
അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി ജൈത്രയാത്ര തുടരുന്ന അദ്ദേഹം സിനിമയിലെത്തിയിട്ട് 40 വര്‍ഷം പിന്നിടുകയാണ്. കാവാലം നാരായണപ്പണിക്കരുടെ നാടക സംഘത്തിലൂടെയാണ് നെടുമുടി കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. അഭിനയം മാത്രമല്ല എഴുത്തിലും സംവിധാനത്തിലും കൂടി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.കൊമേഷ്യല്‍ ചിത്രമായാലും ആര്‍ട് സിനിമയായാലും അഭിനയിക്കാന്‍ റെഡിയാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അദ്ദേഹം 400 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമ്ബ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്‍റെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹം വീടിന് തമ്ബ് എന്ന് പേര് നല്‍കിയത്.നല്ലൊരു സംഗീതഞ്ജനും കൂടിയാണ് നെടുമുടി വേണു. സിനിമയിലെത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദഹേത്തിന് ആദരവുമായാണ് നടനം വേണുലയം ഒരുക്കിയത്. സിനിമ, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്. നടനം വേണുലയം പരിപാടി ഞായറാഴ്ച രാത്രി 9ന് മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയുന്നുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.
No comments:
Post a Comment