
ധനുഷ് തന്റെ മകനാണെന്ന അവകാശ വാദവുമായി വീണ്ടും കതിരേശന്‍. മധുരൈ ജില്ലയിലെ മേലൂരിനടുത്ത് മാലംപട്ടയിലുള്ള കതിരേശന്‍മീനാക്ഷി ദമ്ബതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.തന്നെയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയയെയും കാണാന്‍ ധനുഷ് ഇതുവരെയും വന്നിട്ടില്ലെന്നും തങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനി പറയണമെന്നും കതിരേശന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.ധനുഷ് തങ്ങളുടെ മകനാണെന്നും ഇക്കാര്യം രജനിക്കും അറിയാമെന്നും തങ്ങള്‍ പാവപ്പെട്ടവരായത് കൊണ്ടാണ് ധനുഷ് തങ്ങളെ കാണാന് വരാത്തതെന്നും ഉപദേശിച്ച് തങ്ങളുടെ അടുത്തേയ്ക്ക് അയക്കണമെന്നും കതിരേശന്‍ നിവേദനത്തില്‍ പറയുന്നു.ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നും 2002ലാണ് ധനുഷ് ഒളിച്ചോടുന്നതെന്നും ദമ്ബതികള്‍ പറഞ്ഞിരുന്നു.ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്ബതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷെന്നും കുട്ടിക്കാലത്ത് നാടുവിട്ട് പോയതാണെന്നുമാണ് ദമ്ബതികളുടെ അവകാശവാദം. ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനും തയ്യാറാണെന്നും ദമ്ബതികള്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ടായിരുന്നു.
ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നും 2002ലാണ് ധനുഷ് ഒളിച്ചോടുന്നതെന്നും ദമ്ബതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയും വിജയലക്ഷ്മിയുമാണ് ധനുഷിന്റെ അച്ഛനമ്മമാര്‍.
No comments:
Post a Comment