Sunday 31 December 2017

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍', ആന്റണിയുടെ പുതിയ അവതാരം


86 പുതുമുഖങ്ങളുമായി മലയാള സിനിമ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച സിനിമയാണ് അങ്കമാലി ഡയറീസ്. ചിത്രത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും ശ്രദ്ധ നേടി. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി അവര്‍ മാറി. എന്നാല്‍ നായകനായ വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസിന്റെ മുഖം പിന്നീട് എവിടേയും കണ്ടില്ല.വിന്‍സെന്റ് പെപ്പെയേപ്പോലുള്ള ശക്തമായ കഥാപാത്രത്തിനായി കാത്തിരുന്ന ആന്റണി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിലൂടെ. പേരിലെ നിഗൂഢത ചിത്രത്തിലും ഉണ്ടെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ ആദ്യ മോഷന്‍ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.ആദ്യമദ്ധ്യാന്തം നിഗൂഢതകള്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് 1.43 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ടൊവിനോ തോമസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംഷയും വര്‍ദ്ധിപ്പിക്കുന്നതാണ് ടീസര്‍.കോട്ടയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും അതിനേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതനായ ദിലീപ് കുര്യനാണ്.ആന്റണി വര്‍ഗീസിന്റെ രണ്ടാമത് ചിത്രത്തിന് പിന്നിലും അങ്കമാലി ഡയറീസ് ടീം തന്നെയാണുള്ളത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്നു ടിനു പാപ്പച്ചന്‍. സംവിധായകന്‍ ലിജോ ജോസി പല്ലിശ്ശേരിയും തിരക്കഥകൃത്ത് ചെമ്പന്‍ വിനോദും സഹനിര്‍മാതാക്കളായും എത്തുന്നു.ആന്റണിയുടെ ആദ്യ കഥാപാത്രമായ വിന്‍സെന്റ് പെപ്പെ പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധനേടിയ ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയായിരുന്നു രണ്ടാമത്തെ ചിത്രത്തിന്റെ തിരഞ്ഞെടുപ്പും. അങ്കമാലി ഡയറീസിന് ശേഷം ഇരുനൂറോളം കഥകള്‍ ആന്റണി കേട്ടിരുന്നു.തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടെയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. മാടമ്പി, പ്രമാണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ ബിസി ജോഷിയും ബി ഉണ്ണികൃഷ്ണനൊപ്പമുണ്ട്.സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തില്‍ ആന്റണിയുടെ നായിക പുതുമുഖമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്കമാലി ഡയറീസ് താരം ടിറ്റോ വില്‍സണനൊപ്പം വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ആദിത്യന്‍ ഭീഷണിപ്പെടുത്തുന്നു.. ജയന്‍ അച്ഛനെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുരളി ജയന്‍!


മരണശേഷവും മലയാളികള്‍ ഇത്രയേറെ സ്നേഹത്തോടെ, ആരാധനയോടെ നോക്കുന്ന മറ്റൊരു നടനില്ല. ജയന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പക്ഷേ വിവാദങ്ങളുടെ പേരിലാണ്. ജയന്റെ ബന്ധുത്വ തര്‍ക്കങ്ങളും പിതൃത്വത്തിലുള്ള അവകാശ വാദവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയിട്ട് കുറച്ചേറെ നാളുകളായി. ജയന്‍ പിതാവാണ് എന്ന് അവകാശപ്പെടുന്ന മുരളി ജയന്‍ പിതൃത്വം തെളിയിക്കാന്‍ രണ്ടും കല്‍പ്പിച്ച്‌ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. താനും അമ്മയും അടക്കം ജയന്റെ ബന്ധുക്കളില്‍ നിന്നും ഭീഷണികള്‍ നേരിടുന്നതായി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി ജയന്‍ വെളിപ്പെടുത്തുന്നു.
വിവാദങ്ങളുടെ തുടക്കംമഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഉമ നായര്‍ എന്ന നടി ജയന്റെ ബന്ധുവെന്ന് അവകാശപ്പെട്ടത് മുതലാണ് വിവാദങ്ങളുടെ തുടക്കം. ഉമ നായരുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മക്കളായ ആദിത്യനും ലക്ഷ്മിയും രംഗത്ത് വന്നതോടെ വിവാദം കനത്തു. ആദിത്യന്റെ പ്രതികരണത്തില്‍ മുരളിയെക്കുറിച്ച്‌ പരോക്ഷമായി പരാമര്‍ശമുണ്ടായിരുന്നു.മറുപടിയുമായി ആദിത്യനും ലക്ഷ്മിയും
ഇതോടെ ആദിത്യന് മറുപടിയുമായി മുരളി ജയന്റെ ഫേസ്ബുക്ക് വീഡിയോയും പുറത്ത് വന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി, ജയനുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. മുരളി പറയുന്നത് ഇതാണ്: വിവാദങ്ങളുണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ല. പക്ഷേ തന്റെ പിതൃത്വം തെളിയിക്കേണ്ടതിപ്പോള്‍ ആവശ്യമായി വന്നിരിക്കുന്നു. തന്നെയും അമ്മയേയും ജയന്റെ ബന്ധുക്കള്‍ അവഗണിക്കുകയാണ്. ഒരിക്കല്‍ തങ്ങളെ അംഗീകരിച്ചവരാണ് അവര്‍.
ആദിത്യനില്‍ നിന്നും ഭീഷണിജയന്റെ പേരില്‍ ആദിത്യന്‍ സിനിമയില്‍ ഏറെ തിളങ്ങി. അതില്‍ സന്തോഷമേ ഉള്ളൂ. 2001ലാണ് താന്‍ ജയന്റെ മകനാണ് എന്ന് കേരളം അറിയുന്നത്. അതുവരെ കാര്യങ്ങള്‍ നല്ല രീതിയില്‍ ആയിരുന്നു. എന്നാല്‍ ആ വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജയന്റെ വീട്ടുകാരില്‍ നിന്നും പലതരത്തിലുള്ള ഭീഷണികള്‍ തനിക്ക് നേരിടേണ്ടതായി വന്നു. ആദിത്യന്റെ ഭാഗത്ത് നിന്നാണ് ഭീഷണികളുണ്ടായത്.തല്ലും, കേസില്‍ കുടുക്കുംജയന്‍ അച്ഛനാണ് എന്ന് അവകാശ വാദം ഉന്നയിച്ചതിന് പിന്നാലെ തന്നതല്ലും, കേസില്‍ കുടുക്കും എന്ന തരത്തില്‍ പലവിധ ഭീഷണികള്‍ ആദിത്യന്‍ നടത്തുകയുണ്ടായി. പലരില്‍ നിന്നും താനത് അറിഞ്ഞു. ഇതേത്തുടര്‍ന്ന് താന്‍ പോലീസില്‍ പരാതിയും നല്‍കി. പക്ഷേ ആദിത്യന്‍ സ്വാധീനം ഉപയോഗിച്ച്‌ ഇടപെട്ടത് മൂലം ആ പരാതിയെക്കുറിച്ച്‌ ഒരു അന്വേഷണം പോലും നടന്നില്ല.
പ്രശസ്തി ഇല്ലാതാകുമോ എന്ന് ഭയംജയന്‍ അച്ഛനാണെന്ന് വെളിപ്പെടുത്തി 2001ല്‍ പുറത്ത് വരേണ്ടി വന്നത് തന്നെ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലമായിരുന്നു. താന്‍ ജയന്റെ മകനാണെന്ന് ജയന്റെ കുടുംബം ആദ്യമൊക്കെ അംഗീകരിച്ചതമാണ്. എന്നാല്‍ അത് പൊതുസമൂഹത്തിന് മുന്നില്‍ പറയാന്‍ അവര്‍ മടിക്കുന്നു. ആദിത്യനെ ചെറുപ്പം മുതല്‍ പരിചയം ഉള്ളതാണ്. തന്നെ ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. താന്‍ രംഗത്ത് വരുന്നതോടെ ഇപ്പോഴുള്ള പ്രശസ്തി ഇല്ലാതാകുമോ എന്നാകും ആദിത്യന്റെ ഭയം.ജയന്റെ കുടുംബത്തെ സഹായിച്ചുജയന്റെ കുടുംബം പണ്ട് കടുത്ത ദാരിദ്രത്തിലായിരുന്നപ്പോള്‍ സഹായിച്ചത് തന്റെ അമ്മ തങ്കമ്മ ആയിരുന്നു. ജയന്റെ അമ്മ ഭാരതിയമ്മയ്ക്ക് തന്റെ അമ്മ എല്ലാവിധ സഹായവും നല്‍കി. ജയന്‍ അന്ന് നേവിയിലായിരുന്നു. ജയന്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബത്തെ സഹായിച്ചതിനുള്ള നന്ദിയെന്ന നിലയ്ക്കാണ് അമ്മയെ വിവാഹം ചെയ്തത്. താഴ്ന്ന സമുദായത്തില്‍പ്പെട്ട് സ്ത്രീ ആയിരുന്നിട്ട് കൂടി ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.പ്രശസ്തി വന്നതോടെ മട്ട് മാറിതനിക്ക് രണ്ട് വയസ്സാകുന്നത് വരെ താനും അമ്മയും ജയന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് ജയന്‍ സിനിമയിലേക്ക് വരുന്നത്. അപ്പോഴും നമുക്ക് സന്തോഷമായി ജീവിക്കണം എന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയില്‍ നിന്നും ജയന് പേരും പ്രശസ്തിയും കൈവന്നതോടെ വീട്ടുകാരുടെ മട്ട് മാറി. അവര്‍ക്ക് തങ്ങള്‍ അധികപ്പറ്റായി. വീട്ടില്‍ നിന്നും തങ്ങളെ പുറത്താക്കി.ജയന്‍ വാക്ക് പാലിച്ചുഅതിന് ശേഷം ജയന്‍ തങ്ങളെ പലതവണയായി വന്നു കണ്ടിരുന്നു. തിരികെ വിളിച്ചു. ഒരുമിച്ച്‌ ജീവിക്കണം എന്ന് പറഞ്ഞു. എന്നാല്‍ അമ്മയ്ക്ക് അച്ഛന്‍ വീട്ടുകാരെ ഭയമായിരുന്നു. അതിനാല്‍ തിരികെ പോയില്ല. മാത്രമല്ല അച്ഛന്റെ പണം വേണ്ടെന്നും പറഞ്ഞു. എന്നാലും തങ്ങളുടെ കാര്യങ്ങള്‍ അച്ഛന്‍ നോക്കാറുണ്ടായിരുന്നു. മരണം വരെ വേറെ വിവാഹം ചെയ്യില്ലെന്ന് അമ്മയ്ക്ക് നല്‍കിയ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു.തെറ്റാണെന്ന് അവര്‍ തെളിയിക്കട്ടെ
ചെറുപ്പത്തില്‍ തന്നെ കാണുമ്ബോള്‍ ചിലര്‍ ജയന്റെ മകനെന്ന് വിളിച്ചിരുന്നു. എന്നാല്‍ ചിലര്‍ നാടകമാണെന്ന് പരിഹസിച്ചു. താന്‍ ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അമ്മ തന്നെ ജയന്റെ അടുത്ത സുഹൃത്തായ കുമാരന്‍ എന്ന ആളുടെ അടുത്തേക്ക് കൊണ്ടുപോയി. തന്നെ കണ്ടപ്പോള്‍ ബേബിയുടെ മകനല്ലേ എന്നാണയാള്‍ ചോദിച്ചത്. ബേബി എന്നത് ജയന്റെ ചെല്ലപ്പേരാണ്. ഇതൊന്നും ശരിയല്ലെന്ന് അവര്‍ തെളിയിക്കട്ടേ.ചീത്ത വിളിച്ച്‌ ഇറക്കി വിട്ടു
ജയന്‍ മരിച്ച്‌ കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് പോയിരുന്നു. വീടിന് അകത്തേക്ക് കടക്കാതെ പുറത്ത് നില്‍ക്കുകയായിരുന്നു. ആദിത്യന്റെ അമ്മ വന്ന് അകത്തേക്ക് വിളിച്ചെങ്കിലും കയറിയില്ല. അച്ഛന്റെ ഒരു ഫോട്ടോ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ജയന്റെ അമ്മ മരിച്ചപ്പോഴും പോയിരുന്നു. പക്ഷേ സോമന്‍ നായരും മറ്റുള്ളവരും തന്നെയും അമ്മയേയും ചീത്ത പറഞ്ഞ് അവിടെ നിന്നും ഇറക്കി വിട്ടു. തങ്ങള്‍ മൂലം കുടുംബത്തിന് ചീത്തപ്പേരുണ്ടായി എന്നായിരുന്നു അന്ന് പറഞ്ഞത്.ജയന്റെ സ്വത്തോ പണമോ വീടിന്റെ അവകാശമോ വേണ്ട
അച്ഛന്‍ മരിച്ചതോടെ താനും അമ്മയും തീര്‍ത്തും അനാഥരായി. അച്ഛന്റെ പേരില്‍ ഒരിടത്തും താന്‍ ആനുകൂല്യത്തിന് ശ്രമിച്ചിട്ടില്ല. താന്‍ അഭിനയ മോഹിയല്ല. ഡ്രൈവിഗും ഇലക്‌ട്രിക്കല്‍ വര്‍ക്കും ചെയ്താണ് ജീവിക്കുന്നത്. ജയന്റെ സ്വത്തോ പണമോ വീടിന്റെ അവകാശമോ ഒന്നും തനിക്ക് വേണ്ട. അതൊക്കെ അമ്മയായിട്ട് വേണ്ടെന്ന് വെച്ചതാണ്. താനായിട്ട് അത് അവകാശപ്പെടും എന്ന പേടി ആര്‍ക്കും വേണ്ട്. പക്ഷെ ജയന്‍ തന്റെ അച്ഛനാണ്. ആ പിതൃത്വം തന്റെ ജന്മാവകാശമാണ്.ഏതറ്റം വരെയും പോകാന്‍ തയ്യാര്‍പിതൃത്വം തെളിയിക്കുക എന്നത് തന്റെ ആവശ്യമാണ്. ആദിത്യന്റെയും തന്റെയും കണ്ണന്‍ നായരുടേയും ഡിഎന്‍എ പരിശോധിച്ചാല്‍ അത് അറിയാനാവും. ജനുവരിയോടെ അതിനായുള്ള ശ്രമങ്ങള്‍ നടത്തും. ആദിത്യന്റെ ഭീഷണികള്‍ വകവെയ്ക്കുന്നില്ലെന്നും കോടതിയില്‍ ഏതറ്റം വരെ പോകേണ്ടി വന്നാലും താന്‍ പിന്നോട്ടിനി ഇല്ലെന്നും മുരളി ജയന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മണിയന്‍പിള്ള മുതല്‍ ആട് വരെ

മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിയുന്നു , ബി.സന്തോഷ് കുമാര്‍ എന്ന ബൈജു ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ട്.1982ല്‍ പത്താം വയസ്സില്‍ ബാലചന്ദ്രമേനോന്റെ 'മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ബൈജുവോ ബാലചന്ദ്രമേനോനോ ഓര്‍ത്ത് കാണുവോ നാലു പതിറ്റാണ്ടിലേയ്ക്ക് നീളുന്ന അഭിനയ സപര്യയുടെ ഒരു തുടക്കമാണതെന്നു ?മലയാള സിനിമയ്ക്കൊപ്പം അല്ലെങ്കില്‍ സിനിമയിലൂടെ വളര്‍ന്ന ഒരു താരമാണ് ബൈജു. സുധീഷ്,ഇടവേള ബാബു , അശോകന്‍ ,വിജയകുമാര്‍ എന്ന സമകാലീനരൊക്കെ ടീനേജിന്റെ അവസാനം മുതലാണു സിനിമയിലെത്തിയത് പക്ഷെ ബൈജു എന്ന നടന്‍ ഇത്രയും വര്‍ഷങ്ങളില്‍ അഭിനയിച്ചതില്‍ ബാല്യത്തിന്റെ നിഷ്കളങ്കതയും, കൗമാരത്തിന്റെ കുസൃതികളും, യൗവ്വനത്തിന്റെ ആവേശങ്ങളും, മദ്ധ്യവയസ്സിന്റെ പക്വതകളുമൊക്കെയുണ്ടായിരുന്നു.എടുത്ത് പറയേണ്ട പ്രത്യേകതകളില്‍ ഒന്നു എല്ലാ പ്രായങ്ങളിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് . ഇപ്പോള്‍ തീയറ്ററുകളില്‍ വിജയകരമായി ഓടി കൊണ്ടിരിക്കുന്ന ആട് 2 വിലെ ഉതുപ്പ് വരെ എത്തി നില്‍ക്കുന്നു . സഖാവിലെ ഗരുഡന്‍ കങ്കാണി പിറകോട്ട് പോയാല്‍ പടയപ്പയും,പ്രേമന്‍ വക്കീലും,കണ്ണപ്പനും,മമ്മൂസും,സണ്ണി തോമസും, ദാസപ്പനും,മനോജും,തളത്തില്‍പ്രകാശനും,വിനയനും,ഗോപുവും,,ബിജുവൊക്കെയായി ഒട്ടനവധി കഥാപാത്രങ്ങള്‍.അര്‍ഹിക്കുന്ന ഉയരങ്ങളിലേയ്ക്ക് അദ്ദേഹം ഇനിയും എത്തിയോ എന്നറിയില്ല . ചെറുതായാലും വലുതായാലും ഒരു സീനില്‍ വന്ന് മറയുന്നതായാലും പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച കുറച്ചു നല്ല നടന്മാരുടെ കൂട്ടത്തില്‍ ബൈജു എന്ന നടാനുമുണ്ട്.ഇടയ്ക്ക് എപ്പോഴോ ഒരു തോക്കു കേസില്‍ പെട്ടതൊക്കെ ബൈജു എന്ന നടന്റെ കരിയറിനെ ഒന്നു പിറകോട് തള്ളിയിരുന്നു.പക്ഷേ മലയാള സിനിമയുടെ ചരിത്രത്തില്‍ തീര്‍ച്ചയായും രേഖപ്പെടുത്തേണ്ട പേരുകളില്‍ ഒന്നാണു ബൈജുവിന്റേത് . ഒരു നല്ല നടന്‍ എന്നതിനൊപ്പം സിനിമയിലൂടെ ജീവിച്ച്‌ വളര്‍ന്ന ലോകസിനിമയിലെ തന്നെ അപൂര്‍വ്വം ചിലരില്‍ ഒരാള്‍. 2018 ലും കൈ നിറയെ ചിത്രങ്ങളാണ് ബൈജു എന്ന താരത്തെ കാത്തിരിക്കുന്നത് . മലയാള സിനിമയിലെ പുതിയ നല്ല മാറ്റങ്ങള്‍ക്കൊപ്പം ബൈജു എന്ന നടന്‍ ഇനിയും ഇവിടെ നിറഞ്ഞു നില്‍ക്കട്ടെ ,ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മികച്ച കഥാപാത്രങ്ങളിലൂടെ...

ടോവിനോയുടെ ലൂക്ക- ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കാണാം


മലാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരമായി മാറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് ടൊവിനോയുടെ പുതിയ ചിത്രം. അഹാന കൃഷ്ണകുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ലൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.മൃദുല്‍ ജോര്‍ജിനൊപ്പം സംവിധായകനായ അരുണ്‍ ബോസും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. നിമിഷ് രവി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ലിന്‍റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2018 പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

സി.ആര്‍.പി.ഫ്​ കേന്ദ്രത്തിലെ ഭീകരാക്രമണം; അഞ്ച്​​​ സൈനികര്‍ കൊല്ലപ്പെട്ടു


വ​ര്‍​ഷാ​ന്ത്യ​ദി​ന​ത്തി​ല്‍ ജ​മ്മു-​ക​ശ്​​മീ​രി​ല്‍ സി.​ആ​ര്‍.​പി.​എ​ഫ്​ ക്യാ​മ്ബി​ന്​ നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച്​ ജ​വാ​ന്മാ​ര്‍​ക്ക്​ ജീ​വ​ഹാ​നി. മൂ​ന്ന്​ ജ​വാ​ന്മാ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. ചാ​വേ​റു​ക​ളാ​യെ​ത്തി​യ മൂ​ന്ന്​​ ജ​യ്​​​ശെ മു​ഹ​മ്മ​ദ്​ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്​​ച പു​ല​ര്‍​ച്ച ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ്​ തെ​ക്ക​ന്‍ ക​ശ്​​മീ​രി​ലെ പു​ല്‍​വാ​മ ജി​ല്ല​യി​ല്‍ ലെ​ത്​​പോ​റ​യി​ലു​ള്ള സി.​ആ​ര്‍.​പി.​എ​ഫ്​ 185 ബ​റ്റാ​ലി​യ​ന്‍​ ക്യാ​മ്ബി​ല്‍​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​രു​ട്ട​ി​​െന്‍റ മ​റ​വി​ല്‍ സൈ​നി​ക​വേ​ഷ​ത്തി​ല്‍ തോ​ക്കും ഗ്ര​നേ​ഡ്​ ലോ​ഞ്ച​റു​ക​ളു​മ​ട​ക്കം വ​ന്‍ ആ​യു​ധ​ശേ​ഖ​ര​വു​മാ​യാ​ണ്​ ഭീ​ക​ര​ര്‍ എ​ത്തി​യ​ത്. സു​ര​ക്ഷ​മ​തി​ല്‍ ക​ട​ന്ന ഭീ​ക​ര​ര്‍​ക്കു​നേ​രെ കാ​വ​ല്‍​ഭ​ട​ന്‍ വെ​ടി​വെ​ച്ച​തോ​ടെ​യാ​ണ്​ ദി​വ​സം മു​ഴു​വ​ന്‍ നീ​ണ്ട ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്.ഭീ​ക​ര​ര്‍ വി​വേ​ച​ന​ര​ഹി​ത​മാ​യി വെ​ടി​യു​തി​ര്‍​ത്ത​തി​നെ​തു​ട​ര്‍​ന്ന്​ ആ​ദ്യം മൂ​ന്ന്​ ജ​വാ​ന്മാ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ബു​ദ്​​ഗാം സ്വ​ദേ​ശി കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ ​ൈസ​ഫു​ദ്ദീ​ന്‍ 92 ബേ​സ്​ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്ന​തി​നി​ടെ നാ​ല്​ ജ​വാ​ന്മാ​ര്‍​ക്ക്​ കൂ​ടി പ​രി​ക്കേ​ല്‍​ക്കു​ക​യും ഇ​തി​ല്‍ ര​ജൗ​റി സ്വ​ദേ​ശി തു​ഫൈ​ല്‍ അ​ഹ്​​മ​ദ്, രാ​ജ​സ്​​ഥാ​നി​ലെ ചു​രു സ്വ​ദേ​ശി രാ​ജേ​ന്ദ്ര നൈ​ന്‍, പ്ര​ദീ​പ്​ കു​മാ​ര്‍ പാ​ണ്ഡെ, ഹി​മാ​ച​ലി​ലെ തി​ക്കാ​ര്‍ ഖ​ത്രി​യ​ന്‍ സ്വ​ദേ​ശി കു​ല്‍​ദീ​പ്​ റോ​യ്​ എ​ന്നി​വ​ര്‍ മ​രി​ക്കു​ക​യും ചെ​യ്​​തു. പ​രി​ക്കേ​റ്റ മാ​ല്‍​വെ സ​മ​ദാ​ന്‍, ന​രേ​ന്ദ​ര്‍, മ​ലാ റാം ​എ​ന്നീ ജ​വാ​ന്മാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​ഭീ​ക​ര​രി​ല്‍ മ​ന്‍​സൂ​ര്‍ അ​ഹ്​​മ​ദ്​ ബാ​ബ, ഫ​ര്‍​ദീ​ന്‍ അ​ഹ്​​മ​ദ്​ ഖാ​ണ്ഡെ എ​ന്നി​വ​ര്‍ ക​ശ്​​മീ​ര്‍​സ്വ​ദേ​ശി​ക​ളാ​ണ്.
രാ​ഷ്​​ട്രീ​യ റൈ​ഫി​ള്‍​സ്, സി.​ആ​ര്‍.​പി.​എ​ഫ്​ ജ​വാ​ന്മാ​രും പൊ​ലീ​സും ക്യാ​മ്ബ്​ വ​ള​ഞ്ഞ്​ ഭീ​ക​ര​ര്‍​ക്കാ​യി തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ട ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വ​രു​ടെ കൈ​യി​ല്‍ ആ​യു​ധ​മു​ള്ള​തി​നാ​ല്‍ മ​റ്റൊ​രു ആ​ക്ര​മ​ണം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ര്‍ 26ന്​ ​ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ഡി​വി​ഷ​ന​ല്‍ ക​മാ​ന്‍​ഡ​ര്‍ നൂ​ര്‍ ​​​ത്രാ​ലി​യെ സൈ​ന്യം വ​ധി​ച്ച സാം​ബു​വ​യി​ല്‍​നി​ന്ന്​ ഏ​താ​ണ്ട്​ അ​ഞ്ച്​ കി​േ​ലാ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ്​ സി.​ആ​ര്‍.​പി.​എ​ഫ്​ ക്യാ​മ്ബ്. നൂ​ര്‍ മു​ഹ​മ്മ​ദി​​െന്‍റ വ​ധ​ത്തി​ന്​ തി​രി​ച്ച​ടി​യാ​ണ്​ സി.​ആ​ര്‍.​പി.​എ​ഫ്​ ക്യാ​മ്ബ്​ ആ​ക്ര​മ​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.2017ല്‍ ​​ജ​യ്​​ശെ മു​ഹ​മ്മ​ദ്, ല​ശ്​​ക​റെ ത്വ​യ്യി​ബ, ഹി​സ്​​ബു​ല്‍ മു​ജാ​ഹി​ദീ​ന്‍ എ​ന്നി​വ​യു​ടെ ഉ​ന്ന​ത​ര്‍ അ​ട​ക്കം ഇ​രു​നൂ​റി​ലേ​റെ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​ട്ടു​ണ്ട്.

സന്തോഷേ... കുറച്ചൊക്കെ ഫാന്റസി വേണം,​ എന്നാലേ ജീവിതത്തില്‍ ഒരു ലൈഫുള്ളൂ

ഫഹദ് ഫാസിലിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. തന്നെത്താനെ എന്നു തുടങ്ങുന്ന ഗാനം ആരംഭിക്കുന്നത്,​ സന്തോഷേ... കുറച്ചൊക്കെ ഫാന്റസി വേണം,​ എന്നാലേ ജീവിതത്തില്‍ ഒരു ലൈഫുള്ളൂ എന്ന ഫഹദിന്റെ സംഭാഷണത്തോടെയാണ്. ഹരി നാരായണനും റഫീഖ് അഹമ്മദും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മംമ്താ മോഹന്‍ദാസാണ് നായിക. പൊയട്രി ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

മലയാള സിനിമ ഒന്നടങ്കം നെടുമുടി വേണുവിനെ ആദരിച്ചു, താരപ്പകിട്ടില്‍ 'നടനം വേണുലയം'


അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി ജൈത്രയാത്ര തുടരുന്ന അദ്ദേഹം സിനിമയിലെത്തിയിട്ട് 40 വര്‍ഷം പിന്നിടുകയാണ്. കാവാലം നാരായണപ്പണിക്കരുടെ നാടക സംഘത്തിലൂടെയാണ് നെടുമുടി കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. അഭിനയം മാത്രമല്ല എഴുത്തിലും സംവിധാനത്തിലും കൂടി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.കൊമേഷ്യല്‍ ചിത്രമായാലും ആര്‍ട് സിനിമയായാലും അഭിനയിക്കാന്‍ റെഡിയാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അദ്ദേഹം 400 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമ്ബ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്‍റെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹം വീടിന് തമ്ബ് എന്ന് പേര് നല്‍കിയത്.നല്ലൊരു സംഗീതഞ്ജനും കൂടിയാണ് നെടുമുടി വേണു. സിനിമയിലെത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദഹേത്തിന് ആദരവുമായാണ് നടനം വേണുലയം ഒരുക്കിയത്. സിനിമ, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്. നടനം വേണുലയം പരിപാടി ഞായറാഴ്ച രാത്രി 9ന് മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയുന്നുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

മമ്മൂട്ടിയുടെ നായികയായി കനിഹ തിരിച്ചെത്തുന്നു

ഒരിടവേളയ്ക്കു ശേഷം കനിഹ മലയാളത്തിലേക്ക് തിരിച്ചെത്തു. മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന എബ്രഹാമിന്റെ സന്തതികളിലാണ് കനിഹ പ്രധാന വേഷത്തില്‍ എത്തുന്നത് ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങും. മെഗാസ്റ്റാറിന് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. നേരത്തേ പഴശി രാജ, ബാവൂട്ടിയുടെ നാമത്തില്‍, കോബ്ര, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയും കനിഹയും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്.ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന എബ്രഹാമിന്റെ സന്തരികള്‍ കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന സ്റ്റൈലിഷ് എന്റര്‍ടെയ്നറാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

തന്റെ മൊബൈല്‍ മോഷ്ടാക്കളില്‍ നിന്നും പിടിച്ചെടുത്ത യുവാവിനു സമ്മാനവുമായി പോലീസ്


 തന്റെ മൊബൈല്‍ മോഷ്ടാക്കളില്‍ നിന്നും പിടിച്ചെടുത്ത യുവാവിനു സമ്മാനവുമായി പോലീസ്. പോലീസ് യുവാവിനു 5000 രൂപയാണ് പ്രോത്സാഹന സമ്മാനമായി നല്‍കിയത്.ക്യാപ്റ്റന്‍ ഗുല്‍മാര്‍ഗിലെ കിഴക്കന്‍ കൈലാസിലായിരുന്നു സംഭവം നടന്നത്. യുവാവ് ഫോണില്‍ സംസാരിച്ച്‌ കൊണ്ട് തന്റെ സുഹൃത്തിനെ നോക്കി നില്‍ക്കുകയായിരുന്നു. ഈ അവസരത്തിലാണ് സച്ച്‌ ദേവ് എന്ന യുവാവിനെ രണ്ടു പേര്‍ മോട്ടോര്‍ സൈക്കിളില്‍ വന്നു തള്ളിയിട്ടു. പിന്നീട് അവര്‍ സച്ച്‌ ദേവിന്റെ മൊബൈലുമായി മോട്ടോര്‍ സൈക്കിളില്‍ പാഞ്ഞു പോയി. പക്ഷേ മനസാന്നിധ്യം വിടാതെ സച്ച്‌ ദേവ് ആക്രമികളെ പിന്തുടര്‍ന്നു.
ഇവരെ രണ്ടു കിലോമീറ്റര്‍ ദൂരം സച്ച്‌ ദേവ് പിന്തുടര്‍ന്നു. ഇതോടെ മോഷ്ടാക്കള്‍ മൊബൈല്‍ തിരികെ നല്‍കി രക്ഷപ്പെട്ടു. ഇതിനു ശേഷം സച്ച്‌ ദേവ് പോലീസിനെ വിവരം അറിയിച്ചു. രക്ഷപ്പെട്ട മോഷ്ടക്കാളെ പോലീസ് പിടികൂടി.പോലീസ് സച്ചദേവിന്റെ ധീരതയ്ക്കു പാരിതോഷികമായി 5000 രൂപ സമ്മാനിച്ചു.

