
പാര്‍വതി ഓമനക്കുട്ടന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ഇംസായി അരസന്‍ 24 എഎം പുലികേശി എന്ന തമിഴ്ചിത്രത്തില്‍ വടിവേലുവിന്റെ നായികയായാണ് പാര്‍വതിയുടെ രണ്ടാംവരവ്. ചിമ്ബുദേവനാണ് സംവിധായകന്‍. 2006ല്‍ പുറത്തിറങ്ങിയ ഇംസായി അരസന്‍ 23 എഎം പുലികേശിയുടെ രണ്ടാംഭാഗമാണിത്. സംവിധായകന്‍ ശങ്കറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. പതിനെട്ടാംനൂറ്റാണ്ടിലെ രാജാക്കന്മാരുടെ കഥപറയുന്ന സിനിമയില്‍ ഹാസ്യത്തിനാണ് പ്രാധാന്യം. ബില്ല രണ്ടില്‍ അജിത്തിന്റെ നായികയായി തമിഴില്‍ അരങ്ങേറിയ പാര്‍വതി പിന്നീട് സജീവമായില്ല. 2008ല്‍ മിസ് ഇന്ത്യയും മിസ് വേള്‍ഡ് റണ്ണര്‍ അപ്പുമായിരുന്ന പാര്‍വതി യുണൈറ്റഡ് സിക്സ് എന്ന ഹിന്ദിചിത്രത്തിലൂടെയാണ് രംഗപ്രവേശംചെയ്തത്. മലയാളത്തില്‍ കെക്യുവിലും അഭിനയിച്ചു. തമിഴില്‍ നല്ല തുടക്കം കിട്ടിയിട്ടും കാര്യമായി ശോഭിക്കാനായില്ല.
No comments:
Post a Comment