
ഇന്ത്യന്‍ സിനിമയുടെ പല ചരിത്രങ്ങളും തിരുത്തി കുറിച്ച സിനിമയായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ സിനിമ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായിരുന്നു ഉണ്ടാക്കിയത്. മലയാളമടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലായിട്ടായിരുന്നു ബാഹുബലി റിലീസിനെത്തിയിരുന്നത്.വിവിധ ഭാഷകളിലായി 1700 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്നും കളക്ഷന്‍ നേടിയ സിനിമ ബോളിവുഡിലായിരുന്നു ഞെട്ടിക്കുന്ന പ്രകടനം നടത്തിയിരുന്നത്. ഇതുവരെ ബോളിവുഡില്‍ നിന്നും സിനിമ നേടിയ കളക്ഷന്‍ എത്രയാണെന്ന് ട്രേഡ് അനലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ബോളിവുഡിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത ബാഹുബലിയുടെ കണക്ക് പുറത്ത് വന്നിരിക്കുന്നത്.രാജമൗലിയുടെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു ബാഹുബലി. ഇന്ത്യന്‍ സിനിമ ലോകത്തെ വിസ്മയത്തിലാക്കിയ ബാഹുബലി ബോളിവുഡില്‍ നിന്നും നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്നുള്ള കാര്യം പുറത്ത് വന്നിരിക്കുകയാണ്.
ട്വിറ്ററിലൂടെ ട്രേഡ് അനലിസ്റ്റായ തരുണ്‍ ആദര്‍ശാണ് ബോളിവുഡില്‍ നിന്നും ബാഹുബലി നേടിയ റെക്കോര്‍ഡ് തുക എത്രയാണെന്ന് പുറത്ത് വിട്ടത്. പട്ടികയിലൂടെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ബോളിവുഡിലെ മറ്റ് സിനിമകളെ എളുപ്പത്തില്‍ പിന്നിലാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.
ആദ്യ മൂന്ന് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ നേടിയ സിനിമ നാലാമത്തെ ദിവസം 150 കോടിയായിരുന്നു നേടിയത്. വെറും ആറ് ദിവസം കൊണ്ട് 200 കോടിയിലെത്തിയ ബാഹുബലി കേവലം 34 ദിവസം കൊണ്ട് 500 കോടിയായിരുന്നു ബോളിവുഡില്‍ നിന്നും മാത്രം സ്വന്തമാക്കിയത്.
2015 ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ ആദ്യഭാഗത്തിന് ശേഷം 2017 ലായിരുന്നു രണ്ടാം ഭാഗം റിലീസ് ചെയ്തത്. കട്ടപ്പ ബാഹുബലിയെ എന്തിനാണ് കൊന്നതെന്നറിയാനായിരുന്നു 2 വര്‍ഷമായി എല്ലാവരും കാത്തിരുന്നത്.
രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലിയായിരുന്നു ഇന്ത്യയില്‍ നിന്നും ആദ്യമായി1000 കോടി ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പിന്നിട് റെക്കോര്‍ഡ് കളക്ഷനിലെത്താൻ ബാഹുബലിയ്ക്ക് അധിക സമയം വേണ്ടി വന്നിരുന്നില്ല.മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ബാഹുബലി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തയ്യാറാക്കിയിരുന്നു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിയറ്ററികളില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment