Wednesday, 27 December 2017

ആദിയില്‍ പ്രണവെത്തുന്നത് മൂന്നു ഗെറ്റപ്പുകളില്‍


നായകനായി അരങ്ങേറുന്ന ആദിയില്‍ പ്രണവ് മൂന്നു ഗെറ്റപ്പുകളിലാണ് എത്തുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ആദ്യത്തെ രണ്ട് മുഖങ്ങളിലും പ്രേക്ഷകര്‍ക്ക് ഒട്ടൊക്കെ പരിചയമുള്ള പ്രണവിനെ തന്നെയാണ് കാണാനാകുക. മൂന്നാമത്തെ മുഖം വ്യത്യസ്തമായിരിക്കുമെന്നും അതാണ് സിനിമയുടെ രസക്കൂട്ടെന്നും ജീത്തു പറയുന്നു.പ്രണവ്സിനിമയില്‍ അഭിനയിക്കാമെന്ന് തീരുമാനമെടുത്ത ശേഷം തന്നെ കാണുമ്ബോഴൊക്കെ സുചിത്ര മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും പറ്റിയ കഥ ഉണ്ടെങ്കില്‍ പറയണമെന്ന്പറഞ്ഞിരുന്നു.അങ്ങനെഒരുകഥവന്നപ്പോള്‍പറയുകയായിരുന്നു. പ്രണവിനും കുടുംബത്തിനുമെല്ലാം ആദിയെ ഇഷ്ടമായെന്നും പ്രണവിന്റെ യഥാര്‍ത്ഥ സ്വഭാവങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെ അഭിപ്രായങ്ങളില്‍ നിന്നും നല്ലതെന്ന് തോന്നിയവ സ്വീകരിച്ചു, അല്ലാത്തവ ഉപേക്ഷിച്ചു. പ്രണവിന്റെ ചിത്രത്തിലെ ഗെറ്റപ്പും അങ്ങനെയാണ് തയാറാക്കിയത്. ചിത്രത്തില്‍ വേണമെങ്കില്‍ പ്രണവിന്റെ ജോഡി എന്നു പറയാവുന്നത് അതിദി രവിയുടെ കഥാപാത്രമാണ്. മൂന്നു പ്രധാന സ്ത്രീകഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളതെന്നും ഒരു അഭിമുഖത്തില്‍ ജീത്തു വ്യക്തമാക്കി.

No comments:

Post a Comment