
പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റെത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ദീപ അശോകിന്റെ മകനായ അക്ഷയ്യെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്.തനിക്ക് അമ്മയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നതായി അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസിന് സംശയിക്കുന്നു. തുടര്‍ച്ചയായി മൊഴിമാറ്റി പറയുന്ന അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസിന് സംശയം.
പേരൂര്‍ക്കട മണ്ണടി ലൈനിലെ വീട്ടുവളപ്പില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് കത്തികരിഞ്ഞ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥയായ ദീപാ അശോകിന്റെതാണ് മൃതദേഹം എന്നാണ് പോലീസിന്റെ ബലമായ സംശയം. ഇത് ഉറപ്പിക്കുന്നതാണ് ഡിഎന്‍എ പരിശോധന നടത്തുക. ഇതിന്റെ ഫലം ലഭിച്ചാലുടന്‍ കസ്റ്റഡിയില്‍ ഉളള മകന്‍ അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഭര്‍ത്താവും, മകളും വിദേശത്തുളള ദീപാ അശോക് മകനായ അക്ഷയുമായിട്ടാണ് വീട്ടില്‍ താമസം. കഴിഞ്ഞ കുറെ നാളുകളായി താനും മാതാവായ ദീപയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നാണ് അക്ഷയ് പോലീസിനോട് നല്‍കിയ മൊഴി. അമ്മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നതായും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്.
ഈ സംശയ രോഗമാണോ ദീപയുടെ ജീവനെടുത്തതെന്ന സംശയം ബലപെടുത്തുന്നു. സംഭവത്തില്‍ മകനായ അക്ഷയ് നല്‍കുന്ന മൊഴിയില്‍ ഉടനീളം പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പറയുന്ന മൊഴി അക്ഷയ് തുടര്‍ച്ചയായി മാറ്റുന്നതും, മൊഴികളിലെ പൊരുത്തമില്ലയ്മയും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
ക്രിസ്തുമസ് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. ക്രിസ്തുമസ് ദിനത്തില്‍ കൂട്ടുകാരോടൊപ്പം സിനിമക്ക് പോയതായും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. മയക്ക് മരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നതായി അക്ഷയ് പോലീസിനോട് സമ്മതിച്ചു.
വീട്ടുവളപ്പിലെ മതിലിനോട് ചേര്‍ന്ന സ്ഥലത്ത് വച്ച് ആണ് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മുരിങ്ങ മരം അടക്കം കത്തിയിട്ടും പ്രദേശവാസികള്‍ ആരും അറിയാതിരുന്നതും സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലതവണ അക്ഷയ് ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതുവരെ ലഭിച്ച എല്ലാ തെളിവുകളും മകനായ അക്ഷയ്ലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഫോറന്‍സിക്ക്, ഡിഎന്‍എ റിപ്പോര്‍ട്ടുകളും ചില ശാസ്ത്രീയ തെളിവുകളും ലഭിച്ചാലുടന്‍ അറസ്റ്റ് രേഖപെടുത്താമെന്നാണ് പോലീസ് കരുതുന്നത്.
No comments:
Post a Comment