Tuesday 26 December 2017

കിടിലന്‍ വിഷ്വല്‍ എഫക്റ്റ്സുമായി ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തര്‍ ; വീഡിയോ കാണാം


സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും, കിടിലന്‍ വിഷ്വല്‍ എഫക്റ്റ്സുമായി ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തര്‍ വീണ്ടുമെത്തുകയാണ്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാവേല്‍ സ്റ്റുഡിയോ ഒരു ടിവി സ്പോട്ട് ക്ലിപ്പ് പുറത്തിറക്കി. 30 സെക്കന്‍ഡ് ക്ലിപ്പില്‍ കിടിലന്‍ ആക്ഷനും,വിഷ്വല്‍ എഫക്റ്റ്സും കാണാന്‍ സാധിക്കും.
റയാന്‍ കൂഗ്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാട്വിക് ബോസ്മാനാണ് ബ്ലാക്ക് പാന്തറായി വേഷമിടുന്നത്.
1921ലും 1977ലും ബ്ലാക്ക് പാന്തര്‍ ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു.
2018 ഫെബ്രുവരി 16നാണ് ബ്ലാക്ക് പാന്തര്‍ തീയേറ്ററുകളില്‍ എത്തുന്നത്. ബ്ലാക്ക് പാന്തര്‍ ആരാധാകര്‍ പ്രതീക്ഷിക്കുന്നതിലുമപ്പുറമാണ് പുതിയ ചിത്രത്തിന്റെ രംഗങ്ങള്‍.

No comments:

Post a Comment