Thursday 28 December 2017

ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങാനിരിക്കുന്നത് 4 മമ്മൂട്ടി ചിത്രങ്ങള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നാലു ചിത്രങ്ങളാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞവയാണ്. തമിഴില്‍ ഏറെക്കാലത്തിനു ശേഷം മമ്മൂട്ടിയെത്തുന്ന പേരന്‍പാണ് ഏറെ വൈകിയിട്ടുള്ള ചിത്രം. ജനുവരിയില്‍ പൊങ്കല്‍റിലീസായിചിത്രംതിയറ്ററുകളില്‍എത്തുമെന്നസൂചനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം പേരന്‍പിനായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് രാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കുള്ളത്. മേയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.
മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള സ്ട്രീറ്റ് ലൈറ്റ്സാണ് റിലീസ് ഏറെ വൈകിയ മറ്റൊരു ചിത്രം. മലയാളത്തിനു പുറനേ തമിഴിലും കൂടി ചിത്രീകരിച്ച സ്ട്രീറ്റ് ലൈറ്റ്സിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വൈകിയതും തെലുങ്ക് പതിപ്പും ഒരുമിച്ച്‌ പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമവുമാണ് ചിത്രത്തെ വൈകിച്ചതെന്നറിയുന്നു. ജനുവരി 26ന് മലയാളത്തിലും തമിഴിലുമായി ചിത്രം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശ്യാംദത്താണ് ചിത്രത്തിന്റെ സംവിധാനം. പരോള്‍, അങ്കിള്‍ തുടങ്ങിയ ചിത്രങ്ങളാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍. ഇവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ചൈനയില്‍ അവധി ആഘോഷിക്കുന്ന താരം മടങ്ങിയെത്തിയ ശേഷമായിരിക്കും ഈ ചിത്രങ്ങളുടെ ഡബ്ബിംഗ് ഉള്‍പ്പടെയുള്ളവ പൂര്‍ത്തീകരിക്കുക.

No comments:

Post a Comment