Saturday 30 December 2017

തുണയില്ലാതെ ഹജ്ജ്​ നിര്‍വഹിക്കാന്‍ 1300 സ്​ത്രീകള്‍ക്ക്​ അനുമതി- മോദി


 ഹജ്ജ്​​ കര്‍മം നിര്‍വഹിക്കുന്നതിന്​ 1300 സ്​ത്രീകള്‍ക്ക്​ അനുമതി നല്‍കിയതായി പ്രധാനമന്ത്രി ന​രേന്ദ്രമോദി. അടുത്ത ബന്ധുക്കളുടെ തുണയില്ലാതെ ഹജ്ജ്​ നിര്‍വഹിക്കാന്‍ സ്​ത്രീകള്‍ക്ക്​ അനുമതിയില്ലെന്ന നിയമം മാറ്റിയിട്ടുണ്ട്​. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ 1300 പേരുടെ അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു​.ആണ്‍തുണയില്ലാതെ സ്​ത്രീകള്‍ക്ക്​ ഹജ്ജ്​ നിര്‍വഹിക്കാന്‍ കഴിയില്ലെന്നത്​ വിവേചനമാണെന്നും ഇൗ വര്‍ഷം മുതല്‍ അതില്‍ മാറ്റം വരുത്തിയെന്നും മോദി 'മന്‍കി ബാത്ത്'​ പ്രഭാഷണത്തിലൂടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ''മന്‍കി ബാത്ത്''​​െന്‍റ 2017 ലെ അവസാന പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനുവരി നാലു മുതല്‍ മാര്‍ച്ച്‌​ 10 വരെ നഗരപ്രദേശങ്ങളില്‍ ശുചിത്വസര്‍വെ നടത്തുമെന്നും മോദി അറിയിച്ചു. തീവ്രവാദം വെടിഞ്ഞ്​ ക​ശ്​മീര്‍ അഡ്​മിനിസ്​ട്രേറ്റീവ്​ എക്​സാമിനേഷനില്‍ വിജയിച്ച അന്‍ജും ബാഷിര്‍ ഖാനെയും പ്രധാനമന്ത്രി അനുമോദിച്ചു.

No comments:

Post a Comment