
കായംകുളം കൊച്ചുണ്ണിയില്‍ 18 സംഘടനങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അതു മുഴുവനും ഡിസൈന്‍ ചെയ്തിരിക്കുന്നത് താനാണെന്നും നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇത് പിന്നീട് പ്രീമിക്സ് ചെയ്ത ശേഷം ഫൈറ്റ് മാസ്റ്റേര്‍സിനു നല്‍കുകയാണ് ചെയ്യുന്നത്. അത് ഇംപ്ലിമെന്റ് ചെയ്യേണ്ട ജോലിയാണ് അവര്‍ക്കുള്ളത്.സ്ഥിരം കാണുന്ന തരത്തിലുള്ള ഫൈറ്റല്ല കൊച്ചുണ്ണിയിലേതെന്നും ഓരോ സംഘടനവും വ്യത്യസ്ത കണ്‍സപ്റ്റുകളിലാണ് ചിത്രീകരിക്കുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. 30 കോടിയിലേറേ ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനായ ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കുന്നുണ്ട്. പിരീഡ് സിനിമ എന്ന നിലയില്‍ ആര്‍ട്ട് വിഭാഗത്തിനു മാത്രമായി എട്ടു കോടിയോളം രൂപ ചെലവു വന്നുവെന്നും 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ബോബി- സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയത്.
No comments:
Post a Comment