
ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും ഇറ്റലിയില്‍വെച്ചു കഴിഞ്ഞ ദിവസം വിവാഹിതരായിയിരുന്നു.ഈ വിവാഹ വാര്‍ത്ത അറിയിച്ച അനുഷ്ക ശര്‍മ്മയുടെ ട്വീറ്റ് 'ഗോള്‍ഡന്‍ ട്വീറ്റ് ഓഫ് ദ ഇയറായി' തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.മൈക്രോബ്ലോഗിംഗ് സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചു വിവാഹ ചിത്രം ഉള്‍പ്പെടുത്തിയുള്ള അനുഷ്കയുടെ ട്വീറ്റാണ് ഈ വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ റീട്വീറ്റുചെയ്ത പോസ്റ്റ്.അനുഷ്കയുടെ ഈ പോസ്റ്റ് റീട്വീറ്റുചെയ്ത് കൊഹ്ലിയും വിവാഹ വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, എ ആര്‍ റഹ്മാന്‍, അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍ എന്നിവരും ട്വീറ്ററില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പുരുഷ താരങ്ങളുടെ പട്ടികയില്‍ ഉണ്ട്.ട്വീറ്ററില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീ നടന്മാരില്‍ ദീപിക പദുകോണ്‍ ആണ് ആദ്യ സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത്. അലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂര്‍, ഭൂമി പെട്നേക്കര്‍ എന്നിവരും പട്ടികയിലുണ്ട്.ഷാരൂഖിന്റെ ചിത്രം റഈസ് ബോക്സ് ഓഫീസ് വിജയം നേടാനായില്ലെങ്കിലും ട്വീറ്ററില്‍ ഈ ബോളിവുഡ് സിനിമയെകുറിച്ചാണ് കൂടുതല്‍ സംസാരിച്ചത്.സല്‍മാന്‍റെ ഏറ്റവും പുതിയ റിലീസ് ടൈഗര്‍ സിന്ദാ ഹേ ,ട്യൂബ്ലൈറ്റ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് ഉണ്ട്.അക്ഷയ് കുമാര്‍ ചിത്രം ടോയ്ലറ്റ്:ഏക് പ്രേംകഥ, രോഹിത് ഷെട്ടിയുടെ ഗോല്‍മാല്‍ എഗൈന്‍, രണ്‍ബീര്‍ കപൂറിന്റെ ജഗ്ഗ ജാസൂസ് എന്നിവ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതിയാണ് ബോളിവുഡ് സിനിമകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ചിത്രത്തില്‍ നാലാം സ്ഥാനത്ത്.
No comments:
Post a Comment