എല്ലാവരും 'ഹാപ്പി'യാകുന്ന ഒരു പുതുവത്സരം പ്രതീക്ഷിച്ച്‌ കൊണ്ട് . .


ല്ലാ വായനക്കാര്‍ക്കും യുടെ ' 'പുതുവത്സരാശംസകള്‍ '
ഉള്ളവനും ഇല്ലാത്തവരുമെന്ന വേര്‍തിരിവില്ലാതെ . . പട്ടിണി കിടക്കാതെ . . ജനിച്ച മണ്ണില്‍ എല്ലാവര്‍ക്കും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകുമ്ബോഴേ ഏതൊരു ആഘോഷവും പൂര്‍ണ്ണമാകൂ.പുതുവത്സരാഘോഷം എന്താണെന്ന് പോലും അറിയാതെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കരയുന്ന ഒരുപാട് ബാല്യങ്ങള്‍ ഇവിടെയുണ്ട് . .അവരുടേത് കൂടിയാണ് ഈ നാട്.
അവരില്ലാതെ നമുക്ക് എന്ത് ആഘോഷമെന്ന് ചോദിക്കുന്നില്ല. എന്നാല്‍ ഈ പുതുവര്‍ഷത്തിലെങ്കിലും അവരെ കൂടി ഒന്നു ഓര്‍ക്കുമെങ്കില്‍ . .

അച്ഛന്‍ മരിച്ച രാത്രിയില്‍ ഇന്ത്യന്‍ നായകനു സംഭവിച്ചതിനെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് അമ്മ സരോജ്


ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് അമ്മ സരോജ്. കോഹ്ലി അച്ഛന്‍ മരിച്ച രാത്രി കൊണ്ടു ആളാകെ മാറിയിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ വലിയ പക്വത നേടിയ പോലെയായിരുന്നു അവന്റെ പെരുമാറ്റം. പിന്നീട് കളി കളത്തില്‍ തന്റെ പിതാവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പോരാട്ടമായിരുന്നു അവന്‍ നടത്തിയത്.കോഹ്ലിയുടെ പിതാവാണ് മകനെ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ചു രാജ്കുമര്‍ ശര്‍മ്മയുടെ അക്കാദമിയില്‍ ക്രിക്കറ്റ് പഠിക്കാനായി ചേര്‍ത്തത്. കോഹ്ലി ജീവിതത്തില്‍ ഉയരങ്ങള്‍ കീഴിടക്കി തുടങ്ങിയപ്പോള്‍ അഭിഭാഷകനായ പിതാവിനെ അപ്രതീക്ഷിതമായി എത്തിയ മരണം കൂട്ടികൊണ്ടു പോയി.പിതാവിന്റെ മരണം കോഹ്ലിയുടെ ജീവിതത്തിനു ബുദ്ധിമുട്ട് സൃഷ്ടിച്ചു. സാമ്ബത്തിക പ്രശ്നങ്ങള്‍ കാരണം ജീവിതം വാടക വീട്ടിലേയ്ക്കു മാറി. ജീവിതത്തില്‍ ലഭിച്ചിരുന്ന പല സുഖസൗകര്യങ്ങളും നഷ്ടപ്പെടാന്‍ തുടങ്ങി. കായിക ലോകത്ത് തന്റെ പിതാവിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച മകനു കാലം കരുതി വച്ചത് ഇന്ത്യന്‍ നായകന്റെ കുപ്പായമായിരുന്നു.

ഭാര്യയെ പുറത്താക്കിയശേഷം മകളെ തടവിലാക്കി പീഡിപ്പിച്ചു; എട്ട് തവണ മകളെ ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍


മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന് 12 വര്‍ഷം ശിക്ഷ. അര്‍ജന്റീനയുടെ വടക്കന്‍ നഗരങ്ങളിലൊന്നായ സാന്റിയാഗോ ഡെല്‍ ഈസ്ട്രോയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഭാര്യയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം അന്ന് പതിനൊന്നു വയസ്സുണ്ടായിരുന്ന മകളെ ഇയാള്‍ തടവിലാക്കുകയായിരുന്നു. അര്‍ജന്റീനക്കാരനായ ഡോമിനോ ബുലാഷ്യോ എന്ന 57കാരനാണ് മകളോട് ക്രൂരത കാണിച്ചത്.അന്റോണിയ എന്ന കുട്ടിയെ പിന്നീട് 22 വര്‍ഷത്തോളം ഇയാള്‍ ലൈംഗിക ബന്ധത്തിന് അടിമയാക്കുകയായിരുന്നു. ഇതിനിടെ, എട്ടുതവണ അച്ഛനില്‍നിന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. കുട്ടികളെല്ലാം ബുലാഷ്യോയുടേതാണെന്ന് ഡിഎന്‍എ പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ബോര്‍ഡിങ് സ്കൂളില്‍ പഠിക്കുകയായിരുന്ന കുട്ടികള്‍ ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ് താമസം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ അച്ഛനും അച്ഛന്റെ സുഹൃത്തും കുട്ടിക്കാലത്ത് പീഡിപ്പിച്ചിരുന്നതെന്ന് അന്റോണിയ പൊലീസിനോട് പറഞ്ഞു. അമ്മയെ വീടിന് പുറത്താക്കിയ അന്ന് മുതല്‍ അച്ഛന്‍ തന്നെ ഭാര്യയാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു.ക്രൂരമായ പീഡനങ്ങളായിരുന്നു അരങ്ങേറിയിരുന്നത്.ആരോടെങ്കിലും സംസാരിക്കുന്നത് കണ്ടാല്‍ ക്രൂര മര്‍ദ്ദനമായിരുന്നുവെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. യുവതി തന്നെ പൊലീസിനെ സമീപിച്ച്‌ അച്ഛനെതിരെ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇയാള്‍ക്കു വേണ്ടി തിരിച്ചില്‍ ശക്തമാക്കിയെങ്കിലും 45 ദിവസത്തോളം ബുലാഷ്യോ മുങ്ങിനടന്നു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പാല്‍ കസ്റ്റഡിയില്‍; മില്‍മയുടെ ആഷിക് അബു പരസ്യ ചിത്രം പ്രതിക്കൂട്ടില്‍

Image result for ashiq abu
 പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ മില്‍മയ്ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യം പ്രതികൂട്ടില്‍. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരസ്യത്തിനെതിരേ രംഗത്തുവന്നു. പോലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പരസ്യത്തിനെതിരെ പരാതി.
1950ലെ ചിഹ്ന നാമ ആക്‌ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. പോലീസ് സ്റ്റേഷനാണെന്ന ധാരണ ഉളവാക്കാനാണ് ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഏതു വിധത്തിലുള്ള ഗാന്ധിജിയുടെ ചിത്രവും പരസ്യ ആവശ്യത്തിനുപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നു ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അടിയന്തിരമായി പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മില്‍മയ്ക്ക് കത്തയച്ചതായി ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.മില്‍മ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ആഷിക് അബു സംവീധാനം ചെയ്തു ഫഹദ് ഫാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ പരസ്യം 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്.നേരത്തെ ഒരു സ്വര്‍ണ്ണ വ്യാപാര സ്ഥാപനം ചലചിത്ര നടന്‍ മാധവനെ നായകനാക്കി പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു ചിത്രീകരിച്ച പരസ്യം ഫൗണ്ടേഷന്റെ പരാതിയെ തുടര്‍ന്നു പിന്‍വലിച്ചിരുന്നു.

അവരോട് പോയി പണി നോക്കാന്‍ പറ; മമ്മൂട്ടി പണ്ഡിറ്റിനോട്


മാസ്റ്റര്‍പീസില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെയും അദ്ദേഹത്തെ ആദ്യമായി കണ്ടതിന്റെയുമൊക്കെ വിശേഷം പങ്കുവെയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരു അഭിമുഖത്തിലാണ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നത് പോലും എന്തിനാണെന്ന് അറിയാത്തവരാണ് നിന്നെ വിമര്‍ശിക്കുന്നത്, അവരോട് പോകാന്‍ പറ എന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് തനിക്ക് ഏറെ പ്രചോദനമായെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. സ്വന്തം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ സെറ്റില്‍ എത്തിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ ദൂര ഒതുങ്ങിനിന്നു. അപ്പോഴാണ് മമ്മൂക്ക അന്വേഷിച്ചെന്ന് ഒരാള്‍ വന്നു പറഞ്ഞത്. ഓടിച്ചെന്ന് അനുഗ്രഹം വാങ്ങി. എന്തിനാണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ടെന്‍ഷനാണെന്ന് പറഞ്ഞു. പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. സിനിമയില്‍ എന്തിനാണ് ക്ലാപ്ബോര്‍ഡ് അടിക്കുന്നത് എന്ന് പോലും അറിയാത്തവരാണ് നിന്നെ വിമര്‍ശിക്കുന്നതെന്നും അവരോട് പോയി പണി നോക്കാന്‍ പറയെന്നുമുള്ള പഞ്ച് ഡയലോഗ് മമ്മൂക്ക പറഞ്ഞത്പ്രചോദനമായി.ഒരുസര്‍പ്രൈസുണ്ട്തന്റെ സിനിമകളുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുമ്ബോള്‍ തന്നെ ഒരു സര്‍പ്രൈസ് പറയാനുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കാര്യങ്ങളൊക്കെ ഒത്തുവന്നാല്‍ തമിഴില്‍ ഒരു സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നും സന്തോഷ് വെളിപ്പെടുത്തി. എന്നാല്‍, ആരാണ് ആ സൂപ്പര്‍സ്റ്റാര്‍ എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞില്ല.
ഞാന്‍ അട്ടപ്പാടിയില്‍ ഭക്ഷ്യസാധനങ്ങള്‍ നല്‍കിയപ്പോഴും നേഴ്സുമാരുടെ സമരത്തിന് പിന്തുണ നല്‍കിയപ്പോഴും എന്റെ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചിലര്‍ കളിയാക്കി. ഇതൊക്കെ ചെയ്തിട്ട് വേണോ മലയാളികള്‍ക്ക് എന്നെ അറിയാന്‍ എന്നായിരുന്നു സന്തോഷിന്റെ പ്രതികരണം.
'റിയാലിറ്റി ഷോയില്‍നിന്ന് ലഭിച്ച പണത്തിന്റെ പകുതിയാണ് അട്ടപ്പാടിയിലും മറ്റും ചെലവഴിച്ചത്. ഓണം ആഘോഷിച്ചത് അവര്‍ക്കൊപ്പമാണ്. സിനിമയില്‍നിന്ന് കിട്ടിയ പണമാണ് അടുത്തിടെ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കിയത്. ഇതൊന്നും ഒരു ചാനലുകാരെയും അറിയിച്ചില്ല. കോളനിയുടെ അവസ്ഥ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പണം നല്‍കാന്‍ സാധിക്കുന്നവര്‍ അത് ചെയ്യണമെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഒരുപാട് പേര്‍ സഹായിക്കാന്‍ മുന്നോട്ടുവന്നു അവരെയൊക്കെ കോളനിക്കാരുമായി കണക്‌ട് ചെയ്ത് കൊടുക്കുകയും ചെയ്തു. അതിലും നെഗറ്റീവ് കണ്ട ആളുകളുണ്ടായിരുന്നു'- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Saturday 30 December 2017

തുണയില്ലാതെ ഹജ്ജ്​ നിര്‍വഹിക്കാന്‍ 1300 സ്​ത്രീകള്‍ക്ക്​ അനുമതി- മോദി


 ഹജ്ജ്​​ കര്‍മം നിര്‍വഹിക്കുന്നതിന്​ 1300 സ്​ത്രീകള്‍ക്ക്​ അനുമതി നല്‍കിയതായി പ്രധാനമന്ത്രി ന​രേന്ദ്രമോദി. അടുത്ത ബന്ധുക്കളുടെ തുണയില്ലാതെ ഹജ്ജ്​ നിര്‍വഹിക്കാന്‍ സ്​ത്രീകള്‍ക്ക്​ അനുമതിയില്ലെന്ന നിയമം മാറ്റിയിട്ടുണ്ട്​. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ 1300 പേരുടെ അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു​.ആണ്‍തുണയില്ലാതെ സ്​ത്രീകള്‍ക്ക്​ ഹജ്ജ്​ നിര്‍വഹിക്കാന്‍ കഴിയില്ലെന്നത്​ വിവേചനമാണെന്നും ഇൗ വര്‍ഷം മുതല്‍ അതില്‍ മാറ്റം വരുത്തിയെന്നും മോദി 'മന്‍കി ബാത്ത്'​ പ്രഭാഷണത്തിലൂടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ''മന്‍കി ബാത്ത്''​​െന്‍റ 2017 ലെ അവസാന പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനുവരി നാലു മുതല്‍ മാര്‍ച്ച്‌​ 10 വരെ നഗരപ്രദേശങ്ങളില്‍ ശുചിത്വസര്‍വെ നടത്തുമെന്നും മോദി അറിയിച്ചു. തീവ്രവാദം വെടിഞ്ഞ്​ ക​ശ്​മീര്‍ അഡ്​മിനിസ്​ട്രേറ്റീവ്​ എക്​സാമിനേഷനില്‍ വിജയിച്ച അന്‍ജും ബാഷിര്‍ ഖാനെയും പ്രധാനമന്ത്രി അനുമോദിച്ചു.

മൂക്കില്‍ കത്തിവെയ്ക്കില്ല , അഭിനേത്രിയാകാന്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് തയ്യാറല്ല ; വിദ്യാ ബാലന്‍


സിനിമാ ലോകത്ത് വ്യക്തമായ സ്ഥാനം കണ്ടെത്തുന്നതിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നിരവധി താര സുന്ദരികള്‍ ബോളിവുഡില്‍ ഉണ്ട്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ വിദ്യാ ബാലന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ തയ്യാറല്ല. അഭിനേത്രിയാകാന്‍ മൂക്ക് മുറിക്കാനൊന്നും താന്‍ തയ്യാറാല്ലെന്നാണ് ബോളിവുഡ് റാണി പറയുന്നത്.ബോളിവുഡ് അരങ്ങേറ്റ ചിത്രമായ പരിണീതയുടെ ഓഡീഷനായെത്തിയപ്പോള്‍ വിദ്യയോട് വലിയ മൂക്കാണെന്നും സര്‍ജറി ചെയ്യണമെന്നും വിധു വിനോദ് ചോപ്ര ആവശ്യപ്പെട്ടു. എന്നാല്‍ വിനോദ് ചോപ്രയോട് എതിര്‍ത്തു പറയാനുള്ള ധൈര്യം വിദ്യക്കുണ്ടായില്ലഅവസാനം താന്‍ മൂക്ക് സര്‍ജറി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയിക്കാന്‍ വരികയാണെങ്കില്‍ ഈ മൂക്ക് വെച്ചുതന്നെ വരും അല്ലെങ്കില്‍ വരുന്നില്ലെന്നും വിദ്യ സംവിധായകന്‍ പ്രദീപ് സര്‍ക്കാരിനോട് പറഞ്ഞു.മൂക്കില്‍ കത്തിവെക്കാതെ തന്നെ വിദ്യ പിന്നീട് ചിത്രത്തില്‍ അഭിനയിച്ചു.എങ്ങനെയാണ് പ്രശ്നം ഒത്തുതീര്‍പ്പായതെന്ന് അറിയില്ലെന്ന് വിദ്യ പറയുന്നു.

