
വന്‍ വിജയമായ മാസ്റ്റര്‍പീസിന് ശേഷം അടുത്ത മമ്മൂട്ടി ചിത്രം റിലീസിനെത്തുന്നു മമ്മൂട്ടിയുടെ അടുത്ത റിലീസും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി ആരാധകര്‍ ഇപ്പോള്‍. ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്ലൈറ്റ്സ് ജനുവരി 26ന് തിയറ്ററുകളിലെത്തുമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി നേരത്തേ അറിയിച്ചിട്ടുണ്ട്.
മമ്മൂട്ടി ജെയിംസ് എന്ന സ്റ്റൈലിഷ് പൊലീസ് ഓഫിസറായി എത്തുന്ന ചിത്രം മലയാളത്തിലും തമിഴിലും ചിത്രീകരിച്ചിട്ടുണ്ട്. തെലുങ്ക് ഡബ്ബിംഗ് പതിപ്പും അന്നു തന്നെ റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് സംവിധായകന്‍ പറയുന്നു. മമ്മൂട്ടിയുടെ ഉടമസ്ഥയിലുള്ള പ്ലേഹൗസാണ് ചിത്രം നിര്‍മിക്കുന്നത്.
മാസ്റ്റര്‍ പീസ് ഹിറ്റായതിന്റെ ആവേശത്തിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. ഫാന്‍സിനെ പൂര്‍ണമായും തൃപ്തിപ്പെടുന്ന ചിത്രം വെക്കേഷന്‍ കാലത്തി തുടര്‍ച്ചയായി ക്രിസ്മസ് വരെ ലഭിച്ച ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് തന്നെ സൂപ്പര്‍ഹിറ്റ് പദവി ഉറപ്പിച്ചു കഴിഞ്ഞു. കൊച്ചി മള്‍ട്ടിപ്ലക്സ് ബുക്കിംഗിന്റെ കാര്യത്തിലാണെങ്കില്‍ ആറാം ദിവസവും സ്റ്റഡി കളക്ഷന്‍ നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
No comments:
Post a Comment