
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭുവില്‍ പള്ളീലച്ചനായി സംവിധായകനായ ജോണി ആന്റണി. ഫെയ്സ്ബുക്കിലൂടെയാണ് സംവിധായകാന്‍ അഭിനയത്തിലേയ്ക്ക് കടന്ന വിവരം അറിയിച്ചത്.എന്റെ കഴിഞ്ഞ ചിത്രമായ തോപ്പില്‍ ജോപ്പന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് അതിന്റെ രചയിതാവായ നിഷാദ് ഞാന്‍ അഭിനയിക്കണം എന്നൊരു നിര്‍ദ്ദേശം മുന്നോട്ടു വെക്കുന്നത്.
അടുത്ത നിഷാദ് തിരക്കഥയെഴുതുന്ന ചിത്രം ചാക്കോച്ചനുമായി കമ്മിറ്റഡ് ആയിട്ടുണ്ടന്നും സുഗീത് ആണ് സംവിധാനം എന്നും പറഞ്ഞു.സുഗീതിനെ എനിക്ക് ദീര്‍ഘ കാലമായി അടുത്ത് അറിയാവുന്ന വെക്തി ആയതു കൊണ്ട് അവരുടെ നിര്‍ദ്ദേശം ഞാന്‍ അംഗീകരിച്ചു.സുഗീത് വളരെ കൃത്യമായി എന്നെകൊണ്ട് അഭിനയിപ്പിക്കുകയും അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.ഒരു നടനെന്ന നിലയില്‍ സുഗീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു.കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പൊട്ടിച്ചിരിച്ചു കാണാന്‍ പറ്റുന്ന ഒരു കൊച്ചു ചിത്രമായിരിക്കും "ശിക്കാരി ശംഭു".ചാക്കോച്ചന്‍- സുഗീത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം വരുന്ന ജനുവരിയില്‍ തീയറ്ററുകളില്‍ എത്തും.നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ച കൊണ്ട്സ്നേഹപൂര്‍വ്വംജോണി ആന്റണി
No comments:
Post a Comment