
മെഗാസ്റ്റാറിന്റെ നായികയായി കനിഹ വീണ്ടും എത്തുന്നു.
നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളിലാണ് കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയായിയെത്തുന്നത്.
പഴശ്ശിരാജയിലാണ് കനിഹ ആദ്യമായി മമ്മൂട്ടിയുടെ നായികയായത്. തുടര്‍ന്ന് ദ്രോണയിലും നായികയായി. മമ്മൂട്ടിക്കൊപ്പം കോബ്ര, ബാവുട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലും കനിഹ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കും.ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയുടേതാണ് തിരക്കഥ. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബിജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്
No comments:
Post a Comment