Saturday 30 December 2017

സംഘത്തലവന്‍ പിടിയിലായതിന് പിന്നാലെ സൈറ്റിനും ലോക്ക്.. തമിഴ് റോക്കേഴ്സ് സൈബര്‍ ടീം പൂട്ടിച്ചു..


സിനിമ ഇറങ്ങുന്നതിന് മുമ്ബ് തന്നെ പ്രിന്റ് ഓണ്‍ലൈനില്‍ എത്തിക്കും എന്ന് ഭീഷണി മുഴക്കുകയും പ്രിന്റ് പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു സംഘമാണ് തമിഴ് റോക്കേഴ്സ് ഡോട്ട് കോം. പല ചിത്രങ്ങളും തീയറ്ററില്‍ എത്തുന്നതിന് ഒപ്പം തന്നെ ഇവരിലൂടെ ഇന്റര്‍നെറ്റിലും എത്തിയിരുന്നു. എന്നാല്‍ തമിഴ് റോക്കേഴ്സിന് കേരള പോലീസ് പണി കൊടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് റോക്കേഴ്സ് സംഘത്തിന്‍റെ തലവനെ പിടികൂടിയതിന് പിന്നാലെ വെസ്ബൈറ്റും പോലീസ് ബ്ലോക്ക് ചെയ്തു എന്നാണ് വിവരം.കേരള പോലീസിന്‍റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തിലാണ് തമിഴ് റോക്കേഴ്സ് പൂട്ടിച്ചത്. ഇവരുടെ വെബ്സൈറ്റ് ലോഡാകുന്നില്ല. ഇവരുടെ ടെലഗ്രാമിലും ഉടനെ തിരിച്ചുവരും എന്ന സന്ദേശമാണ് ഉള്ളത്. അജിത്തിന്റെ വിവേഗം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് തമിഴ് റോക്കേഴ്സ് അടുത്തിടെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്റെ അഡ്മിന്‍ പിടിയിലായിട്ടുണ്ടെന്ന വിവരം സിനിമാ രംഗത്തുള്ളവര്‍ തന്നെ പങ്കുവെച്ചിരുന്നു. തമിഴ്റോക്കേഴ്സ് വെബ്സൈറ്റിന്റെ അഡ്മിന്‍ ഗൗരിശങ്കറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേരള പോലീസ് സംഘം സൈറ്റും പൂട്ടിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ചിത്രങ്ങളുടെ പതിപ്പാണ് തമിഴ് റോക്കേഴ്സ് അപ്ലോഡ് ചെയ്തിരുന്നത്.

No comments:

Post a Comment