ശനിയാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സൈനിക പോസ്റ്റ് തകര്‍ക്കുകയും മൂന്ന് പാക് സൈനികരെ വെടിവെച്ച് കൊല്ലുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറിന് ആരംഭിച്ച 'ഒാപറേഷന്' 45 മിനിറ്റ് നീണ്ടുനിന്നു. ആക്രമണത്തില്‍ പെങ്കടുത്ത സൈനികര്‍ സുരക്ഷിതരായി തിരിച്ചെത്തി. പൂഞ്ച് മേഖലയിലെ പാക് അധിനിവേശ കശ്മീരില്‍ നിയന്ത്രണരേഖ കടന്ന് 300 മീറ്റര്‍ ഉള്ളിലേക്ക് കടന്നായിരുന്നു ഇന്ത്യയുടെ ആക്രമണമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന് രുഖ് ചക്രി എന്ന് വിളിക്കുന്ന മേഖലയിലായിരുന്നു കടന്നാക്രമണം. പാക് സൈന്യത്തിെന്റ ബലച്ച് റെജിമെന്റിലെ താല്‍ക്കാലിക പോസ്റ്റാണ് തകര്‍ത്തത്.
ഇന്ത്യയുടെ 'പ്രകോപനമില്ലാത്ത' ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ഇസ്ലാമാബാദിലെ ആക്ടിങ് ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താന് വിളിപ്പിച്ചു. നിയന്ത്രണരേഖ കടന്നായിരുന്നു ആക്രമണമെന്ന ഇന്ത്യയുടെ അവകാശവാദം പാക് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്നും പാകിസ്താന് അവകാശപ്പെട്ടു.ശനിയാഴ്ചയാണ് ജമ്മു-കശ്മീരിലെ കേരി മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്‍ ആക്രമണത്തിലും ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടത്. തിരിച്ചടിയുണ്ടാവുമെന്ന് അന്നുതന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2016 സെപ്റ്റംബറില്‍ പാക് പ്രകോപനങ്ങളെത്തുടര്ന്ന് ഇന്ത്യ നടത്തിയ 'സര്‍ജിക്കല്‍ സ്ട്രൈക്കി'നെ അനുസ്മരിപ്പിക്കുന്ന ആക്രമണമാണ് തിങ്കളാഴ്ച ഇന്ത്യ നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടത്തിയ മിന്നാലാക്രമണത്തില്‍ നിരവധി ഭീകരരെ കൊല്ലുകയും ഭീകര താവളങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ജമ്മു-കശ്മീരിലെ ഉറിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണമായിരുന്നു അന്നത്തെ നടപടി. എന്നാല്‍, തിങ്കളാഴ്ച നടന്ന നടപടിയെ ഒരുനിലക്കും സര്‍ജിക്കല്‍ സ്ട്രൈക്കുമായി ഉപമിക്കാനാവില്ലെന്നും സൈന്യം നടത്തിയ ഒരു ചെറിയ നടപടി മാത്രമാണെന്നും ഉന്നത സൈനിക വക്താവ് പറഞ്ഞു.

No comments:
Post a Comment