
കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചുവെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പ്രതിഷേധം പാകിസ്താനെ അറിയിച്ചതായും സുഷമ പറഞ്ഞു. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചുമാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല. പാകിസ്താന്‍ മനുഷ്യത്വം കാട്ടിയില്ല. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് പാകിസ്താന്‍ ആയുധമാക്കിയെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു.
കുല്‍ഭൂഷണിന് പാകിസ്താന്‍ വധശിക്ഷ വിധിച്ചത് വ്യാജ വിചാരണയിലൂടെയാണ്. വധശിക്ഷ തടയാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയമെന്ന് സുഷമ വ്യക്തമാക്കി. വിധവയുടെ രൂപത്തില്‍ അമ്മയേയും ഭാര്യയേയും ഇരുത്താനായിരുന്നു പാകിസ്താന്റെ ഉദ്ദേശം. ഭാര്യയുടെ ചെരുപ്പില്‍ ചിപ്പും ക്യാമറയും ഘടിപ്പിച്ചു എന്നത് ശുദ്ധ അസംബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment