
എല്ലാവര്‍ക്കും രക്ഷകനാകുന്നൊരു നായകന്‍, അമാനുഷികത്വം, മസാല, ഗ്ലാമര്‍ ഇവയൊക്കെയാകും തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ സ്ഥിരം ചേരുവകള്‍. എന്നാല്‍ വേലൈക്കാരന്‍ ആ തലത്തിനപ്പുറം സഞ്ചരിക്കുന്നൊരു ചിത്രമാണ്. കച്ചവട താല്‍പര്യങ്ങളുടെ മത്സരം സമൂഹത്തിന്റെ അടി മുതല്‍ മുടി വരെ തീര്‍ത്ത ജീര്‍ണതകളോട് കലഹിക്കുന്ന സിനിമയായിരുന്നു വേലൈക്കാരന്‍.
മകന്റെ ജനനത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് വിട്ടു നില്‍ക്കുന്ന സ്നേഹ തമിഴില്‍ ഒരു ഗംഭീരതിരിച്ചുവരവ് നടത്തിയത് വേലൈക്കാരിലൂടെയാണ്.പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ വേലൈക്കാരന്‍ എന്ന ചിത്രത്തിന് വേണ്ടി, ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശത്തിന് വേണ്ടി അതിന് തയ്യാറയിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചു.തമിഴില്‍ ഒരു മികച്ച മടങ്ങി വരവിന് കാത്തിരിയ്ക്കുന്ന സ്നേഹയെ തേടി വേലൈക്കാരന്‍ എത്തി. ചിത്രം നല്‍കുന്ന നല്ല സന്ദേശം തന്നെയായിരുന്നു സ്നേഹ വേലൈക്കാരന്‍ എറ്റെടുക്കാന്‍ കാരണം. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ ആകെ നിരാശയിലാണ് താരം.തമിഴിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്ബോള്‍, ലഭിയ്ക്കുന്ന വേഷം എത്രത്തോളം മികവുറ്റതാക്കാന്‍ കഴിയുമോ അത്രയും മികച്ചതാക്കണം എന്നായിരുന്നു ആഗ്രഹം. അതിന് വേണ്ടി എന്തിനും സ്നേഹ തയ്യാറുമായിരുന്നുവത്രെ.
No comments:
Post a Comment