
വര്‍ഷാന്ത്യദിനത്തില്‍ ജമ്മു-കശ്മീരില്‍ സി.ആര്.പി.എഫ് ക്യാമ്ബിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്ക്ക് ജീവഹാനി. മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. ചാവേറുകളായെത്തിയ മൂന്ന് ജയ്ശെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. സംഘത്തിലെ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയാണ് തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ലെത്പോറയിലുള്ള സി.ആര്.പി.എഫ് 185 ബറ്റാലിയന് ക്യാമ്ബില്‍ ആക്രമണമുണ്ടായത്. ഇരുട്ടിെന്റ മറവില്‍ സൈനികവേഷത്തില്‍ തോക്കും ഗ്രനേഡ് ലോഞ്ചറുകളുമടക്കം വന്‍ ആയുധശേഖരവുമായാണ് ഭീകരര്‍ എത്തിയത്. സുരക്ഷമതില്‍ കടന്ന ഭീകരര്‍ക്കുനേരെ കാവല്ഭടന് വെടിവെച്ചതോടെയാണ് ദിവസം മുഴുവന്‍ നീണ്ട ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഭീകരര്‍ വിവേചനരഹിതമായി വെടിയുതിര്‍ത്തതിനെതുടര്‍ന്ന് ആദ്യം മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. ഇതില്‍ ബുദ്ഗാം സ്വദേശി കോണ്‍സ്റ്റബ്ള്‍ ൈസഫുദ്ദീന് 92 ബേസ് സൈനിക ആശുപത്രിയില്‍ മരിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ നാല് ജവാന്മാര്ക്ക് കൂടി പരിക്കേല്‍ക്കുകയും ഇതില്‍ രജൗറി സ്വദേശി തുഫൈല്‍ അഹ്മദ്, രാജസ്ഥാനിലെ ചുരു സ്വദേശി രാജേന്ദ്ര നൈന്‍, പ്രദീപ് കുമാര്‍ പാണ്ഡെ, ഹിമാചലിലെ തിക്കാര്‍ ഖത്രിയന് സ്വദേശി കുല്‍ദീപ് റോയ് എന്നിവര്‍ മരിക്കുകയും ചെയ്തു. പരിക്കേറ്റ മാല്വെ സമദാന്, നരേന്ദര്‍, മലാ റാം എന്നീ ജവാന്മാര് ആശുപത്രിയിലാണ്. കൊല്ലപ്പെട്ട രണ്ടുഭീകരരില് മന്‍സൂര്‍ അഹ്മദ് ബാബ, ഫര്‍ദീന്‍ അഹ്മദ് ഖാണ്ഡെ എന്നിവര്‍ കശ്മീര്സ്വദേശികളാണ്.
രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്.പി.എഫ് ജവാന്മാരും പൊലീസും ക്യാമ്ബ് വളഞ്ഞ് ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും രക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താനായില്ല. ഇവരുടെ കൈയില്‍ ആയുധമുള്ളതിനാല്‍ മറ്റൊരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബര്‍ 26ന് ജയ്ശെ മുഹമ്മദ് ഡിവിഷനല്‍ കമാന്‍ഡര്‍ നൂര്‍ ത്രാലിയെ സൈന്യം വധിച്ച സാംബുവയില്നിന്ന് ഏതാണ്ട് അഞ്ച് കിേലാമീറ്റര്‍ മാത്രം അകലെയാണ് സി.ആര്.പി.എഫ് ക്യാമ്ബ്. നൂര്‍ മുഹമ്മദിെന്റ വധത്തിന് തിരിച്ചടിയാണ് സി.ആര്.പി.എഫ് ക്യാമ്ബ് ആക്രമണമെന്നാണ് വിലയിരുത്തല്‍.2017ല്‍ ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നിവയുടെ ഉന്നതര്‍ അടക്കം ഇരുനൂറിലേറെ ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.
No comments:
Post a Comment