
ബ്രമാണ്ട ചിത്രമായ ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ ബാഹുബലി അല്ല . തെലുങ്കില്‍ ഇറങ്ങിയ അര്‍ജ്ജുന്‍ റെഡ്ഡിയാണ് രാജമൗലിയുടെ പ്രിയ ചിത്രം.
പ്രണയ ചിത്രങ്ങളോട് തനിക്ക് വലിയ പ്രിയമൊന്നുമില്ലെങ്കിലും, ദേവരകൊണ്ട, ശാലിനി പാണ്ഡേ എന്നിവരുടെ ഹൈക്ലാസ് പ്രകടനം ഉജ്ജ്വലമായെന്ന് രാജമൗലി പറഞ്ഞു.നാലുകോടിയുടെ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 50 കോടിയാണ് ലാഭമുണ്ടാക്കിയത്.അര്‍ജുന്‍ റെഡ്ഡി തമിഴില്‍ വര്‍മ എന്ന പേരില്‍ റീമേക് ചെയ്യുന്നുണ്ട്. നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് കന്നിവേഷമിടുന്ന ചിത്രം ബാലയാണ് സംവിധാനം ചെയ്യുന്നത്
No comments:
Post a Comment