എന്നെ സൂപ്പര്‍ താരമാക്കിയത് അവരാണ്, രജനീകാന്തിനെ സൂപ്പര്‍ സ്റ്റാറാക്കിയ സംവിധായകര്‍ ആരൊക്കെയാ!

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് അദ്ദേഹം പാര്‍ട്ടി പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ പുതുവര്‍ഷത്തില്‍ അക്കാര്യം വ്യക്തമാക്കാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് അദ്ദേഹം തന്നെ സൂപ്പര്‍താരമാക്കിയ സംവിധായകരെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനായി ഉര്രുനോക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് പങ്കുവെച്ചത്.സുരേഷ് കൃഷ്ണയും മണിരത്‌നവുമാണ് തന്നെ സൂപ്പര്‍ താരമാക്കിയ സംവിധായകര്‍. ആരാധകരുമായി നടത്തി വരുന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തമിഴകത്തിന്റെ മുന്‍നിര സംവിധായകരിലൊരാളായ കെ ബാലചന്ദ്രര്‍ തന്നെക്കണ്ട മാത്രയില്‍ മൂന്ന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് നല്‍കിയതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0യാണ് രജനീകാന്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയുമാണ് ഇരുവരും ഇത്തവണ എത്തുന്നത്.വയ്യായ്കയില്‍ നിന്നും താന്‍ തിരിച്ചു വരുന്നതിന് പിന്നില്‍ ആരാധകരുടെ പ്രാര്‍ത്ഥനകളാണ്. ശക്തമായ ആരാധക പിന്തുണയാണ് രജനീകാന്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന ആരാധകരോട് അദ്ദേഹം നന്ദി അറിയിച്ചിരുന്നു.
രജനീകാന്തിന്റെരാഷ്ട്രീയപ്രഖ്യാപനത്തിനായിആരാധകര്‍കാത്തിരിക്കുന്നതിനിടയിലാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ജനുവരി ഒന്നിന് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രജനീകാന്ത് രാഷ്ട്രീയ പ്രഖ്യാപനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. അഞ്ച് ദിവസത്തെ പരിപാടിക്ക് തുടക്കം കുറിച്ചത് ജനുവരി 26നായിരുന്നു. മുന്‍പ് മേയിലും അദ്ദേഹം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചിത്രീകരണമില്ലെങ്കിലും പ്രണവ് സെറ്റിലുണ്ടാകും, വളരെ സിമ്ബിളാണ്, 'ആദി'യെക്കുറിച്ച്‌ സഹതാരം!


ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ നായകനായി തുടക്കം കുറിക്കുന്ന ആദിയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നരസിഹം പുറത്തിറങ്ങിയത് ജനുവരി 26നായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജനുവരി 26 ല്‍ നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രവുമായി പ്രണവും എത്തുകയാണ്. ഇതാദ്യമായാണ് മോഹന്‍ലാല്‍ ഇല്ലാത്തൊരു സിനിമ ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ മകനാണ് ഇത്തവണ നായകന്‍. ആദിയുടെറിലീസിനായികാത്തിരിക്കുന്നതിനിടയിലാണ്പ്രണവിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍സഹതാരമായ അദിതി രവി പങ്കുവെച്ചത്.പ്രണവിന്റെ സിംപ്ലിസിറ്റിയെക്കുറിച്ച് നേരത്തെ പലരും സൂചിപ്പിച്ചിരുന്നു.താരപുത്രനെന്ന ജാഡയില്ലാതെ ആളുകളുമായി ഇടപഴകുന്ന പ്രണവിന്റെ പെരുമാറ്റം തന്നെയും സ്വാധീനിച്ചുവെന്ന് സഹതാരമായ അദിതി രവി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദിതി കാര്യങ്ങള്‍ വിശദീകരിച്ചത്.
നായികാ പ്രാധാന്യമുള്ള ചിത്രമല്ല ആദി. അനുശ്രീ, അദിതി രവി തുടങ്ങിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. ആദിയുടെ അമ്മയായി വേഷമിടുന്നത് ലെനയാണ്. പ്രണവിനോടൊപ്പമുള്ള അഭിനയം ഏറെ രസകരമായിരുന്നു. സംശയമുള്ള കാര്യം പറഞ്ഞു തന്ന് സഹായിച്ചിരുന്നുവെന്നും അദിതി പറയുന്നു.ആദിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോള്‍ കാരവാന്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് താനും അതില്‍ കയറി ഇരിക്കാറുണ്ട്. ഉറങ്ങാന്‍ വേണ്ടി മാത്രമായാണ് പ്രണവ് അതില്‍ കയറുന്നത്. അല്ലാത്ത സമയത്തെല്ലാം സെറ്റില്‍ ഇരിക്കുന്നുണ്ടാവും.ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രണവ് വീണ്ടും സിനിമയില്‍ എത്തുമെന്ന് പ്രേക്ഷകര്‍ അന്നേ ഉറപ്പിച്ചിരുന്നു. അതെന്ന് സംഭവിക്കുമെന്നുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്. വര്‍ഷങ്ങള്‍ക്കു ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ പ്രഖ്യാപിച്ചതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമായി.മറ്റൊരു താരപുത്രനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരപുത്രന്‍മാര്‍ എല്ലാ കാര്യത്തിനും അച്ഛനെ ആശ്രയിക്കുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇത്രയും മികച്ച രീതിയില്‍ മുന്‍പ് ഒരു താരപുത്രനും ഹൈപ്പ് കിട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആരാധകരുടെ കാര്യത്തിലും പ്രണവ് മുന്നിലാണ്.അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രണവിനെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.മലയാളത്തിന് പുറമേ തെലുങ്കില്‍ നിന്നും താരപുത്രനെ തേടി അവസരങ്ങള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കിയൊരു കാര്യമായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ മകന്റെ അരങ്ങേറ്റത്തില്‍ സിനിമാലോകം ഏറെ സന്തുഷ്ടരാണ്. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ പ്രണവിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് സംവിധായകര്‍.എല്ലാ കാര്യങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കിയാണ് മോഹന്‍ലാലും സുചിത്രയും മക്കളെ വളര്‍ത്തിയത്. ജീവിതത്തില്‍ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള നിബന്ധനയൊന്നും മക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നില്ല. പരമാവധി സ്വാതന്ത്ര്യം നല്‍കിയപ്പോഴും തെറ്റായ വഴിയിലൂടെ അപ്പു സഞ്ചരിച്ചില്ലെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സിഗരറ്റ് വലിക്കരുത് ,ബൈക്ക് ഓടിക്കരുത് ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്നാണ് അമ്മ ആവശ്യപ്പെട്ടതെന്ന് പ്രണവ് ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.
പ്ലസ് ടു പഠനം കഴിഞ്ഞു നില്‍ക്കുന്നതിനിടയില്‍ ഇനി എന്ത് എന്ന ആലോചന വന്നപ്പോള്‍ പോലും അച്ഛനും അമ്മയും തന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ലെന്ന് പ്രണവ് പറയുന്നു. അച്ഛനെന്നതിനും അപ്പുറത്ത് സുഹൃത്തായും കൂടെ നിന്നു. തന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടേത് കൂടെയായിരുന്നുവെന്നും പ്രണവ് പറയുന്നു.

ധനുഷ് ഞങ്ങളുടെ മകനാണെന്ന് രജനിക്ക് അറിയാം; അവകാശ വാദവുമായി വീണ്ടും വൃദ്ധ ദമ്ബതികള്‍


ധനുഷ് തന്റെ മകനാണെന്ന അവകാശ വാദവുമായി വീണ്ടും കതിരേശന്‍. മധുരൈ ജില്ലയിലെ മേലൂരിനടുത്ത് മാലംപട്ടയിലുള്ള കതിരേശന്‍മീനാക്ഷി ദമ്ബതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.തന്നെയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയയെയും കാണാന്‍ ധനുഷ് ഇതുവരെയും വന്നിട്ടില്ലെന്നും തങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനി പറയണമെന്നും കതിരേശന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.ധനുഷ് തങ്ങളുടെ മകനാണെന്നും ഇക്കാര്യം രജനിക്കും അറിയാമെന്നും തങ്ങള്‍ പാവപ്പെട്ടവരായത് കൊണ്ടാണ് ധനുഷ് തങ്ങളെ കാണാന് വരാത്തതെന്നും ഉപദേശിച്ച്‌ തങ്ങളുടെ അടുത്തേയ്ക്ക് അയക്കണമെന്നും കതിരേശന്‍ നിവേദനത്തില്‍ പറയുന്നു.ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നും 2002ലാണ് ധനുഷ് ഒളിച്ചോടുന്നതെന്നും ദമ്ബതികള്‍ പറഞ്ഞിരുന്നു.ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്ബതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷെന്നും കുട്ടിക്കാലത്ത് നാടുവിട്ട് പോയതാണെന്നുമാണ് ദമ്ബതികളുടെ അവകാശവാദം. ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനും തയ്യാറാണെന്നും ദമ്ബതികള്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ടായിരുന്നു.
ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നും 2002ലാണ് ധനുഷ് ഒളിച്ചോടുന്നതെന്നും ദമ്ബതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയും വിജയലക്ഷ്മിയുമാണ് ധനുഷിന്റെ അച്ഛനമ്മമാര്‍.

വ്യോമാക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു


വ്യോമാക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടത്. 11 ഐഎസ് ഭീകരരാണ് കൊല്ലപ്പെട്ടത്.നങ്ഗ്രഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. നങ്ഗ്രഹാര്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കിയ പ്രവിശ്യയാണ്. കഴിഞ്ഞ ആഴ്ച യുഎസ് വ്യോമാക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

ധനുഷ് ചിത്രം മാരി 2 വില്‍ സുപ്രധാന കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും


രാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ധനുഷ് ചിത്രം മാരി 2 വില്‍ ഒരു നിര്‍ണായക കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും എത്തുന്നു.
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി2 വില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്. നടന്‍ പ്രസന്നയും ഒരു ശക്തമായ കഥാപാത്രമായി മാരി 2ല്‍ ഉണ്ടാകും.ധനുഷ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത് ടൊവിനോ തോമസ് ആണ്. ആദ്യ ഭാഗത്തില്‍ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നു.
മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ ഉണ്ടാകുമെന്ന തരത്തില്‍ സൂചനകള്‍ ഉണ്ട്. യുവന്‍ശങ്കര്‍ രാജയാണ് മാരി2വിനായി ഗാനങ്ങള്‍ ഒരുക്കുന്നതെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും

പാര്‍ക്കൗറില്‍ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ല ആദി : ജിത്തു ജോസഫ്


രാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച്‌ നിരവധി വാര്‍ത്തകളാണ് ദിനം പ്രതി എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലറിനും ഇതിനോടകം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പാര്‍ക്കൗര്‍ അഭ്യാസിയായിട്ടാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്.
എന്നാല്‍ ആദി പാര്‍ക്കൗറില്‍ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ലെന്നും, ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ആദിയും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തുവെന്നും ജിത്തു ജോസഫ് വ്യക്തമാക്കുന്നു .ചിത്രത്തിന്റെ പോസ്റ്റ് പൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണ്. സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ഹാഹു എന്നിവരാണ് ആദിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 26ന് ആദി തിയേറ്ററുകളില്‍ എത്തും.

ജനുവരിയില്‍ മറ്റൊരു താരപുത്രന്റെ സിനിമ വരുന്നു! ഷെയിന്‍ നിഗം, നിമിഷ സജയന്‍ സൂപ്പര്‍ കൂട്ടുകെട്ട്!!

Image result for eeda movie
താരപുത്രന്മാരുടെ സിനിമകള്‍ക്ക് മലയാള സിനിമ വലിയ പ്രധാന്യം കൊടുത്ത് തുടങ്ങിയിരിക്കുയാണ്. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ജനുവരി 26 ന് വരുന്നതിന് മുമ്പ് മറ്റൊരു താരപുത്രന്‍ നായകനാവുന്ന സിനിമ തിയറ്ററുകളിലേക്കെത്താന്‍ പോവുകയാണ്. മിമിക്രി താരം അബിയുടെ മരണത്തിന് ശേഷം മകന്‍ ഷെയിന്‍ നിഗം നായകനാവുന്ന സിനിമയായ ഈടയാണ് അടുത്ത മാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ പുതുമുഖ നടിയായി എത്തിയ നിമിഷ സജയനാണ് ചിത്രത്തില്‍ ഷെയിന്റെ നായികയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയുമുണ്ട്. ചിത്രത്തിലെ സുരഭിയുടെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്.
ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഈട. ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്.ജനുവരി5മുതല്‍ഈടതിയറ്ററുകളിലേക്കെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഷെയിന്‍ നായകനായി അഭിനയിച്ച കിസ്മത്ത് എന്ന സിനിമയ്ക്ക് ശേഷം പ്രണയം കോര്‍ത്തിണക്കിയെത്തുന്ന സിനിമയാണ് ഈട. ചിത്രത്തില്‍ കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന ആനന്ദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ പുതുമുഖ നടിയായി എത്തിയ നിമിഷ സജയനാണ് ചിത്രത്തില്‍ ഷെയിന്റെ നായികയായി അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും ഈടയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരിയില്‍ ഈട വരുന്നുണ്ട് എന്ന് പറഞ്ഞ് സുരഭി തന്നെ ചിത്രത്തിലെ തന്റെ ലുക്ക് പുറത്ത് വിട്ടിരുന്നു. സുരഭിയുടെ പോസ്റ്റ് സംവിധായകന്‍ ദിലീഷ് പോത്തനും ഷെയര്‍ ചെയ്തിരിക്കുകയാണ്.ഷെയിന്‍ നിഗം, നിമിഷ സജയന്‍ നായിക നായകന്മാരാവുമ്പോള്‍ സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദ്രന്‍ എന്നിങ്ങനെയുള്ളവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍ വളരെ വ്യത്യസ്തമായൊരു കഥാപാത്രവുമായിട്ടാണ് ചിത്രത്തിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശോഭന മലയാള സിനിമയെ ഉപേക്ഷിച്ചോ? ഇനി സിനിമയിലേക്കില്ലേ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി?

മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ കലാകാരിയാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് ശോഭന. നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ഏറെ തിരക്കിലാണ് താരം. അതിനിടയില്‍എന്നുംനേരിടുന്നചോദ്യമാണ്സിനിമയിലേക്ക്തിരിച്ചുവരുന്നില്ലേയെന്നത്. ഇന്നും പ്രേക്ഷകര്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതുകൊണ്ടാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമെന്നും താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ഒടുവില്‍ ശോഭനയെ കണ്ടത്. രോഹിണി പ്രണബ് എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ ചിത്രം കൂടിയായിരുന്നുഇത്.നൃത്തപരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് സിനിമയില്‍ കാണാത്തത്. ഡാന്‍സ് ക്ലാസും സ്റ്റേജ് പരിപാടികളുമായി ആകെ തിരക്കിലാണ് ശോഭന. അതിനിടയില്‍ സിനിമയില്‍ അഭിനയിക്കാന്‍ സമയം കിട്ടുന്നില്ലെന്ന് താരം പറയുന്നു.നല്ല കഥാപാത്രങ്ങളെ ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ നിന്നും വിട്ടു പോയെന്ന തരത്തില്‍ അനുഭവപ്പെട്ടിട്ടില്ല.ട്രാന്‍സ് എന്ന നൃത്തരൂപത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും. താന്‍ പഠിപ്പിച്ച കുട്ടികള്‍ വേദിയില്‍ കയറുകയും അഭിനന്ദനം നേടുകയും ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ശോഭന പറയുന്നു.മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ശോഭനയ്ക്ക് ലഭിച്ചിട്ടുണ്ട്. താരം അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.മോഹന്‍ലാല്‍ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിയില്‍ അഭിനയിച്ചതിന് ശേഷം ശോഭനയെ പിന്നെ കാണുന്നത് തിരയിലാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. തിര ഇറങ്ങിയിട്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇനിയെന്നാണ് ശോഭന വീണ്ടും എത്തുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ആട്2 ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം പറ്റിയിരുന്നു: വിജയ് ബാബു!


ക്രിസ്മസ് റിലീസായെത്തിയ ആട്2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ആട്2 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിലാണ് വിജയ് ബാബു കാര്യങ്ങള്‍ വിശദീകരിച്ചത്.
ഹോട്ടലിന് നേരെ ബോംബെറിഞ്ഞ് വിനായകനും കൂട്ടുകാരും നടന്നുവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡ്യൂഡ് എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്. ബോംബെറിഞ്ഞതിന് ശേഷം സ്ലോ മോഷനില്‍ നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. വിനായകന്‍ ബോംബ് പുറകിലോട്ടെറിഞ്ഞതിന് ശേഷം നടന്നു വരുന്ന രംഗമായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തില്‍ ബോബംബ് പൊട്ടിത്തെറിക്കുകയായിരുന്നു.വിനായകന്റെ ജീപ്പിനടുത്തുവരെ തീ എത്തിയിരുന്നു. വിനായകന്റെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു. രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചതിന് ശേഷമാണ് ചൂട് കുറഞ്ഞത്. സെറ്റില്‍ അപകടമുണ്ടാവുന്നതാണ് ഏറെ പേടിയുള്ള കാര്യം. നിര്‍മ്മാതാവെന്ന നിലയില്‍ തന്നെ ഏറെ പേടിപ്പിക്കുന്ന കാര്യവും ഇതാണ്.

കൊല്‍ക്കത്തയില്‍ ആയുധങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് വിലക്കി പൊലീസ്


2018 ജനുവരി മുതല്‍ 2019 ജനുവരി ഒന്നു വരെ കൊല്‍ക്കത്ത നഗരത്തിലെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊലീസിന്റെ പുതിയ നടപടി.കല്‍ക്കത്ത പട്ടണത്തില്‍ അല്ലെങ്കില്‍ കല്‍ക്കട്ട ടൗണ്‍ നഗരത്തിലെ ഏതെങ്കിലും പൊതുസ്ഥലത്ത് വാളുകള്‍, കുന്തം, അല്ലെങ്കില്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഉത്തരവിറക്കിയത്.

ജയസൂര്യ ഒരു ഭീകരജീവിയാണ് ; ജയസൂര്യയെ സിംഹത്തോട് ഉപമിച്ച്‌ സാജിദ് യാഹിയ


ജയസൂര്യയെ ഭീകര ജീവിയായി ഉപമിച്ച്‌ സംവിധായകന്‍ സാജിദ് യാഹിയ. യഥാര്‍ത്ഥ ജീവിതത്തെ തന്റെ അര്‍പ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ഒരു മാസ്സ് സിനിമയാക്കി മാറ്റിയ താരമാണ് ജയസൂര്യയെന്നും സാജിദ് ഫേസ്ബുക്കില്‍ കുറിച്ചു.മലയാള സിനിമയില്‍ മനുഷ്യ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും വികാരങ്ങളും പ്രതിഫലിക്കുന്ന ഒരു മുഖം ഉണ്ടെങ്കില്‍ അത് ജയസൂര്യയുടേതായിരിക്കുമെന്നും സാജിദ് കുറിച്ചു .സാജിദിന്റെ പോസ്റ്റ്
ജയസൂര്യ, ഒരു ഭീകരജീവിയാണ്!അങ്ങനെ ഷാജി പാപ്പന് മലയാളക്കരയും, ബോക്സ് ഓഫീസും ഒരുമിച്ച്‌ ഒരു ഒന്നൊന്നര സലാം വെച്ചിരിക്കുകയാണ്, ഇവിടെ ഷാജി പാപ്പന്‍ വെള്ളിത്തിരയില്‍ പ്രേക്ഷകലക്ഷങ്ങളുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുമ്ബോള്‍, ഞാന്‍ കയ്യടിച്ചുപോകുന്നത് യഥാര്‍ത്ഥ ജീവിതത്തെ തന്റെ അര്‍പ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ഒരു മാസ്സ് സിനിമയാക്കി മാറ്റിയ ജയേട്ടനെ ഓര്‍ത്താണ് , എളുപ്പവഴികളുടെ സഞ്ചാരപഥങ്ങള്‍ മുന്നില്‍ തുറന്നു കിട്ടാത്ത ഒരു ഭാഗ്യവാന്‍!
പൗലോ കൊയെലോയുടെ ആട്ടിടയന്‍ കണ്ട സ്വപ്നത്തിന്റെ അതെ തീക്ഷണത ഉണ്ടായിരിക്കണം ജയേട്ടന്‍ കണ്ട തന്റെ സിനിമാറ്റിക് സ്വപ്നത്തിനും, അതിനായി അദേഹം സ്വയം ഒരു വഴി വെട്ടി..ഒറ്റക്ക് ഒരു വഴി..കയ്യില്‍ ഉള്ള പിക്കാസും, കോലും കൊടച്ചക്രവും ഒക്കെ ഒരുമിച്ചും ഒറ്റക്കും പരീക്ഷിച്ച്‌ , ക്ഷീണിച്ച്‌, കിതച്ച്‌ , തപ്പി തടഞ്ഞു അവസാനം ക്ലച്ച്‌ പിടിച്ച്‌ ഷാജി പാപ്പനോളം വളര്‍ന്ന ജയേട്ടനോട് ഒരു വല്ലാത്ത ബഹുമാനം തോന്നി ആട് 2 കണ്ടിറങ്ങിയപ്പോള്‍..ഇന്ന് മലയാള സിനിമയില്‍ മനുഷ്യ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും വികാരങ്ങളും പ്രതിഫലിക്കുന്ന ഒരു മുഖം ഉണ്ടെങ്കില്‍ അത് ഇദ്ദേഹത്തിന്റെ മാത്രമായിരിക്കും.അതിന് കാരണം വ്യക്തി എന്ന നിലയില്‍ ഉള്ള തന്റെ identity നോക്കാതെ,അഭിനയമികവിന്റെ പടവുകള്‍ കയറാന്‍ തന്നെ പ്രാപ്തനാക്കുന്ന കഥാപാത്രങ്ങളെ നൂറു ശതമാനം സത്യസന്ധതയോടെ ചെയ്യാന്‍ അദ്ദേഹം കാട്ടിയ മനസൊന്ന് കൊണ്ട് മാത്രമാണ്.അതിന് തന്നെ പ്രാപ്തനാക്കാന്‍ അദ്ദേഹം കാണിച്ച ക്ഷമയാണ് മറ്റൊരു കൗതുകം .ഇമ്മിണി നല്ലൊരാളില്‍ നിന്നും ട്രിവാന്‍ഡറും ലോഡ്ജിലെ അബുവിലേക്കുള്ള ദൂരം അളക്കല്‍ തന്നെ ആവണം നാളെ അഭിനയത്തെ പറ്റി ചിന്തിക്കുന്ന ഒരാളുടെ പാഠപുസ്തകത്തിലെ ഒരേട് .. ക്ഷമയുടെ, അര്‍പ്പണബോധത്തിന്റെ വലിയ മുന്നേറ്റങ്ങള്‍ നിങ്ങള്‍ക്ക് അവിടെ നിന്നും കണ്ടെടുക്കാന്‍ സാധിക്കും!മുമ്ബേ പറഞ്ഞ പൗലോ കൊയെലോയുടെ പ്രശസ്തമായ ആ വാചകത്തെ വീണ്ടും വീണ്ടും എന്നെ തന്റെ ജീവിതത്തിലൂടെ ഓര്‍മപെടുത്തുതിക്കൊണ്ടിരിക്കുന്ന ജയേട്ടനോടുള്ള ഒരു നന്ദി പറച്ചില്‍ കൂടി ആണീ കുറിപ്പ് .."എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാള്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചാല്‍, അത് നേടിയെടുക്കുന്നതിന് ഈ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെ ഉണ്ടാവും എന്ന് " ജയേട്ടന്റെ കൂടെ ഇപ്പൊ ഈ നിമിഷം മലയാളക്കര മുഴുവന്‍ ഉണ്ട്, ആട് നിറഞ്ഞോടുന്ന സിനിമ കൊട്ടകകള്‍ സാക്ഷി..Motivation at its peak! അങ്ങനെ കണ്ട് കണ്ട് നമ്മളുടെ ഒക്കെ കണ്ണിലൂടെ വളര്‍ന്നു വലുതായ ജയേട്ടന്‍ എന്റെ ഉള്ളില്‍ ഇപ്പോള്‍ ശെരിക്കും ഒരു ഭീകര ജീവി തന്നെയാണ് ..ഒരു സിംഹം!

സംഘത്തലവന്‍ പിടിയിലായതിന് പിന്നാലെ സൈറ്റിനും ലോക്ക്.. തമിഴ് റോക്കേഴ്സ് സൈബര്‍ ടീം പൂട്ടിച്ചു..


സിനിമ ഇറങ്ങുന്നതിന് മുമ്ബ് തന്നെ പ്രിന്റ് ഓണ്‍ലൈനില്‍ എത്തിക്കും എന്ന് ഭീഷണി മുഴക്കുകയും പ്രിന്റ് പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു സംഘമാണ് തമിഴ് റോക്കേഴ്സ് ഡോട്ട് കോം. പല ചിത്രങ്ങളും തീയറ്ററില്‍ എത്തുന്നതിന് ഒപ്പം തന്നെ ഇവരിലൂടെ ഇന്റര്‍നെറ്റിലും എത്തിയിരുന്നു. എന്നാല്‍ തമിഴ് റോക്കേഴ്സിന് കേരള പോലീസ് പണി കൊടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് റോക്കേഴ്സ് സംഘത്തിന്‍റെ തലവനെ പിടികൂടിയതിന് പിന്നാലെ വെസ്ബൈറ്റും പോലീസ് ബ്ലോക്ക് ചെയ്തു എന്നാണ് വിവരം.കേരള പോലീസിന്‍റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തിലാണ് തമിഴ് റോക്കേഴ്സ് പൂട്ടിച്ചത്. ഇവരുടെ വെബ്സൈറ്റ് ലോഡാകുന്നില്ല. ഇവരുടെ ടെലഗ്രാമിലും ഉടനെ തിരിച്ചുവരും എന്ന സന്ദേശമാണ് ഉള്ളത്. അജിത്തിന്റെ വിവേഗം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് തമിഴ് റോക്കേഴ്സ് അടുത്തിടെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്റെ അഡ്മിന്‍ പിടിയിലായിട്ടുണ്ടെന്ന വിവരം സിനിമാ രംഗത്തുള്ളവര്‍ തന്നെ പങ്കുവെച്ചിരുന്നു. തമിഴ്റോക്കേഴ്സ് വെബ്സൈറ്റിന്റെ അഡ്മിന്‍ ഗൗരിശങ്കറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേരള പോലീസ് സംഘം സൈറ്റും പൂട്ടിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ചിത്രങ്ങളുടെ പതിപ്പാണ് തമിഴ് റോക്കേഴ്സ് അപ്ലോഡ് ചെയ്തിരുന്നത്.

പത്മാവതിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് മൂന്ന് ഉപാധികളുമായി സെന്‍സര്‍ ബോര്‍ഡ്


ന്യൂഡല്‍ഹി: വിവാദ സിനിമ പത്മാവതിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് മൂന്ന് ഉപാധികളുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്ത്.സെന്‍സര്‍ബോര്‍ഡ് മുന്നോട്ടുവെച്ച ഉപാധികള്‍1. സിനിമയുടെ പേര് മാറ്റണം2. 26 ഭാഗങ്ങള്‍ ഒഴിവാക്കണം3. യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് നല്‍കണംഎന്നീ ഉപാധികളാണ്സെന്‍സര്‍ബോര്‍ഡ്മുന്നോട്ടുവെച്ചിരിക്കുന്നത്.
പത്മാവതിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് മൂന്ന് ഉപാധികളുമായി സെന്‍സര്‍ ബോര്‍ഡ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യക്കടത്ത് റാക്കറ്റിന്‍റെ പിടിയില്‍: വഴിത്തിരിവായത് പോലീസ് നീക്കം


 പാരീസില്‍ വച്ച്‌ 25 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ സിബിഐ കേസെടുത്തു. പഞ്ചാബിലെ കപൂര്‍ത്തലയിലെ രണ്ട് സ്കൂളുകളില്‍ നിന്നുള്ള 25 പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെയാണ് പാരീസില്‍ വച്ച്‌ കാണാതായത്. റഗ്ബി കോച്ചിംഗ് നല്‍കാമെന്ന വാഗ്ധാനം നല്‍കി ട്രാവല്‍ ഏജന്റുമാര്‍ ഇവരെ പാരീസിലെത്തിച്ചത്.മനുഷ്യക്കടത്ത് ശൃംഖലയാണ് സംഭവത്തിന് പിന്നിലെന്ന് നേരത്തെ ഇന്റര്‍പോളും സൂചന നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ദില്ലി, ഫരീദാബാദ് എന്നിവിടങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ട്രാവല്‍ ഏജന്റുമാരുള്‍പ്പെട്ട ശൃംഖലയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ലളിത് ഡീന്‍, സഞ്ജീവ് രാജ്, വരുണ്‍ ചൗഝരി എന്നിവരാണ് റഗ്ബി ക്യാമ്ബിനെന്ന് രക്ഷിതാക്കളെ ധരിപ്പിച്ച്‌ ഫ്രാന്‍സിലേയ്ക്ക്കൊണ്ടുപോയത്.പണംവാങ്ങിപാരീസിലെത്തിച്ചു!പ്രായപൂര്‍ത്തിയാവാത്തആണ്‍കുട്ടികളെവിദേശത്തേയ്ക്ക്അയയ്ക്കുന്നതിനായി ഓരോ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് 25- 30 ലക്ഷം രൂപ വീതം വാങ്ങിയെന്നും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. റഗ്ബി പരിശീലന ക്യാമ്ബില്‍ പങ്കെടുപ്പിക്കുന്നതിനായി പാരിസിലേയ്ക്ക് കൊണ്ടുപോകുന്നുവെന്നാണ് കുട്ടികളുടെ വിസാ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്. 13- 18നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് 25 പേരുടെ സംഘത്തിലുള്ളത്.പരിശീലന ക്യാമ്ബില്‍ പങ്കെടുപ്പിച്ചു
ഫ്രഞ്ച് ഫെഡറേഷനില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കളെ ധരിപ്പിച്ചാണ് പഞ്ചാബിലെ കപൂര്‍ത്തല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ട്രാവല്‍ ഏജന്റുമാര്‍ പാരീസിലെത്തിച്ചത്. സിബിഐ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരീസിലെത്തിയ 25 പേരും ഒരാഴ്ചത്തെ റഗ്ബി പരിശീലന ക്യാമ്ബില്‍ പങ്കെടുക്കുകയും ചെയ്തുു. എന്നാല്‍ അതിന് ശേഷം തിരിച്ച്‌ ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് റദ്ദാക്കിയ സംഘം കുട്ടികളെ റാക്കറ്റിന് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഫ്രഞ്ച് പോലീസിന്‍റെ നീക്കം
കുറ്റവാളികളില്‍ ഒരാള്‍ ഫ്രഞ്ച് പോലീസിന്‍റെ പിടിയിലാതോടെയാണ് പോലീസ് ഇന്റര്‍പോളിനെ സമീപിക്കുന്നത്. ഇന്‍റര്‍പോളാണ് സിബിഐയെ വിവരമറിയിച്ചത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സിബിഐ കാണാതായ കുട്ടികളുടെ രക്ഷിതാക്കളുടെ സമീപിച്ച്‌ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.ഇന്റര്‍പോള്‍ സഹായം !!
2016 ഫെബ്രുവരിയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന റാക്കറ്റാണെന്ന് സിബിഐയുടെ നിഗമനം. തട്ടിക്കൊണ്ടുപോയ ആണ്‍കുട്ടികളില്‍ പിടികൂടിയ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികള്‍ക്കായി ഇന്‍റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.

