് പറയുന്നത് ഇതാണ്..

ഉപ്പുകല്ലില്‍ നിന്ന തോമായ്ക്ക് വെള്ളം നല്‍കിയ തുളസിയെ തോമ വീണ്ടും കണ്ടപ്പോള്‍


കട്ട ഹീറോയിസം എന്ന വാക്കിനൊരു പ്രതീകമുണ്ടെങ്കില്‍ അതാണ് സ്ഫടികത്തിലെ ആട് തോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമായെ ചങ്കിനകത്ത് കൊണ്ട് നടന്ന ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു. ആട് തോമ എന്ന തോമസ് ചാക്കോയുടെ നിഴലായി കൂടെ നടന്നവള്‍. ചാക്കോ മാഷ് ഉപ്പുകല്ലില്‍ നിര്‍ത്തിയ തോമായ്ക്ക് വെള്ളം നല്കിയവള്‍ തോമായുടെ കണ്ടുപിടുത്തങ്ങളില്‍ തോമായെക്കാള്‍ അഭിമാനിച്ചവള്‍...തുളസി.സ്ഫടികം പുറത്തിറങ്ങി ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുമ്ബോള്‍ ആ പഴയ കളിക്കൂട്ടുകാര്‍ തമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ്. പറഞ്ഞുവരുന്നത് സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ തോമായുടെ ബാല്യം അവതരിപ്പിച്ച രൂപേഷ് പീതാംബരന്റെയും, ഉര്‍വശിയുടെ കഥാപാത്രമായ തോമായുടെ സുഹൃത്ത് തുളസിയുടെ ബാല്യം അവതരിപ്പിച്ച ആര്യയുടെയും കാര്യമാണ്.
അങ്ങനെ തോമസ് ചാക്കോ തുളസിയെ കണ്ടുമുട്ടിയപ്പോള്‍ എന്ന കുറിപ്പോടെ രൂപേഷ് തന്നെയാണ് ഇരുവരും തമ്മിലുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.മുന്‍കലാതിലകം കൂടിയായിരുന്ന ആര്യ നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരക കൂടിയായിരുന്നു.