
താരപുത്രന്മാരുടെ സിനിമകള്‍ക്ക് മലയാള സിനിമ വലിയ പ്രധാന്യം കൊടുത്ത് തുടങ്ങിയിരിക്കുയാണ്. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ജനുവരി 26 ന് വരുന്നതിന് മുമ്പ് മറ്റൊരു താരപുത്രന്‍ നായകനാവുന്ന സിനിമ തിയറ്ററുകളിലേക്കെത്താന്‍ പോവുകയാണ്. മിമിക്രി താരം അബിയുടെ മരണത്തിന് ശേഷം മകന്‍ ഷെയിന്‍ നിഗം നായകനാവുന്ന സിനിമയായ ഈടയാണ് അടുത്ത മാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ പുതുമുഖ നടിയായി എത്തിയ നിമിഷ സജയനാണ് ചിത്രത്തില്‍ ഷെയിന്റെ നായികയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയുമുണ്ട്. ചിത്രത്തിലെ സുരഭിയുടെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്.
ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഈട. ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്.ജനുവരി5മുതല്‍ഈടതിയറ്ററുകളിലേക്കെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഷെയിന്‍ നായകനായി അഭിനയിച്ച കിസ്മത്ത് എന്ന സിനിമയ്ക്ക് ശേഷം പ്രണയം കോര്‍ത്തിണക്കിയെത്തുന്ന സിനിമയാണ് ഈട. ചിത്രത്തില്‍ കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന ആനന്ദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ പുതുമുഖ നടിയായി എത്തിയ നിമിഷ സജയനാണ് ചിത്രത്തില്‍ ഷെയിന്റെ നായികയായി അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും ഈടയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരിയില്‍ ഈട വരുന്നുണ്ട് എന്ന് പറഞ്ഞ് സുരഭി തന്നെ ചിത്രത്തിലെ തന്റെ ലുക്ക് പുറത്ത് വിട്ടിരുന്നു. സുരഭിയുടെ പോസ്റ്റ് സംവിധായകന്‍ ദിലീഷ് പോത്തനും ഷെയര്‍ ചെയ്തിരിക്കുകയാണ്.ഷെയിന്‍ നിഗം, നിമിഷ സജയന്‍ നായിക നായകന്മാരാവുമ്പോള്‍ സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദ്രന്‍ എന്നിങ്ങനെയുള്ളവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍ വളരെ വ്യത്യസ്തമായൊരു കഥാപാത്രവുമായിട്ടാണ് ചിത്രത്തിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
No comments:
Post a Comment