
മാനസിക പ്രശ്നമുള്ളകഥാപാത്രമാകുവാന്‍ ഒരുങ്ങുകയാണ് ലോകസുന്ദരി ഐശ്വര്യ റായ്. രാത് ഔര്‍ ദിന്‍ എന്ന ചിത്രത്തിന്റെ റീമേക്കില്‍ എത്തുക.1967ല്‍ പുറത്തിറങ്ങിയ രാത് ഔര്‍ ദിനില്‍ നര്‍ഗീസ് ദത്തായിരുന്നു നായികയായി എത്തിയത്.ചിത്രത്തിലെ പ്രകടത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നര്‍ഗീസ് സ്വന്തമാക്കിയിരുന്നു. പ്രേരണ അറോറയും സിദ്ധാര്‍ഥ് ആനന്ദും ചേര്‍ന്നാണ് രാത് ഔര്‍ ദിന്‍ നിര്‍മ്മിക്കുന്നത്. അനില്‍ കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാനി ഖാനാണ് ഐശ്വര്യയുടെ മറ്റൊരു ചിത്രം.
No comments:
Post a Comment