
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനമോ ഫെബ്രുവരിയിലോ ഷൂട്ടിംഗ് തുടങ്ങും. ത്രിഷ ജയലളിതയായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു . എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് ഒരു പ്രഖ്യാപനത്തിലൂടെ അറിയിക്കുമെന്നും നിര്‍മാതാക്കളില്‍ ഒരാളായ ആദിത്യ ഭരദ്വാജ് പറഞ്ഞു.
ജയലളിതയുടെ മരണത്തിന് മുമ്ബ് തന്നെ ആലോചിച്ചിരുന്ന പ്രൊജക്റ്റാണിത്. ചിത്രത്തിന് ജയലളിത സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ ജയലളിതയുടെ അസുഖവും രാഷ്ട്രീയ പ്രശ്നങ്ങളും കാരണം അന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ചിത്രം പുറത്തുവന്നാല്‍ ഉണ്ടാകുന്ന വിവാദങ്ങളെ കാര്യമാക്കുന്നില്ലെന്നും ഇപ്പോഴിത് ഒരു കഥ മാത്രമാണെന്നും ആദിത്യ പറയുന്നു.തായ് പുരട്ച്ചി തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രം തമിഴിനു പുറമേ ഹിന്ദിയിലും തെലുങ്കിലുമെത്തും. 70 ശതമാനത്തോളം ഷൂട്ടിംഗ് മുംബൈയിലെ സ്റ്റുഡിയോകളിലായിരിക്കും.
No comments:
Post a Comment