
മലയാള സിനിമയില്‍ എറ്റവും അധികം കളക്ഷന്‍ നേടിയ സിനിമ മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആണ്. ആദ്യ രണ്ട് സ്ഥാനവും മോഹന്‍ലാലിനു സ്വന്തമായിരുന്നു. പുലിമുരുകനു പിന്നില്‍ മോഹന്‍ലാലിന്റെ തന്നെ ദൃശ്യം ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ടാം സ്ഥാനം ദിലീപിന്റെ രാമലീല സ്വന്തമാക്കിയിരിക്കുകയാണ്.
അരുണ്‍ ഗോപിയുടെ ആദ്യസംരംഭമായ രാമലീല നിര്‍മിച്ചത് ടോമിച്ചന്‍ മുളകുപാടം ആണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചത് രാമലീല ആഗോള ബോക്സ് ഓഫീസില്‍നിന്ന് 80 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ്. ഇതോടെ ദൃശ്യത്തിന്റെ 75 കോടിയെന്ന കളക്ഷനെയാണ് രാമലീല തകര്‍ത്തിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ റെക്കോര്‍ഡ് പുലിമുരുകനാണ്. രാമലീല നിര്‍മിച്ച ടോമിച്ചന്‍ മുകളുപാടം തന്നെയാണ് പുലിമുരുകന്റേയും നിര്‍മാതാവ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു കുറേക്കാലങ്ങളായി നിലനിന്നിരുന്നത്. ഇതാണ് ഇപ്പോള്‍ ദിലീപ് ചിത്രം മറികടന്നിരിക്കുന്നത്. ആഗോള ബോക്സ്‌ഓഫീസില്‍നിന്ന് 152 കോടി രൂപയാണ് പുലിമുരുകന്‍ നേടിയത്. ഈ റെക്കോര്‍ഡ് ഇതുവരെ മറ്റൊരു സിനിമയും തകര്‍ത്തിട്ടില്ല.
No comments:
Post a Comment