ജൂനിയര്‍ പാര്‍വ്വതി അത്ര വിശുദ്ധയല്ല; നിങ്ങളെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചിട്ടില്ലേ, എന്തേ പരാതിപ്പെട്ടില്ല?; ലക്ഷങ്ങളുടെ നോട്ടുകെട്ടിനു മുമ്ബില്‍ സ്ത്രീത്വം മറന്നുപോയോ?; പാര്‍വതിയോടായി 10 ചോദ്യങ്ങള്‍; ഫെയ്സ്ബുക്ക് പോസ്റ്റ് വൈറല്‍


മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ച പാര്‍വതിക്കെതിരെ നിരവധി പ്രമുഖരും സാധാരണക്കാരും രംഗത്തെത്തിയിരുന്നു. പാര്‍വതിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു ഇതോടെ കാര്യങ്ങള്‍ വീണ്ടും വഴളായിരിക്കുകയാണ്. തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് മുന്‍പ് നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ പരാതി നല്‍കിയില്ലെന്ന് പൊതുസമൂഹം നടിയോട് ചോദിക്കുന്നു. പാര്‍വതിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച്‌ ഒരാള്‍ രംഗത്തെത്തിയിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് പാര്‍വതി ഉത്തരം നല്‍കണമെന്നാണ് അദ്ദേഹം പറയുന്നത്. പായിച്ചിറ നവാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാണ്.ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:പ്രിയ സുഹൃത്തുക്കളെ.. ഞാന്‍ പായ്ച്ചിറ നവാസ്.
ചില കാര്യങ്ങള്‍ പറയാതെ വയ്യ. ഞങ്ങള്‍ക്കും പറയാനുണ്ട്.
ജൂനിയര്‍ പാര്‍വ്വതി അത്ര വിശുദ്ധയല്ല.ഇത് പാര്‍വ്വതി തന്നെ തുറന്ന് സമ്മതിക്കുന്നു.പാര്‍വ്വതിയുടെ ജീവിതവും, തുറന്ന് പറച്ചിലുകളും തന്നെ വ്യക്തമാക്കുന്നത് പാര്‍വ്വതി നിസ്സാരക്കാരിയെല്ലെന്നാണ്.
ഒരു പ്രമുഖ നടനും, പത്മശ്രീ അവാര്‍ഡ് ജേതാവുമായ മമ്മൂട്ടിയെയും, അദ്ദേഹത്തിന്റെ സിനിമയേയും അനാവശ്യമായി വിമര്‍ശിച്ച്‌ വാര്‍ത്തകളില്‍ ഇടം നേടുകയും, പൊതുജനങ്ങള്‍ സാധാരണയെന്ന പോലെ തിരിച്ച്‌ സ്വാഭാവികവിമര്‍ശനങ്ങള്‍ നടത്തുമ്ബോള്‍ അത് സ്വീകരിക്കാനും, അങ്ങനെ തന്നെ മറുപടി നല്‍കാനും തയാറാകാതെ പരാതിയുമായി രംഗത്തിറങ്ങി മലയാളി സമൂഹത്തിന്റെ ശാപത്തിനും, അതിനേക്കാളുപരി വീണ്ടും അവഹേളനങ്ങളും ഏറ്റുവാങ്ങി 2017 അവസാന ദുരന്തമായി മാറിയ കുട്ടി പാര്‍വ്വതിയോട് പത്ത് ചോദ്യങ്ങള്‍.1) പാര്‍വ്വതി താങ്കളെ കൊച്ചിയിലെ നടിയെ പീഡിപ്പിച്ചത് പോലെ, ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചിട്ടില്ലേ? ഇത് താങ്കള്‍ തന്നെ പൊതു സമൂഹത്തിന് മുന്നില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് തുറന്ന് പറഞ്ഞില്ലേ?
2) എന്ത് കൊണ്ട് താങ്കളെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി കൊടുത്തില്ല?അന്ന് താങ്കളുടെ സ്ത്രീത്വത്തില്‍ വലിയ അഭിമാനം തോന്നിയത് കൊണ്ടാണൊ? അതൊ ലക്ഷങ്ങളുടെ നോട്ട് കെട്ടിനു മുമ്ബില്‍ സ്ത്രീതത്വം മറന്ന് പോയോ?3) പാര്‍വ്വതി നടിയായ താങ്കള്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ അനവസരത്തില്‍, ഒരുപാട് പേരുടെ സ്വപ്ന സാക്ഷാല്‍ക്കാരവും, ജീവിത ഉപാധിയുമായ ഒരു സിനിമയെ വിമര്‍ശിച്ചത് ശരിയാണൊ?
4) താങ്കള്‍ അഭിനയിച്ച നോട്ട് ബുക്കില്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന, പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന, പുരുഷന്‍മാര്‍ക്ക് കാമ സംതൃപ്തി നല്‍കുന്ന ഒന്നുമില്ലായിരുന്നോ?5) മെന്‍സസിനെക്കുറിച്ചും വിസ്പറിനെക്കുറിച്ചും, ഗര്‍ഭിണിയാകാതെ സെക്സ് ചെയ്യുന്നതിനെ കുറിച്ചും, നിരോധനത്തെക്കുറിച്ചും പച്ചയ്ക്ക് പറഞ്ഞപ്പോള്‍ താങ്കളുടെ സ്ത്രീത്വംഉറങ്ങിപ്പോയോ? അതൊ അത് ബോധപൂര്‍വ്വമോ?6) താങ്കള്‍ മലയാളി സ്ത്രീകള്‍ക്ക് ആകെ അപമാനമാകുന്ന തരത്തില്‍ പരസ്യമായി ഹുക്ക വലിച്ച്‌, ഊതി സമൂഹത്തിന് മുന്നിലേക്ക് പുക വിട്ടപ്പോള്‍ താങ്കളുടെയും, കുടുംബത്തിലുള്ളവരുടെയും സ്ത്രീത്വത്തിന് വികാ കാവേശം തോന്നിയില്ലേ?
7) ഒരു നടി, ക്യാമറയ്ക്ക് മുന്നില്‍ നൂറ് കണക്കിന് ആള്‍ക്കാര്‍ തല്‍സമയം കാണ്‍കേ കാല് കവച് വെച്ച്‌ പ്രസവം ചിത്രീകരിക്കുകയും, ലക്ഷക്കണക്കിനാളുകള്‍ കണ്ടപ്പോഴും താങ്കളുടെ സ്ത്രീത്വം എന്തേ വികാരപ്പെട്ടില്ല?8) താങ്കളുടെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്ബോള്‍, അവരുടെ പരസ്പരം വിഴ്പ്പ് അലക്കിയുള്ള വിവാഹമോചനങ്ങള്‍ നടക്കുമ്ബോള്‍ എന്തേ കുട്ടി പാര്‍വ്വതിയുടെ സ്ത്രീത്വം മിണ്ടാത്തത്?9) താങ്കള്‍ വടി കൊടുത്ത് അടി വാങ്ങിയിട്ടിപ്പോള്‍, താങ്കളുടെ സ്ത്രീത്വത്തിനായി വാദിക്കുന്നതും, പിന്താങ്ങുന്നതിനായി ഒരു സൈബര്‍ ഹെല്‍പ്പ് ഏജന്‍സിയെയും ഏല്‍പ്പിക്കാന്‍ നാണമില്ലേ?10) പൊതുസമൂഹത്തെ, സംസ്ഥാന പോലീസിനെ വെറും മണ്ടന്‍മാരായി പാര്‍വ്വതി കരുതുന്നുണ്ടെങ്കില്‍, അത് ഇനിയുള്ള താങ്കളുടെ കരിയറിനെയും, തന്റെ സ്ത്രീത്വത്തെയും ഒരുപാട് മോശമായി ബാധിക്കില്ലേ?
പാര്‍വ്വതിതാങ്കളുടെമറുപടികള്‍പ്രതീക്ഷിക്കുന്നു.പ്രതികരണശേഷിനഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പീഡിത പുരുഷ പ്രതിനിധി.പായ്ച്ചിറ നവാസ്.

Friday 29 December 2017

2018 ല്‍ ബാബ വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ ? ആകാംക്ഷയോടെയും ആശങ്കയോടെയും ലോകം :ഇതുവരെ പ്രവചിച്ചവയില്‍ എല്ലാം ശരി


2018 ല്‍ ബാബ വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ . 2018 പിറക്കുമ്ബോള്‍ തന്നെ ലോകം ആകാംക്ഷയോടെ നോക്കുന്നത് വാന്‍ഗയുടെ പ്രവചനമാണ്. രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ ഒരു പ്രവാചക. നോസ്ട്രഡാമസിനു ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ അറിയപ്പെടുന്നത്. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ 1996ല്‍ അന്തരിച്ചു.അന്‍പത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങള്‍ വാന്‍ഗ പ്രവചിച്ചതായാണു അവരെ പിന്തുടരുന്നവര്‍ പറയുന്നത്. അന്‍പത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം അവസാനിക്കുന്നതു കൊണ്ടാണ് പ്രവചനം അവിടെ നിര്‍ത്തിയതെന്നും വാന്‍ഗയുടെ അനുയായികളുടെ വാക്കുകള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ ആക്രമിച്ചതും ബ്രെക്സിറ്റും സിറിയയിലേക്കുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുകയറ്റവുമെല്ലാം വാന്‍ഗ പ്രവചിച്ചിരുന്നുവെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ പറയുന്നത്.
അമേരിക്കയിലെ സാധാരണക്കാരുടെ ചോര വീഴ്ത്തി 'ഇരുമ്ബുചിറകുള്ള' പക്ഷികള്‍ പറന്നടുക്കുമെന്ന പ്രവചനത്തെയാണ് വാന്‍ഗയുടെ അനുയായികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമായി വിശേഷിപ്പിച്ചത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും നടുക്കുന്ന പ്രവചനങ്ങള്‍. ഇത്തവണയും പതിവു തെറ്റിച്ചില്ല.2018ലേക്കായി രണ്ടു പ്രവചനങ്ങളാണു വാന്‍ഗയുടേതായി പ്രചരിക്കുന്നത്. അതിലൊന്ന് ചൈനയുടെ വളര്‍ച്ചയാണ്, പിന്നൊന്ന് ലോകത്തെ തന്നെ മാറ്റിമറിക്കുന്ന വിധം പുതിയ ഊര്‍ജസ്രോതസ്സു നമുക്കു ലഭിക്കുമെന്നതും. രണ്ടു പ്രവചനങ്ങളും ഏറെക്കുറെ ശരിയാകുമെന്ന് വിദഗ്ധരും സമ്മതിക്കുന്നു.അമേരിക്കയെ കടത്തിവെട്ടി ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തിയാകുമെന്നതാണ് ആദ്യ പ്രവചനം. ഇതിനെ സാധൂകരിക്കുന്ന ഒരു റിപ്പോര്‍ട്ട് 2016ല്‍ ദ് കോണ്‍ഫറന്‍സ് ബോര്‍ഡ് എന്ന റിസര്‍ച്ച്‌ ഗ്രൂപ്പ് പുറത്തുവിട്ടിരുന്നു.
2018ല്‍ ആഗോള ആഭ്യന്തര മൊത്ത ഉല്‍പാദനത്തില്‍ (ജിഡിപി) ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടാകുക ചൈനയില്‍നിന്നായിരിക്കുമെന്നായിരുന്നു അത്. ഇക്കാര്യത്തില്‍ യുഎസിനെ ചൈന രണ്ടാം സ്ഥാനത്തേക്കു പിന്തള്ളുമെന്നും റിപ്പോര്‍ട്ടിലുണ്ട്.രാജ്യാന്തര സാമ്ബത്തിക വ്യവസ്ഥയില്‍ 2015ലെ കണക്കു പ്രകാരം 16.7 ശതമാനവും യുഎസിന്റെ സംഭാവനയായിരുന്നു. എന്നാല്‍ ഫോര്‍ബ്സിന്റെ കണക്കു പ്രകാരം 2025ല്‍ ഇത് 14.9 ശതമാനമായി കുറയും. എന്നാല്‍ ചൈനയുടേതാകട്ടെ കുതിച്ചു കയറുകയും ചെയ്യും.ലോക സമ്ബദ്വ്യവസ്ഥയുടെ 4.1 ശതമാനം മാത്രമായിരുന്നു 1970ല്‍ ചൈനയുടെ സംഭാവന. എന്നാല്‍ 2015ല്‍ ഇത് കുതിച്ചെത്തിയത് 15.6 ശതമാനത്തിലേക്കായിരുന്നു. ചൈന ഇപ്പോഴും കുതിപ്പു തുടരുകയാണ്. വാന്‍ഗയുടെ പ്രവചനം പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്.ശുക്രഗ്രഹത്തില്‍ നിന്ന് ഭൂമിക്കാവശ്യമായ പുതിയ ഊര്‍ജ്ജസ്രോതസ്സു ലഭിക്കുമെന്നാണ് വാന്‍ഗയുടെ രണ്ടാം പ്രവചനം.
ഇക്കാര്യവും ഏറെക്കുറെ സത്യമാകുന്ന അവസ്ഥയാണ്. കാരണം 2018ലാണ് സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പാര്‍ക്കര്‍ സോളര്‍ പ്രോബിനെ നാസ വിക്ഷേപിക്കുന്നത്. ആസ്ട്രോഫിസിസിസ്റ്റ് യൂജിന്‍ പാര്‍ക്കറിന്റെ പേരില്‍ തയാറാക്കിയ ഈ പ്രോബിന്റെ പ്രധാന ലക്ഷ്യം സൗരവാതത്തെപ്പറ്റി പഠിക്കുകയെന്നതാണ്.സൂര്യന്റെ കാന്തിക മണ്ഡലത്തെപ്പറ്റിയും ഇത് വിശദമായി പഠിക്കും. സൗരവാതങ്ങളുടെ ഉറവിടത്തിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യവുമുണ്ട്.എന്നാല്‍ സാധാരണ വേഗത്തില്‍ പ്രോബിനു സഞ്ചരിക്കാന്‍ ഇവിടെ സാധിക്കില്ല. സൂര്യന്റെ ചൂടിനെ മറികടക്കേണ്ടതു തന്നെ പ്രധാന കാരണം. ഇതാകട്ടെ വന്‍ വെല്ലുവിളിയുമാണ്.പാര്‍ക്കര്‍ സോളര്‍ പ്രോബ് ശുക്രനില്‍ ഇറങ്ങുന്നുമില്ല. മറിച്ച്‌ സൂര്യനില്‍ നിന്നു സുരക്ഷിതമായ അകലത്തില്‍ അതിവേഗത്തില്‍ ഭ്രമണം ചെയ്യുന്നതിന് പാര്‍ക്കര്‍ പ്രോബ് ഉപയോഗപ്പെടുത്തുന്നത് ശുക്രനിലെ ഭൂഗുരുത്വാകര്‍ഷണബലമാണ്.ബഹിരാകാശത്ത് ഇന്നേവരെഒരു പേടകത്തിനുമില്ലാത്ത വേഗത്തിലായിരിക്കും പാര്‍ക്കറിന്റെ ഭ്രമണമെന്നു ചുരുക്കം. 2015ല്‍ വിക്ഷേപിക്കാനിരുന്ന ഈ പ്രോബ് 2018ലേക്കു മാറ്റി വച്ചതു തന്നെ വാന്‍ഗയുടെ ശക്തി തെളിയിക്കുന്നതാണെന്നും അനുയായികളുടെ വിശ്വാസം.

