
സണ്ണി എന്ന് കേട്ടാല്‍ ആളുകളുടെ മനസ്സില്‍ ഒരു ഇക്കിളിയാണ്. നീല ചിത്രങ്ങള്‍ ഉപേക്ഷിച്ചെങ്കിലും, ഇപ്പോഴും ഗ്ലാമറസ്സ് വേഷങ്ങള്‍ മാത്രം ചെയ്യുന്നത് കാരണം നീലച്ചിത്ര നായിക എന്ന പേര് സണ്ണിയില്‍ നിന്നും ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ ബോളിവുഡിലേക്ക് കാലെടുത്തുവച്ചപ്പോഴേക്കും സണ്ണിയുടെ ജീവിതം ആകെ മാറി. അതിന് തന്നെ സഹായിച്ച നായികമാരെ കുറിച്ചുള്ള സണ്ണി ലിയോണിന്റെ ട്വീറ്റ് വൈറലാകുന്നു.ഷര്‍മിള ടാഗോറും, മന്ദാകിനിയും ഡിംപിള്‍ കപടിയയും സീനത്ത് അമനുമൊക്കെയാണ് താന്‍ പൂര്‍ണമായും ഓകെ ആകാന്‍ കാരണം എന്നെ ഞാനാക്കിയത് ഇവരാണ് എന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ട്വിറ്ററിലൂടെ ഈ നടിമാരുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പറഞ്ഞത്.ഷര്‍മിള ടാഗോറിന്റെയും മന്ദാകിനിയുടെയും ഡിംപിള്‍ കപടിയയുടെയും സീനത്ത് അമനിന്റെയും പഴയകാല ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സണ്ണി ലിയോണിന്റെ ട്വീറ്റ്.
No comments:
Post a Comment