
ചന്ദന കള്ളക്കടത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വീരപ്പന്റെ കഥ മലയാളത്തിലും സിനിമയാക്കാനൊരുങ്ങുന്നു . നേരത്തേ വീരപ്പന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ തമിഴിലും ഹിന്ദിയിലും വന്നിട്ടുണ്ട്.'വീരപ്പന്‍ ചേസിംഗ് ദ ബ്രിഗന്‍ഡ്' എന്ന പേരില്‍ കെ വിജയ കുമാര്‍ രചിച്ച പുസ്തകമാണ് ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് ഇതിനുള്ള അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
ഹിന്ദിയിലും ഇംഗ്ലീഷിലും ഈ പുസ്തകത്തെ ആസ്പദമാക്കി ടെലി പരമ്ബര തയാറാക്കുമെന്നും ഇ 4 എന്റര്‍ടെയ്ന്‍മെന്റ് അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment