
അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജി മൂല ഗ്രാന്‍ഡ് പ്രിക്സ് ജനുവരി അഞ്ചിന് തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍ സാജന്‍ ജോസഫ് ആലുക്കയെന്ന കളക്റ്ററായി എത്തുന്ന ചിത്രത്തില്‍ പല അഭിനേതാക്കളും തങ്ങളുടെ മുന്‍ കഥാപാത്രങ്ങളുടെ പേരിലാണ് എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, നൈല ഉഷ, സുധീര്‍ കരമന, വിനായകന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം തൃശൂരിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തിയറ്ററുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment