
ജയസൂര്യയെ ഭീകര ജീവിയായി ഉപമിച്ച് സംവിധായകന്‍ സാജിദ് യാഹിയ. യഥാര്‍ത്ഥ ജീവിതത്തെ തന്റെ അര്‍പ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ഒരു മാസ്സ് സിനിമയാക്കി മാറ്റിയ താരമാണ് ജയസൂര്യയെന്നും സാജിദ് ഫേസ്ബുക്കില്‍ കുറിച്ചു.മലയാള സിനിമയില്‍ മനുഷ്യ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും വികാരങ്ങളും പ്രതിഫലിക്കുന്ന ഒരു മുഖം ഉണ്ടെങ്കില്‍ അത് ജയസൂര്യയുടേതായിരിക്കുമെന്നും സാജിദ് കുറിച്ചു .സാജിദിന്റെ പോസ്റ്റ്
ജയസൂര്യ, ഒരു ഭീകരജീവിയാണ്!അങ്ങനെ ഷാജി പാപ്പന് മലയാളക്കരയും, ബോക്സ് ഓഫീസും ഒരുമിച്ച് ഒരു ഒന്നൊന്നര സലാം വെച്ചിരിക്കുകയാണ്, ഇവിടെ ഷാജി പാപ്പന്‍ വെള്ളിത്തിരയില്‍ പ്രേക്ഷകലക്ഷങ്ങളുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുമ്ബോള്‍, ഞാന്‍ കയ്യടിച്ചുപോകുന്നത് യഥാര്‍ത്ഥ ജീവിതത്തെ തന്റെ അര്‍പ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ഒരു മാസ്സ് സിനിമയാക്കി മാറ്റിയ ജയേട്ടനെ ഓര്‍ത്താണ് , എളുപ്പവഴികളുടെ സഞ്ചാരപഥങ്ങള്‍ മുന്നില്‍ തുറന്നു കിട്ടാത്ത ഒരു ഭാഗ്യവാന്‍!
പൗലോ കൊയെലോയുടെ ആട്ടിടയന്‍ കണ്ട സ്വപ്നത്തിന്റെ അതെ തീക്ഷണത ഉണ്ടായിരിക്കണം ജയേട്ടന്‍ കണ്ട തന്റെ സിനിമാറ്റിക് സ്വപ്നത്തിനും, അതിനായി അദേഹം സ്വയം ഒരു വഴി വെട്ടി..ഒറ്റക്ക് ഒരു വഴി..കയ്യില്‍ ഉള്ള പിക്കാസും, കോലും കൊടച്ചക്രവും ഒക്കെ ഒരുമിച്ചും ഒറ്റക്കും പരീക്ഷിച്ച് , ക്ഷീണിച്ച്, കിതച്ച് , തപ്പി തടഞ്ഞു അവസാനം ക്ലച്ച് പിടിച്ച് ഷാജി പാപ്പനോളം വളര്‍ന്ന ജയേട്ടനോട് ഒരു വല്ലാത്ത ബഹുമാനം തോന്നി ആട് 2 കണ്ടിറങ്ങിയപ്പോള്‍..ഇന്ന് മലയാള സിനിമയില്‍ മനുഷ്യ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും വികാരങ്ങളും പ്രതിഫലിക്കുന്ന ഒരു മുഖം ഉണ്ടെങ്കില്‍ അത് ഇദ്ദേഹത്തിന്റെ മാത്രമായിരിക്കും.അതിന് കാരണം വ്യക്തി എന്ന നിലയില്‍ ഉള്ള തന്റെ identity നോക്കാതെ,അഭിനയമികവിന്റെ പടവുകള്‍ കയറാന്‍ തന്നെ പ്രാപ്തനാക്കുന്ന കഥാപാത്രങ്ങളെ നൂറു ശതമാനം സത്യസന്ധതയോടെ ചെയ്യാന്‍ അദ്ദേഹം കാട്ടിയ മനസൊന്ന് കൊണ്ട് മാത്രമാണ്.അതിന് തന്നെ പ്രാപ്തനാക്കാന്‍ അദ്ദേഹം കാണിച്ച ക്ഷമയാണ് മറ്റൊരു കൗതുകം .ഇമ്മിണി നല്ലൊരാളില്‍ നിന്നും ട്രിവാന്‍ഡറും ലോഡ്ജിലെ അബുവിലേക്കുള്ള ദൂരം അളക്കല്‍ തന്നെ ആവണം നാളെ അഭിനയത്തെ പറ്റി ചിന്തിക്കുന്ന ഒരാളുടെ പാഠപുസ്തകത്തിലെ ഒരേട് .. ക്ഷമയുടെ, അര്‍പ്പണബോധത്തിന്റെ വലിയ മുന്നേറ്റങ്ങള്‍ നിങ്ങള്‍ക്ക് അവിടെ നിന്നും കണ്ടെടുക്കാന്‍ സാധിക്കും!മുമ്ബേ പറഞ്ഞ പൗലോ കൊയെലോയുടെ പ്രശസ്തമായ ആ വാചകത്തെ വീണ്ടും വീണ്ടും എന്നെ തന്റെ ജീവിതത്തിലൂടെ ഓര്‍മപെടുത്തുതിക്കൊണ്ടിരിക്കുന്ന ജയേട്ടനോടുള്ള ഒരു നന്ദി പറച്ചില്‍ കൂടി ആണീ കുറിപ്പ് .."എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാള്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചാല്‍, അത് നേടിയെടുക്കുന്നതിന് ഈ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെ ഉണ്ടാവും എന്ന് " ജയേട്ടന്റെ കൂടെ ഇപ്പൊ ഈ നിമിഷം മലയാളക്കര മുഴുവന്‍ ഉണ്ട്, ആട് നിറഞ്ഞോടുന്ന സിനിമ കൊട്ടകകള്‍ സാക്ഷി..Motivation at its peak! അങ്ങനെ കണ്ട് കണ്ട് നമ്മളുടെ ഒക്കെ കണ്ണിലൂടെ വളര്‍ന്നു വലുതായ ജയേട്ടന്‍ എന്റെ ഉള്ളില്‍ ഇപ്പോള്‍ ശെരിക്കും ഒരു ഭീകര ജീവി തന്നെയാണ് ..ഒരു സിംഹം!
No comments:
Post a Comment