
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തിനെ മലാളികള്‍ക്ക് സുപരിചിതമാണ്. നേരിട്ട് അല്ല എന്നുമാത്രം. ട്രോളുകളിലൂടെയാണ് ഷീല മലയാളികള്‍ക്ക് പ്രസിദ്ധയായത്. പരിഹസിച്ചുള്ള ട്രോളുകള്‍ക്ക് ഇന്നും പ്രേക്ഷകര്‍ ധാരാളമാണ്. കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ ഷീല മാതൃഭൂമിയുടെ റിപ്പോര്‍ട്ടറോട് ഓഫ് ദി റെക്കോര്‍ഡ് ആയി പ്രതികരിച്ചതാണ് പിന്നീട് ട്രോളന്മാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്നേവരെ പ്രതികരിക്കാത്ത അല്‍ഫോണ്‍സ് കണ്ണന്താനം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
കോമഡി ഷോയിലും വീഡിയോയിലും എല്ലാം കൂളിംഗ് ഗ്ലാസ് ധരിച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്സേഷനുണ്ട് എന്ന് പറഞ്ഞ് നടക്കുന്ന പിള്ളേര്‍ക്ക് അറിയാമോ സമൂഹത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളെയാണ് ഷീലയെന്ന്, കണ്ണന്താനം പറഞ്ഞു.ഈസ്റ്റ് ഡല്‍ഹിയില്‍ ജോലി ചെയ്ത് കൊണ്ടിരുന്നക്കാലത്ത് അവിടുത്തെ എംഎല്‍യുടെ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് വീടുകള്‍ കണ്ണന്താനം നീക്കം ചെയ്തു. ഇതിന്റെ പക മനസില്‍ കാത്ത് സൂക്ഷിച്ച എംഎല്‍എയും അനുയായികളും ഒരിക്കല്‍ വടിയും വടിവാളുമായി അദ്ദേഹത്തിന്റെ വീട് ആക്രമിക്കുകയാണ് ഉണ്ടായത്. അന്ന് വീട്ടിലുണ്ടായിരുന്ന ഷീല കണ്ണന്താനത്തെയും, പത്തും പന്ത്രണ്ടും വയസുള്ള രണ്ട് മക്കളെയും അക്രമകാരികള്‍ മൃഗീയമായി മര്‍ദ്ദിച്ചു. രക്തത്തില്‍ കുളിച്ച് കിടന്ന ഷീല മരിച്ചുവെന്ന് കരുതിയാണ് അവര്‍ സ്ഥലം വിട്ടത്. എന്നാല്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണന്താനം അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അന്ന് ഷീലയുടെ തലയില്‍ 32 തുന്നലുണ്ടായിരുന്നുവെന്നും, വളരെ നാളുകള്‍ക്ക് ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നും അദ്ദേഹം പറഞ്ഞു.ഷീല ഡല്‍ഹിയില്‍ ഒരു സന്നദ്ധ സംഘടനയും നടത്തുന്നുണ്ട്. ജനശക്തിയെന്നാണ് അതിന്റെ പേര്.
No comments:
Post a Comment