
ഇന്ത്യന്‍ സിനിമയ്ക്ക് വിസ്മയമായി മാറിയ ബാഹുബലി ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ബോളിവുഡില്‍ നിന്നും മറ്റ് സിനിമകളെ പിന്തള്ളി മുന്നില്‍ നില്‍ക്കുന്ന സിനിമയുടെ കളക്ഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സിനിമ മറ്റൊരു റെക്കോര്‍ഡ് കൂടി നേടാന്‍ പോവുകയാണ്.
ബാഹുബലിയുടെ രണ്ടാം ഭാഗം ജപ്പാനിലും റഷ്യയിലും റിലീസ് ചെയ്യാന്‍ പോവുകയാണ്. നിര്‍മാതാവാണ് ഇക്കാര്യം ട്വിറ്റിലൂടെ പുറത്ത് വിട്ടത്. ജപ്പാനില്‍ ഡിസംബര്‍ 29 ന് ഇന്നാണ് ബാഹുബലി എത്തുന്നത്. റഷ്യയില്‍ ജനുവരി 11 നായിരിക്കുമെന്നുമാണ് പറയുന്നത്.രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലി ഇന്ത്യന്‍ സിനിമാ ലോകത്തിന് വലിയ സര്‍പ്രൈസായിരുന്നു നല്‍കിയത്. ആദ്യമായി 1000 കോടി കളക്ഷന്‍ നേടിയ സിനിമ എന്ന പട്ടവും ബാഹുബലി സ്വന്തമാക്കിയിരുന്നു.
ഇന്ത്യയ്ക്ക് പുറമെ വിദേശത്തേക്കും സിനിമ റിലീസിനെത്തിയിരുന്നു. ചൈനയിലും ചിത്രം റിലീസ് ചെയ്തിരുന്നെങ്കിലും ജപ്പാനിലും റഷ്യയിലും കൂടി സിനിമ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. അത്തരത്തില്‍ ഇന്ന് ജപ്പാനിലേക്ക് സിനിമ എത്തിയിരിക്കുകയാണ്.
കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു? എന്നറിയാനായി പ്രേക്ഷകരെ രണ്ട് വര്‍ഷമായിരുന്നു രാജമൗലി കാത്തിരിപ്പിച്ചത്. ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കുകയായിരുന്നു. സിനിമ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.ഇന്ത്യയില്‍ നിന്നും ആദ്യമായി 1000 കോടി ക്ലബ്ബിലെത്തുന്ന സിനിമ എന്ന ചരിത്രം സ്വന്തമാക്കാന്‍ ബാഹുബലിയ്ക്ക് കഴിഞ്ഞിരുന്നു. നിലവില്‍ 1700 കോടിയാണ് മൊത്തം സിനിമയുടെ കളക്ഷന്‍.മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ബാഹുബലി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തയ്യാറാക്കിയിരുന്നു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിയറ്ററികളില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.ആദ്യ മൂന്ന് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ നേടിയ സിനിമ നാലാമത്തെ ദിവസം 150 കോടിയായിരുന്നു നേടിയത്. വെറും ആറ് ദിവസം കൊണ്ട് 200 കോടിയിലെത്തിയ ബാഹുബലി കേവലം 34 ദിവസം കൊണ്ട് 500 കോടിയായിരുന്നു ബോളിവുഡില്‍ നിന്നും മാത്രം സ്വന്തമാക്കിയത്.
No comments:
Post a Comment