
മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാന്‍ 4. 50 കോടിയോളം ചെലവിട്ട് ഓഗസ്റ്റ് സിനിമാസ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. കോഴിക്കോട് തിക്കോടിയിലായിരിക്കും ആദ്യ ഷെഡ്യൂള്‍.സാമൂതിരിയുടെ നാവിക സേനയുടെ തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഒട്ടേറേ രംഗങ്ങള്‍ കടലിലാണ് ചിത്രീകരിക്കുന്നത്. അതിനാല്‍ തന്നെ ഛായാഗ്രഹണത്തിനും വിഎഫ്‌എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. വിഎഫ്‌എക്സ് നിര്‍വഹിക്കുക വിദേശത്തു നിന്നുള്ള പ്രഗത്ഭരുടെ സംഘമായിരിക്കുമെന്നാണ് സൂചന. ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്.
No comments:
Post a Comment