
സിനിമാ ലോകത്ത് വ്യക്തമായ സ്ഥാനം കണ്ടെത്തുന്നതിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നിരവധി താര സുന്ദരികള്‍ ബോളിവുഡില്‍ ഉണ്ട്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ വിദ്യാ ബാലന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ തയ്യാറല്ല. അഭിനേത്രിയാകാന്‍ മൂക്ക് മുറിക്കാനൊന്നും താന്‍ തയ്യാറാല്ലെന്നാണ് ബോളിവുഡ് റാണി പറയുന്നത്.ബോളിവുഡ് അരങ്ങേറ്റ ചിത്രമായ പരിണീതയുടെ ഓഡീഷനായെത്തിയപ്പോള്‍ വിദ്യയോട് വലിയ മൂക്കാണെന്നും സര്‍ജറി ചെയ്യണമെന്നും വിധു വിനോദ് ചോപ്ര ആവശ്യപ്പെട്ടു. എന്നാല്‍ വിനോദ് ചോപ്രയോട് എതിര്‍ത്തു പറയാനുള്ള ധൈര്യം വിദ്യക്കുണ്ടായില്ലഅവസാനം താന്‍ മൂക്ക് സര്‍ജറി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയിക്കാന്‍ വരികയാണെങ്കില്‍ ഈ മൂക്ക് വെച്ചുതന്നെ വരും അല്ലെങ്കില്‍ വരുന്നില്ലെന്നും വിദ്യ സംവിധായകന്‍ പ്രദീപ് സര്‍ക്കാരിനോട് പറഞ്ഞു.മൂക്കില്‍ കത്തിവെക്കാതെ തന്നെ വിദ്യ പിന്നീട് ചിത്രത്തില്‍ അഭിനയിച്ചു.എങ്ങനെയാണ് പ്രശ്നം ഒത്തുതീര്‍പ്പായതെന്ന് അറിയില്ലെന്ന് വിദ്യ പറയുന്നു.
No comments:
Post a Comment