
ഫ്ളവേഴ്സ് ചാനലിലെ കോമഡി സീരിയലായ ഉപ്പും മുളകും താന്‍ സ്ഥിരമായി കാണാറുണ്ടെന്ന് മമ്മൂട്ടി. സീരിയലിലെ കേന്ദ്രകഥാപാത്രബിജു സോപാനമാണ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞതായി അറിയിച്ചത്.മമ്മുക്കയുടെ സഹചാരി ജോര്‍ജേട്ടന്‍ വഴി തന്നെ അദ്ദേഹം തിരക്കി. അങ്ങനെ താന്‍ അദ്ദേഹത്തെ കാണാന്‍ പോകുകയും ചെയ്തു. മമ്മുക്കയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചുവെന്നും ബിജു പറഞ്ഞു. മറ്റു സീരിയല്‍ നടന്മാരില്‍ നിന്ന് വ്യത്യസ്തനായ ബിജു സ്വാഭാവിക നര്‍മ്മം കൊണ്ടാണ് നമ്മെ കിഴക്കടക്കിയത്. ബാലു എന്ന കുട്ടിക്കളി ഉള്ള കഥാപാത്രം കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ്. ഒരു പക്ഷേ ഇപ്പോള്‍ നിലവിലുള്ള സീരിയലുകളില്‍ ഏറ്റുവും ജനപ്രിയമായ സീരിയല്‍ ആണ് ഉപ്പും മുളകും. ഏറെ ആരാധകര്‍ ഉണ്ട് ഈ മിനിസ്ക്രീന്‍ താരത്തിന്.
No comments:
Post a Comment