മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രം മാസ്റ്റര്‍പീസിനെതിരേ ചിലര്‍ തിയറ്ററിനു മുന്നില്‍ നിന്ന് സംഘടിതമായി കുപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തുടര്‍ന്നാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ റോയല്‍ സിനിമാസ്. കേരള ബോക്സ്‌ഓഫിസില്‍ ആദ്യ ദിന റെക്കോഡ് നേടിയ ചിത്രം തുടര്‍ച്ചയായി കിട്ടിയ അവധികള്‍ കൂടിയായതോടെ സമ്മിശ്രമായ അഭിപ്രായങ്ങള്‍ക്കിടയിലും മികച്ച കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തില്‍ ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന കോട്ടയം സെന്ററില്‍ ചിലര്‍ സംഘടിതമായി ചിത്രം കാണാനെത്തിയവരെ പിന്തിരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നാണ് റോയല്‍ സിനിമാസ് വ്യക്താക്കുന്നത്. കമ്ബനിയുടെ അറിയിപ്പ് ഇങ്ങനെയാണ്
' നിറഞ്ഞ സദസ്സില്‍ മാസ്റ്റര്‍ പീസ് കളിക്കുന്ന കോട്ടയം പോലുള്ള ചില സ്ഥലങ്ങളില്‍ ഷോ തുടങ്ങുന്ന സമയങ്ങളില്‍ തിയേറ്ററില്‍ വരുന്ന കുടുംബ പ്രേക്ഷകരോട് ചില വ്യക്തികള്‍ തിയേറ്ററിന്റെ മുന്നില്‍ വന്ന് നിന്ന് കൊണ്ട് ചിത്രത്തിനെതിരെ വളരെ മോശമായി കുപ്രചരണം അഴിച്ചു വിടുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇമ്മാതിരി പ്രവര്‍ത്തികളില്‍ നിന്നും പിന്മാറാതെ പക്ഷം ഞങ്ങള്‍ നിയമപരമായിത്തന്നെ ഇതിനെ നേരിടുന്നതായിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.ഇത്ഒരുമുന്നറിയിപ്പായി എടുക്കുക.സ്നേഹപൂര്‍വ്വം#Royal_Cinemas'

No comments:
Post a Comment