
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് ദിനം പ്രതി എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലറിനും ഇതിനോടകം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പാര്‍ക്കൗര്‍ അഭ്യാസിയായിട്ടാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്.
എന്നാല്‍ ആദി പാര്‍ക്കൗറില്‍ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ലെന്നും, ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ആദിയും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തുവെന്നും ജിത്തു ജോസഫ് വ്യക്തമാക്കുന്നു .ചിത്രത്തിന്റെ പോസ്റ്റ് പൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണ്. സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ഹാഹു എന്നിവരാണ് ആദിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 26ന് ആദി തിയേറ്ററുകളില്‍ എത്തും.
No comments:
Post a Comment