
'എനിക്ക് പണമുള്ള പ്രശസ്തനായ ഒരു നടനാകണം. എല്ലാത്തിലും ഒരു കൈ നോക്കണം ചിലതില്‍ വിദഗ്ദനാകണം.' 28 വര്‍ഷം മുന്‍പ് കാനഡയില്‍ നിന്ന് ബിരുദം നേടിയ നടന്‍ മാാധവന്‍ തന്റെ ലക്ഷ്യമായി ഇയര്‍ ബുക്കില്‍ എഴുതിയത് വാക്കുകള്‍ വൈറലാകുന്നു. ആഗ്രഹം അദ്ദേഹം അത് നേടിയെടുക്കുകയും തമിഴകത്ത് മാത്രമല്ല ബോളിവുഡിലും അറിയപ്പെടുന്ന നടനായി മാറുകയും ചെയ്തു.സിനിമയിലേക്കുള്ള മാധവന്റെ യാത്ര എളുപ്പമുള്ളതായിരുന്നില്ല. കാനഡയിലെ പഠനത്തിന് ശേഷം മാധവന്‍ ഇലക്‌ട്രോണിക്സില്‍ ബിരുദമെടുത്തു. പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച മാധവന്‍ മഹാരാഷ്ട്രയിലെ മികച്ച എന്‍.സി.സി കാഡറ്റുകളില്‍ ഒരാളായിരുന്നു
No comments:
Post a Comment