
ചങ്ങരംകുളം ഞരണിപ്പുഴയില്‍ തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. രണ്ട് കുട്ടികളടക്കം മൂന്നു പേരെ രക്ഷപ്പെടുത്തി. ചങ്ങരംകുളം സ്വദേശികളായ പ്രസീന, ജെനീഷ, അഭിലാഷ്, വൈഷ്ണവ്, മിന്നു, എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഞരണിപ്പുഴയില്‍ അപകടമുണ്ടായത്.
അപകടത്തില്‍ മരിച്ചവരെല്ലാം ബന്ധുക്കളാണെന്നാണ് റിപ്പോര്‍ട്ട്. തോണിയില്‍ ആകെ ഒമ്ബത് യാത്രക്കാരുണ്ടായിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശവാസിയായ വേലായുധന്‍ എന്നയാളാണ് തോണി തുഴഞ്ഞിരുന്നത്. ഇയാളെയും മറ്റു രണ്ട് കുട്ടികളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആരോഗ്യനില ഗുരുതരമായതിനാല്‍ വേലായുധനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട മറ്റു രണ്ട് കുട്ടികളും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളം അറഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment