
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സലീം കുമാര്‍ അഭിനയത്തിന് പുറമെ സംവിധാനത്തിലുള്ള കഴിവ് തെളിയിച്ചിരുന്നു. കറുത്ത ജൂതന്‍ എന്ന സിനിമയിലൂടെ സംവിധായകനായും അഭിനേതാവും ഞെട്ടിച്ചിരുന്നു. ശേഷം രണ്ടാമതൊരു സിനിമ കൂടി സംവിധാനം ചെയ്യുകയാണ് സലീം കുമാര്‍.ജയറാം നായകനായി അഭിനയിക്കുന്ന ദൈവമേ കൈതൊഴാം K.കുമാറാകണം എന്ന സിനിമയും സലീം കുമാറാണ് സംവിധാനം ചെയ്യുന്നത്. കോമഡിയ്ക്ക് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.നടന്‍ സലീം കുമാര്‍ രണ്ടാമത് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് ദൈവമേ കൈതൊഴാം ഗ.കുമാറാകണം. ജയറാം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
നര്‍മ്മത്തില്‍ പൊതിഞ്ഞെടുക്കുന്ന സിനിമ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മ്മിക്കുന്നതെന്നാണ് സലീം കുമാര്‍ പറയുന്നത്. പലതരത്തിലുള്ള അര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമ വരുന്നതെന്നും താരം പറയുന്നു.
സംവിധായകനായുള്ള ആദ്യ സിനിമ ചെയ്യുമ്പോള്‍ തന്റെ മനസില്‍ അതിന്റെ വിഷയമുണ്ടായിരുന്നെന്നും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നെന്നും താരം പറയുന്നു. എന്നാല്‍ രണ്ടാമത്തെ സിനിമയില്‍ ജയറാമിനെ നായകനാക്കിയതാണ് നല്ലതെന്ന് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു.സിനിമയുടെ വിഷയത്തെ കുറിച്ചുള്ള ആകാംഷയിലാണ് ജയറാം. അതിനെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ജയറാമിന് കഴിയുമെന്നും താരം പറയുന്നു. മാത്രമല്ല തനിക്ക് വേഗം കുറച്ച് സിനിമകള്‍ രംഗത്തെത്തിക്കണമെന്നും സലീം കൂമാര്‍ വ്യക്തമാക്കുന്നു.കോമഡിയായിട്ടാണെങ്കിലും സിനിമയിലൂടെ ചര്‍ച്ച ചെയ്യാന്‍ പോവുന്നത് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ കുറിച്ചായിരിക്കുമെന്നും ഇപ്പോള്‍ പറയേണ്ട പ്രധാനപ്പെട്ട ഒരു വിഷയം ഇതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സലീം കുമാര്‍ സൂചിപ്പിക്കുന്നു.
2ദിവസം മുമ്പായിരുന്നു സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ശേഷം സിനിമയെ കുറിച്ചുള്ള കാര്യങ്ങളറിയുന്നതിന് വേണ്ടിയുള്ള താല്‍പര്യം ആളുകള്‍ക്കിടയില്‍ കൂടിയിരിക്കുകയാണ്. ജനുവരി രണ്ടാമത്തെ ആഴ്ചയോട് കൂടി സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.തനിക്ക് സംതൃപ്തി തോന്നുന്നതിനുസരിച്ചാണ് താന്‍ സിനിമ നിര്‍മ്മിക്കുന്നത്. അതിന് കിട്ടുന്ന പണത്തിന്റെ ഭാരം എത്രയാണെന്ന് താന്‍ ആലോചിക്കാറില്ലെന്നും തന്റെ ജോലിയെ കുറിച്ചുള്ള ഒരു വിശ്വാസം തനിക്കുണ്ടെന്നും താരം വ്യക്തമാക്കുന്നു.സലീം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത കറുത്ത ജൂതന്‍ ആഗസ്റ്റ് 18 നായിരുന്നു തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തിയിരുന്നത്. ലാല്‍ ജോസിന്റെ കീഴിലുള്ള എല്‍ ജെ ഫിലിംസായിരുന്നു ചിത്രം വിതരണത്തിനെത്തിച്ചത്.
No comments:
Post a Comment