
ആരാധകന്റെ മരണത്തില്‍ മനംനൊന്ത് കാര്‍ത്തി. തന്റെ കടുത്ത ആരാധകനായ ജീവന്‍ കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയ കാര്‍ത്തി പൊട്ടിക്കരഞ്ഞു. തന്റെ വികാരങ്ങളെ പിടിച്ചുകെട്ടാന്‍ കാര്‍ത്തിക്ക് ആയില്ല. എത്രവല്ല്യ താരമായാലും നെഞ്ചുപൊട്ടുന്ന വേദനയുണ്ടായാല്‍ കരഞ്ഞ് പോകും. അത്രയ്ക്കും ആരാധകരോട് അടുപ്പം പാലിക്കുന്ന ആളാണ് കാര്‍ത്തി.വാഹനാപകടത്തെ തുടര്‍ന്നാണ് 27 വയസ്സുകാരനായ ജീവന്‍ കുമാര്‍ മരണപ്പെട്ടത്. തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു ജീവന്‍. ഫാന്‍സ് അസോസിയേഷനിലെ മറ്റ് മൂന്ന് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരണ വാര്‍ത്ത അറിഞ്ഞ് കാര്‍ത്തി ജീവനെ കാണാന്‍ തിരുവിണ്ണ്വാമലയില്‍ എത്തി.ചെന്നൈയില്‍ നിന്ന്തിരുവണ്ണാമലൈക്കുള്ളയാത്രക്കിടെയായിരുന്നു അപകടം. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ജീവന്‍ കുമാര്‍ സഞ്ചരിച്ചിരുന്നത്. ജീവന്റെ സുഹൃത്ത് ദിനേഷും അപകടത്തില്‍ മരിച്ചു. കാറില്‍ ഒപ്പമുണ്ടായവരെല്ലാം അത്യാസന്ന നിലയില്‍ ആസ്പത്രിയിലാണ്.
തന്റെ ജീവനേക്കാളേറെ കാര്‍ത്തിയെ സ്നേഹിച്ചിരുന്നു ജീവന്‍. ജീവനെ കാണാനെത്തിയ താരം പൊട്ടിക്കരയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ജീവന്റെ വിവാഹത്തിനും കാര്‍ത്തി എത്തിയിരുന്നു. അന്ത്യകര്‍മ്മത്തിനും കാര്‍ത്തി പങ്കെടുക്കുമെന്നാണ് സൂചന.
No comments:
Post a Comment