Thursday 28 December 2017

"വിവാദത്തിന് പിന്നാലെ പോകാറില്ല, വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങള്‍; അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളണം; പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു; എനിക്കു വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല"; കസബ വിവാദത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം

തന്റെ പേരില്‍ പാര്‍വതിക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി. അഭിപ്രായ പ്രകടനം നടത്താല്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ സഭ്യമായ ഭാഷയിലാകണമെന്നും മമ്മൂട്ടി പറഞ്ഞു. കസബയില്‍ സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്ന ദൃശ്യരീതിയുണ്ടെന്നും മഹാനടനെ ഇത്തരം ദൃശ്യങ്ങളില്‍ കാണേണ്ടി വരുന്നത് ഖേദകരമാണെന്നും ഒരു ചര്‍ച്ചയ്ക്കിടെ പറഞ്ഞതാണ് പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണങ്ങളിലേക്കും തെറിവിളികളിലേക്കും നയിച്ചത്. പാര്‍വതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ഒരു മമ്മൂട്ടി ആരാധകനെ അറസ്റ്റ് ചെയ്തിരുന്നു.
താന്‍ അവധി ആഘോഷിക്കാന്‍ ഇന്ത്യക്കു പുറത്തായിരുന്നുവെന്നും ഇവിടത്തെ കോലാഹലങ്ങള്‍ പലതും വൈകിയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും പറഞ്ഞ മമ്മൂട്ടി പാര്‍വതിയെ അന്നു തന്നെ ആശ്വസിപ്പിച്ചിരുന്നെന്നും അറിയിച്ചു. 'പാര്‍വതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു.എന്നാല്‍ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടില്ല.വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമ്മുക്ക് വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങളാണ്. സ്വാതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്.എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല.ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും

No comments:

Post a Comment