പല തിയേറ്ററിലും ടിക്കറ്റ് കിട്ടാനില്ല എന്നുപറയുമ്ബോള്‍ ആനന്ദക്കണ്ണീര്‍ വരുന്നു ; ജയസൂര്യ

ഒന്നാം ഭാഗത്തിന്റെ പരാജയത്തിന്റെ കണക്കുകള്‍ എല്ലാം ആട് 2 തീര്‍ക്കുമെന്നുറപ്പാണ്. ടിക്കറ്റ് പല തിയേറ്ററിലും ടിക്കറ്റ് കിട്ടാനില്ല എന്നുപറയുമ്ബോള്‍ ആനന്ദക്കണ്ണീര്‍ വരുന്നുവെന്ന് ജയസൂര്യ തമാശ പറഞ്ഞു. നഗര പ്രദേശങ്ങളില്‍ ദിവസങ്ങളോളം ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ ജയസൂര്യ ലൈവില്‍ വന്നപ്പോഴാണ് ആടിന്റെ വിജയവിശേഷങ്ങള്‍ പറഞ്ഞത്.ജനുവരി 5ന് മറ്റ് രാജ്യങ്ങളും ചിത്രം റിലീസാകും. ചിത്രത്തിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുതെന്നും ജയസൂര്യയും വിജയ് ബാബുവും പറഞ്ഞു. വെറുതെ ഇത്ര കോടി നേടി എന്നൊക്കെപ്പറഞ്ഞ് തെറ്റായ കണക്ക് പറയാന്‍ താല്പര്യമില്ലെന്ന് വിജയ് ബാബു പറഞ്ഞു. രണ്ടാഴ്ച്ചകഴിഞ്ഞ് ഏകദേശ കണക്ക് ഇതുപോലെ ലൈവിലെത്തി വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആടിന്റെ സക്സസ് പ്രമോഷന്‍ സോംഗ് എന്ന പേരില്‍ ഒരു ഗാനവും പുറത്തുവന്നിട്ടുണ്ട്.

ഒടിയനിലൂടെ മോഹന്‍ലാല്‍ തുടങ്ങും,2018ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ

Image result for mohanlal
ഇന്ത്യന്‍ സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ താരമാണ് മോഹന്‍ലാല്‍.മലയാളികള്‍സ്വകാര്യഅഹങ്കാരമായിക്കൊണ്ടുനടക്കുകയാണ് ഈ താരത്തെ. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. 2016 ല്‍ പുലിമുരുകനിലൂടെ മലയാള സിനിമയെ നൂറുകോടി നേട്ടത്തിലെത്തിച്ചതിന് ശേഷം തുടര്‍ന്നങ്ങോട്ട് താരത്തിന്റെ ചിത്രങ്ങളെല്ലാം വിജയമാണ് സമ്മാനിച്ചത്. ജനതാ ഗാരേജ്, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ബിയോണ്ട് ദി ബോര്‍ഡേഴ്സ്, വെളിപാടിന്റെ പുസ്തകം,വില്ലന്‍ തുടങ്ങി നാല് ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ 2017 ല്‍ അഭിനയിച്ചത്. ബിയോണ്ട് ദി ബോര്‍ഡേഴ്സിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ചിത്രങ്ങളെല്ലാം വിജയമായിരുന്നു. 2018 ല്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ഒടിയനാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച്‌ വരികയാണ്. ചിത്രത്തിന് വേണ്ടി 18 കിലോ ഭാരം കുറച്ചതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. 2018 ല്‍ പുറത്തിറങ്ങുന്ന മറ്റ് സിനിമകളെക്കുറിച്ച്‌ അറിയാന്‍ വായിക്കൂ.
കാത്തിരിപ്പിനൊടുവില്‍ ഒടിയന്‍ എത്തുന്നുവിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ അവസാനഘട്ട ഷെഡ്യൂള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
18 കിലോ കുറച്ചുഒടിയന് വേണ്ടി പട്ടിണി കിടന്നിട്ടാണെങ്കിലും ശരീരഭാരം കുറയ്ക്കുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധരുടെ സഹായത്തോടെ 18 കിലോയാണ് അദ്ദേഹം കുറച്ചത്. ഇതിന് ശേഷമുള്ള ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.ഒടിയന് ശേഷം സന്തോഷ് വര്‍മ്മയുടെ ചിത്രത്തില്‍
അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത്. രാംഗോപാല്‍ വര്‍മ്മ, രാജീവ് അഞ്ചല്‍ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് അദ്ദേഹം എത്തുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി അദ്ദേഹം സിനിമ ഒരുക്കിയിരുന്നു.വന്‍താരനിര അണിനിരക്കുന്നുമീന, പ്രകാശ് രാജ്, ത്രിഷ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണിത്. സജു തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുംബൈ, പൂനൈ, ശ്രീലങ്ക, തായ്ലന്‍ഡ്തുടങ്ങിയവിടങ്ങളിലായാണ്സിനിമചിത്രീകരിക്കുന്നത്.പൃഥ്വിരാജിനൊപ്പമെത്തുന്നത്അഭിനേതാവില്‍ നിന്നും മാറി സംവിധാനത്തിലേക്ക് ചുവട് വെക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂണില്‍ ആരംഭിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.ഷാജികൈലാസും മോഹന്‍ലാലും വീണ്ടുമെത്തുന്നുനീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രണ്‍ജി പണിക്കറാണ് തിരക്കഥയൊരുക്കുന്നത്.മറ്റ് ചിത്രങ്ങള്‍ഭദ്രന്‍, പ്രിയദര്‍ശന്‍, ജോഷി, ശ്യാമപ്രസാദ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച പാലക്കാട് സ്വദേശികള്‍ അറസ്റ്റില്‍


മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപെ്പടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ള. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരകഷ വര്‍ധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച്‌ വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തപേ്പാള്‍ അയവാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ള. പിന്നീടാണ് ഇരുവരെയും തൃശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവരെയും വ
ിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരിക്കുകയാണ്.

അബ്രഹാമിന്റെ സന്തതികളിലൂടെ കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു


മെഗാസ്റ്റാറിന്റെ നായികയായി കനിഹ വീണ്ടും എത്തുന്നു.
നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളിലാണ് കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയായിയെത്തുന്നത്.
പഴശ്ശിരാജയിലാണ് കനിഹ ആദ്യമായി മമ്മൂട്ടിയുടെ നായികയായത്. തുടര്‍ന്ന് ദ്രോണയിലും നായികയായി. മമ്മൂട്ടിക്കൊപ്പം കോബ്ര, ബാവുട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലും കനിഹ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കും.ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയുടേതാണ് തിരക്കഥ. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബിജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്

സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തിപരമായ കുറിപ്പെഴുത്ത് മാത്രമല്ല കുറ്റകരം; ഇവയും ഉള്‍പ്പെടും


സൈബര്‍ നിയമത്തിന്റെ പരിധിയില്‍ സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തിപരമായ കുറിപ്പെഴുത്ത് മാത്രമല്ല കുറ്റകരം. അശ്ലീലച്ചുവയോ അധിക്ഷേപമോ ഉള്ള ഒരു പോസ്റ്റിന് ലൈക്കടിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്.സൈബര്‍ ഫൊറന്‍സിക് വിദഗ്ധനായ ഡോ. വിനോദ് ഭട്ടതിരിപ്പാട് മറ്റൊരാള്‍ എഴുതിയതിന് ലൈക്കും ഷെയറും നല്‍കുന്നവര്‍ അത് കൂടുതല്‍ പ്രചരിപ്പിക്കുകയാണ്. എഴുതിയ ആള്‍ക്കെന്ന പോലെ ഉത്തരവാദിത്വമുണ്ട് അത് പ്രചരിപ്പിക്കുന്നവര്‍ക്കും. ആ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.
എന്തും സോഷ്യല്‍മീഡിയയില്‍ ചെയ്യാമെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. ചെയ്യുന്നതിനെല്ലാം തെളിവ് ശേഷിപ്പിക്കുന്ന മാധ്യമമാണ് സൈബര്‍ ഇടമെന്നത് പലരും മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ ഏറെ നടക്കുന്നുണ്ടെന്ന് സംസ്ഥാന ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയിലെ ഉന്നതോദ്യോഗസ്ഥനും ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ചുരുക്കം ആള്‍ക്കാരാണ് പരാതിയുമായി രംഗത്തെത്തുന്നത്. പരാതി നല്‍കുന്നവര്‍ കേസ് കോടതിയിലെത്തുമ്ബോള്‍ പിന്‍മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശാണ് കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച്‌ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്.റിപ്പോര്‍ട്ട് ചെയ്തത് 2639 കേസുകളാണ്. മഹാരാഷ്ട്രയും കര്‍ണാടകവും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 13-ാം സ്ഥാനത്താണ് കേരളം.

ആട് 2 പകര്‍ത്തി ഫെയ്സ്ബുക്കില്‍ ഇടുന്നവര്‍ക്ക് ഷാജി പാപ്പന്റെ മുന്നറിയിപ്പ്


ആട് 2 പകര്‍ത്തി ഫെയ്സ്ബുക്കില്‍ ഇടുന്നവര്‍ക്ക് ഷാജി പാപ്പന്റെ മുന്നറിയിപ്പ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'നിങ്ങളുടെ സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുക. ഒരു സീനല്ല ഒരു സെക്കന്റ് ആണെങ്കില്‍ കൂടി നിങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താല്‍ എക്കൗണ്ട് ഡീ ആക്ടിവേറ്റാകും. ഇന്നലെ തന്നെ എനിക്ക് അന്‍പതോളം കോളുകളാണ് വന്നത്. ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഞങ്ങള്‍ ഔദ്യോഗികമായി ചെയ്യുന്നത് നിങ്ങള്‍ക്കും ഷെയര്‍ ചെയ്യാം- വിജയ് ബാബു പറഞ്ഞു.'ഷാജി പാപ്പനും ടീമും തിയേറ്ററില്‍ ഓളങ്ങള്‍ സൃഷ്ടിക്കുമ്ബോള്‍ ഒരു പ്രധാനകാര്യം നായകന്‍ ജയസൂര്യയും നിര്‍മാതാവ് വിജയ് ബാബുവും ആരാധകരുമായി പങ്കുവയ്ക്കുന്നു. സിനിമയുടെ ഏതെങ്കിലും ഭാഗങ്ങള്‍ പകര്‍ത്തി ഫെയ്സ്ബുക്കിലോ യുട്യൂബിലോ ഇട്ടാല്‍ എക്കൗണ്ട് ഡീആക്ടിവേറ്റായി പോകുമെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്ന് ഇരുവരും ആരാധകരോട് അപേക്ഷിക്കുന്നു. ആട് 2 ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ഇരുവരും ഇതെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നത്.ആട് 2 ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഒരു പാട്ട് ഇറക്കുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു.അഭിരാമി സുരേഷും അമൃത സുരേഷും ചേര്‍ന്ന് ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്ന ഗാനമാണിത്. ബോക്സ് ഓഫീസിലെ കണക്കുകളേക്കാളുപരി ഈ സിനിമയോടും ഇതിലെ കഥാപാത്രങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന സ്നേഹമാണ് യഥാര്‍ത്ഥത്തില്‍ സംതൃപ്തി നല്‍കുന്നതെന്ന് ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

പിഷാരടിയുടെ പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങും


രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിംഗ് ജനുവരി 10ന് ആരംഭിക്കും. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പയാണ് അഭിനേതാവ് എന്ന നിലയില്‍ പിഷാരടിയും റിലീസാകാനുള്ള ചിത്രം.

ദിലീപും ഗണേഷ് കുമാറും കൂടിക്കാഴ്ച നടത്തി


 ദിലീപും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ വീട്ടിലെത്തിയാണ് ദിലീപ് ഗണേഷിനെ കണ്ടത്.
തികച്ചും സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നു എന്ന് എംഎല്‍എയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ദിലീപിന്റെ സന്ദര്‍ശനവിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ദിലീപ് സംസാരിച്ചില്ല.കൂടിക്കാഴ്ചക്ക്​ ശേഷം ഇരുവരും ആര്‍. ബാലകൃഷ്​ണപിള്ളയെ കാണാന്‍ കൊട്ടാരക്കര കീഴൂട്ട് വീട്ടിലേക്കുപോയി.

2018 സ്വന്തം പേരിലെഴുതാന്‍ മമ്മൂട്ടി!


വമ്ബന്‍ പദ്ധതികളാണ് 2018ല്‍ മമ്മൂട്ടിക്കുള്ളത്. ആദ്യ റിലീസ് മിക്കവാറും 'സ്ട്രീറ്റ് ലൈറ്റ്സ്' ആയിരിക്കും. ചിത്രം ഒരു ഡാര്‍ക്ക് ത്രില്ലറാണ്. സംവിധാനം ചെയ്യുന്നത് ഷാംദത്ത്. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.അടുത്തതായി ഒരു തമിഴ് ചിത്രമായിരിക്കും മമ്മൂട്ടിയുടേതായി എത്തുക. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന 'പേരന്‍പ്' ആണ് ആ സിനിമ. ഗംഭീര കഥാപാത്രമാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക.ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത 'അങ്കിള്‍' 2018ല്‍ മമ്മൂട്ടിയുടേതായി എത്തുന്ന ഒരു ഇമോഷണല്‍ ത്രില്ലറാണ്. മമ്മൂട്ടി ഈ സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.
'പരോള്‍' ആണ് മമ്മൂട്ടി നായകനാകുന്ന മറ്റൊരു പ്രധാന സിനിമ. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് ആണ് പരോള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.ഹനീഫ് അദേനിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന 'അബ്രഹാമിന്‍റെ സന്തതികള്‍' ആണ് മറ്റൊരു വമ്ബന്‍ പ്രൊജക്‌ട്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
'മാമാങ്കം' എന്ന ബ്രഹ്മാണ്ഡചിത്രവും മെഗാസ്റ്റാറിന്‍റെതായി 2018ല്‍ സംഭവിക്കും. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇത്.2018ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചില മമ്മൂട്ടിച്ചിത്രങ്ങള്‍ - കുഞ്ഞാലി മരയ്ക്കാര്‍ (സംവിധാനം: സന്തോഷ് ശിവന്‍), ഉണ്ട (സംവിധാനം: ഖാലിദ് റഹ്മാന്‍), ബിലാല്‍ (സംവിധാനം: അമല്‍ നീരദ്), രാജ 2 (സംവിധാനം: വൈശാഖ്), കുട്ടനാടന്‍ ബ്ലോഗ് (സംവിധാനം: സേതു), ബേസില്‍ ജോസഫ് ചിത്രം, സി ബി ഐ 5 (സംവിധാനം - കെ മധു), സന്തോഷ് വിശ്വനാഥ് ചിത്രം.

വിലക്കപ്പെട്ട മരുന്നുകള്‍ വിപണി കീഴടക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്


അമേരിക്കയില്‍ നിരോധിച്ച പല മരുന്നുകളും ഇന്ത്യയില്‍ ഇപ്പോഴും സുലഭമാണ്. ഉദാഹരണമായി വിക്സ് വാപോ റബ്, സാധാരണക്കാര്‍ എന്തിനും ഏതിനും ആദ്യം ആശ്രയിക്കുന്ന മരുന്നാണ് വിക്സ്, വികിസ് ആക്ക്ഷന്‍ 500, ഡി-കോള്‍ഡ് തുടങ്ങിയ സീരിസിലുള്ള മരുന്നുകള്‍. ഒരു തല വേദന വന്നാല്‍, ശരീരത്തില്‍ എവിടെയെങ്കിലും ഒരു വേദന വന്നാല്‍ നമ്മള്‍ ആദ്യം തന്നെ വിക്സ് വാരി തേക്കും. സാധാരണയായി ജലദോഷം, തലവേദന, ശരീരം വേദന, ,ചുമ, ശ്വാസതടസ്സം തുടങ്ങി എല്ലാത്തിനും പ്രതിവിധിയായി സാധാരണക്കാര്‍ കാണുന്നത് വിക്സ് വാപോ റബ് തന്നെയാണ്. എന്നാല്‍ ഇവ ഉപയോഗിച്ചാല്‍ ആസ്മ വരുമെന്ന് കണ്ടെത്തിയ വിവരം ആരും തന്നെ അറിഞ്ഞില്ല.സാധാരണക്കാര്‍ ഇതിനെ കുറിച്ച്‌ ബോധവാന്മാരല്ല. ബോധവാന്മാരായ ഡോക്ടര്‍മാര്‍ ഇതിനെ കുറിച്ചും രോഗികളെ ബോധിപ്പിക്കുന്നുമില്ല. ഇത്തരം മരുന്നുകള്‍ ഒരു പാട് പാര്‍ശ്വ ഫലങ്ങള്‍ ഉള്ളവയാണ്. പലതും പക്ഷാഘാതം, കാന്‍സര്‍, കാഴ്ചയില്ലായ്മ, കൂടാതെ മറ്റു അസുഖങ്ങലിലേക്കും ഇത് നമ്മെ കൊണ്ടെത്തുക്കുമെന്ന് തെളിഞ്ഞതാണ്. രാജ്യത്ത് ആകെ 515 തരം മരുന്നുകളാണ് ഉള്ളത്. പക്ഷെ ഈ മരുന്നുകള്‍ വില്‍ക്കുന്നത് ഏകദേശം 3000 വ്യത്യത്യസ്ത പേരുകളിലാണ് പല മെഡിക്കല്‍ സ്റ്റോറുകളിലും എത്തുന്നത്. നിരോധിച്ച മരുന്നുകല്‍ വില്‍ക്കുന്നതും , വില്പനയ്ക്കും വെക്കുന്നതും, നിര്‍ദ്ദേശിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.
നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വിദഗ്ധ ചികിത്സയാക്കായി അമേരിക്കയിലേക്ക് പറക്കുമ്ബോള്‍ അവിടുത്തുകാര്‍ ആയൂര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ 444 മരുന്നു സംയുക്തങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ 2016-ല്‍ 344 മരുന്നുകളുടെ നിരോധിച്ച ഉത്തരവിനെതിരെ മരുന്നു കമ്ബനികള്‍ നല്‍കിയ പരാതി സുപ്രീം കോടതി പരിഗണിച്ചു വരുന്നതേയുള്ളു. നിരോധിക്കപ്പെട്ട മരുന്നുകള്‍ ഇപ്പോഴും സംസ്ഥാനത്തെ മരുന്നു വിപണിയില്‍ സുലഭമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം 350-ഓളം മരുന്ന് ചേരുവകള്‍ നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഈ മരുന്നുകളുടെ പട്ടിക പോലും സംസ്ഥാന ഡ്രഗസ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കയ്യിലില്ലായെന്നും അതിശയകരമായ കാര്യമാണ്. മരുന്നുകമ്ബനികളും ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപിന്നിലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. നിരോധന പട്ടികയിലുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും കൂടുതല്‍ ഗുണനിലവാരമുള്ള മറ്റ് മരുന്നുകള്‍ വിപണിയിലുണ്ട്. അതുകൊണ്ട് തന്നെ നിരോധനം നിലവില്‍ വന്നാലും സംസ്ഥാനത്ത് കാര്യമായി ബാധിക്കില്ലെന്ന് ഡ്രഗ്സ്കണ്‍ട്രോളര്‍പറയുന്നു.നിരോധിക്കപ്പെട്ടമരുന്നുകള്‍1.വേദനസംഹാരികള്‍ഓക്സിഫിനോബുട്ടസോണ്‍,നിമിസുലൈഡ്, പ്രോപ്പോക്സിഫൈന്‍ തുടങ്ങിയ വേദന സംഹാരികള്‍ പല രാജ്യങ്ങളിലും നിരോധിച്ചു കഴിഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇന്നും ഇത് സുലഭമാണ്. ഇതിന്റെ സംയുക്തങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ വേദനാ സംഹാരികശള്‍ ഇന്നും വിപണിയില്‍ ലഭ്യമാകുന്നുണ്ട്. പ്രോപ്പോക്സിഫൈന്‍ ഹൃദയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്ന മരുന്നുകളാണ് ഇവ. നിമിസുലൈഡ് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കുന്ന ഒരു തരം വേദന സംഹാരികളാണിവ. അമേരിക്കയില്‍ ഇതുവരെ ഇത് ഉപയോഗിച്ചതായികണ്ടെത്തിയിട്ടില്ല.2.ആന്റിബാക്ടീരിയല്‍സ്ഫ്യൂറോസോളിഡോണ്‍,നൈട്രോഫ്യുറസോണ്‍ബാക്ടീരയ, വൈറസ് മൂലമുണ്ടാകുന്ന വയറിളക്കത്തിന് നല്‍കി വരുന്ന മരുന്നുകളാണ് ഇവ. പക്ഷെ ഇത്തരം മരുന്നുകള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന് കണ്ടെത്തിയിരുന്നു .
3. അനാബോളിക് സ്റ്റിറോയിഡ്- നാന്‍ഡ്രോലോണ്‍ ഡിനെനോനേറ്റ്
വൃക്ക രോഗം,ഓസ്റ്റിയോ പൈറേറ്റിസ് എന്നിവയ്ക്ക് നല്‍കുന്ന മരുന്നുകളാണ് ഇവ. എന്നാല്‍ ഇയ് പ്രധാനമായും ഉപയോഗിക്കുന്നത് മയക്കു മരുന്നുകളുടെ ഉത്പ്പാദനത്തിലാണ്. ഇത് അമേരിക്കയില്‍ നിരോധിച്ചതാണെങ്കിലും ഇന്ത്യയില്‍ ഇന്നും രോഗികള്‍ക്ക് നല്‍കുന്നുവെന്നതാണ്.4. ഡ്രഗ്സ് ആക്റ്റിങ് ഓണ്‍ ദി ബ്രെയിന്‍ -തിയോറിഡേസിന്‍, പെര്‍ഗോളിഡ്, പെമോലൈന്‍
സ്കീസോഫ്രീനിയ പോലുള്ള രോഗാവസ്ഥകളില്‍ ഉപയോഗിക്കുന്ന ഒരു ആന്റി സൈക്കോട്ടിക്ക് മരുന്നായാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പാര്‍ശ്വ ഫലങ്ങള്‍ അസാധാരണമായ ഹൃദയം മിടിപ്പ് , കണ്ണിലെ മുറിവ്, ന്യൂറോലെപ്റ്റിക് മാലിന്‍ഗന്റ് സിന്‍ഡ്രോം എന്നഅവസ്ഥകളിലേക്ക് നിക്കുന്നു.പാര്‍ക്കിന്‍സണ്‍സ് രോഗം ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് പെര്‍ഗോലിയൈഡ്. ഇത് നാഡീവ്യവസ്ഥയെ ബാധിക്കുന്ന മരുന്നാണ്. ഈ അവസ്ഥയില്‍ ലെവൊഡാപയും കാര്‍ബൈഡോപയും മാത്രമേ മരുന്നുകള്‍ കഴിക്കുകയുള്ളൂ. പുതിയ മരുന്നുകളുടെ ലഭ്യത രോഗികള്‍ക്ക് പ്രതീക്ഷ നല്‍കി. ഈ പുതിയ മരുന്നുകളുടെ കൂട്ടത്തില്‍ പെര്‍ഗോലിയൈഡായിരുന്നു. എന്നിരുന്നാലും ഹൃദയത്തെ വാല്‍വുകള്‍ക്ക് നാശമുണ്ടാക്കിയതിനാല്‍ ഇത് പിന്‍വലിക്കേണ്ടി വന്നു.5. കൊളസ്ട്രോള്‍ ലോജയല്‍ ഡ്രഗ് സെരിവസ്തറ്റിന്‍കുറയ്ക്കുന്ന മരുന്നാണ്. ഇത് പലപ്പോഴും എല്ലുകളുടേയും, പേശികളുടെയും നാശത്തിന് കാരണമായി മാറുന്നു ഈ പാര്‍ശ്വഫലത്തില്‍, രോഗികളുടെ വൃക്ക തകരാറിലാവുകയും. പേശികള്‍ക്കും ക്ഷതമുണ്ടാവുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ അത് ഇന്ത്യയിലും ലഭ്യമാണ്.6. മലബന്ധം-ഫീനോള്‍ഫ്ലെയിന്‍മലവിസര്‍ജ്ജനം ചികിത്സയില്‍ ഉപയോഗിക്കുന്ന ഉത്തേജക മരുന്നാണ് ഇത്. ഇതില്‍ പെണോബോഫ്ത്തീന്‍ അടങ്ങിയിട്ടുണ്ട്.7. വിക്സ് ആക്ഷന്‍-500, വിക്സ് വാപോറബ്, ഡി-കോള്‍ഡ്, ഡോളോ-650 തുടങ്ങിയ മരുന്നുകളും നിരോധിച്ചതും ഇന്ത്യില്‍ ഉപയോഗിക്കുന്നതുമാണ്.

ധനുഷ് വീണ്ടും സംവിധാനത്തിലേക്ക് ; നായകനും താരം തന്നെ


പവര്‍പാണ്ടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ധനുഷ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും ധനുഷ് തന്നെ. സ്വാതന്ത്ര്യത്തിനു മുമ്ബുള്ള കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് സിനിമയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സൂചന.
നിലവില്‍ അഭിനയിക്കായി ഏറ്റെടുത്തിട്ടുള്ള സിനിമകള്‍ക്ക് ശേഷമായിരിക്കും ഈ ചിത്രത്തിലേക്ക് ധനുഷ് കടക്കുക. മറ്റ് അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ അന്തിമ തീരുമാനമായിട്ടില്ല. തെന്‍ട്രല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

ഷെയ്ന്‍ നിഗവും നിമിഷ സജയനും ഒരുമിക്കുന്ന 'ഈട' ; ജനുവരി 5ന് തിയേറ്ററിലേയ്ക്ക്


ഷെയ്ന്‍ നിഗവും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളാകുന്ന ഈട ജനുവരി 5ന് തിയേറ്ററുകളില്‍ എത്തുന്നു.പ്രണയകഥ പറയുന്ന ഈടയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ബി. അജിത്കുമാറാണ്.
മൈസൂരിലെ ഒരു ഇന്‍ഷുറന്‍സ് കമ്ബനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ ആവിഷ്കരിച്ചിരിക്കുകയാണ് ചിത്രം.സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, സുനിത തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.ഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.

ധനുഷ്-സായി പല്ലവി ചിത്രം 'മാരി 2' ; ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കുന്നു


രാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ധനുഷ് ചിത്രം മാരി 2 വിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി2 വില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്.ധനുഷ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത് ടൊവിനോ തോമസ് ആയിരിക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ എത്തിയിരുന്നു. ആദ്യ ഭാഗത്തില്‍ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നു.മഡോണ സെബാസ്റ്റിയനും ചിത്രത്തില്‍ ഉണ്ടാകുമെന്ന തരത്തില്‍ സൂചനകള്‍ ഉണ്ട്. യുവന്‍ശങ്കര്‍ രാജയാണ് മാരി2വിനായി ഗാനങ്ങള്‍ ഒരുക്കുന്നതെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ സ്ഥിരീകരിച്ചു.

ഒടിയനും ബിലാലും കമ്മാരനും, 2018 സംഭവബഹുലമാവും, പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ചിത്രങ്ങളിതാ!


2017 അവസാന വാരത്തിലേക്ക് കടക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം മറ്റ് താരങ്ങളും നിരവധി ചിത്രങ്ങളുമായെത്തിയിരുന്നു. ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രങ്ങളുള്‍പ്പടെ ധാരാളം സിനിമകളാണ് പുറത്തിറങ്ങിയത്. മറ്റ് ചില ബ്രഹ്മാണ്ഡ ചിത്രങ്ങളെക്കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പല ചിത്രങ്ങളുടെയും അവസാനഘട്ട ജോലികള്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയന്‍, അമല്‍ നീരദ് മമ്മൂട്ടി ടീമിന്റെ ബിലാല്‍, റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണി, അഞ്ജലി മേനോന്‍ പൃഥ്വിരാജ് ചിത്രം, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, രതീഷ് വാസുദേവന്റെ കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളാണ് ഒരുങ്ങുന്നത്.പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും നിവിന്‍ പോളിയും ഫഹദ് ഫാസിലുമൊക്കെ ഏറ്റെടുത്ത സിനിമ പൂര്‍ത്തിയാക്കുന്നതിന്റെ ത്രില്ലിലാണ്.
വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ആദ്യമായി ഒരുമിച്ചെത്തുന്ന ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്. ഒടിയന്‍ മാണിക്കനായി ഗംഭീര മേക്കോവറാണ് മോഹന്‍ലാല്‍ നടത്തിയത്. ചിത്രത്തിന് വേണ്ടി 18 കിലോ ശരീരഭാരം കുറച്ചിരുന്നു. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗദ്ധ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.
ഒടിവിദ്യ ചെയ്യുന്ന മാണിക്കനായി ഗംഭീര മേക്കോവറാണ് താരം നടത്തിയത്. പട്ടിണി കിടന്നിട്ടാണെങ്കിലും ശരീരഭാരം കുറയ്ക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. മെലിഞ്ഞതിന് ശേഷമുള്ള ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായി. അമല്‍ നീരദിന്റെ പ്രഖ്യാപനം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രഖ്യാപനം നിവിന്‍ പോളി ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. നിവിന്‍ പോളിയുടെ ലുക്കും ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ആരാധകമനസ്സില്‍ ഇടം നേടിയ നസ്രിയ നസീം വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവരികയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിച്ച് വരികയാണ്. പൃഥ്വിരാജും പാര്‍വ്വതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.നവാഗതനായ രതീഷ് അമ്പാട്ട്‌ സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.