Thursday 11 January 2018

ആദായനികുതി റെയ്ഡിന്റെ വാര്‍ത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാര്‍ത്തയായില്ല, ചര്‍ച്ചയും നടന്നില്ല; പരസ്യത്തിന്റെ കാര്യം വരുമ്ബോള്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്; ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം'; ജോയ് ആലുക്കാസിലെ റെയ്ഡ് വാര്‍ത്ത മുക്കിയ മാധ്യമങ്ങള്‍ക്കെതിരെ അഡ്വ. ജയശങ്കര്‍


ദേശീയ തലത്തില്‍ ചര്‍ച്ചയായ ജോയി ആലുക്കാസില്‍ രാജ്യ വ്യാപകമായി ഒരു റെയ്ഡ് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട കേരളത്തില്‍ ആരും അറിഞ്ഞിട്ടില്ല. കാരണം കേരളത്തിലെ പ്രമുഖ ചാനലുകളും പത്രങ്ങളും വാര്‍ത്ത മുക്കി. ഒരു നേതാക്കളും സംഭവത്തെ കുറിച്ച്‌ അഭിപ്രായവും പറഞ്ഞില്ല. മാധ്യമങ്ങളുടെ ഈ സമീപനങ്ങള്‍ക്കെതിരെയാണ് അഡ്വ ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ആദായനികുതി റെയ്ഡിന്റെ വാര്‍ത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാര്‍ത്തയായില്ല, ചര്‍ച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടര്‍ന്നു, വാര്‍ത്ത തമസ്കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണമെന്ന് ജയശങ്കര്‍ പറയുന്നു. പരസ്യത്തിന്റെ കാര്യം വരുമ്ബോള്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണെന്നും ഇവിടെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ലെന്നും ജയശങ്കര്‍ കുറ്റപ്പെടുത്തുന്നു.അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഭരണകൂട ഭീകരത!രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിലും കോര്‍പറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ചില രേഖകളും കുറച്ചു പൈസയും എടുത്തു കൊണ്ടുപോയി.നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെള്ളിയും സ്വര്‍ണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാര്‍ ഈ അതിക്രമം ചെയ്തത്.ആദായനികുതി റെയ്ഡിന്റെ വാര്‍ത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാര്‍ത്തയായില്ല, ചര്‍ച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടര്‍ന്നു, വാര്‍ത്ത തമസ്കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം.ആലുക്കാസിനോടു മാത്രമല്ല, കല്യാണ്‍ ജൂവലറിയോടും മലബാര്‍ ഗോള്‍ഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിന്റെ കാര്യം വരുമ്ബോള്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്.ഇവിടെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ല.,

No comments:

Post a Comment