
വിദ്യ ബാലന്‍ ഏറ്റവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷമണിയാനാണ് വിദ്യ ഇപ്പോള്‍ തയാറെടുക്കുന്നത്. സാഗരിക ഗോസ് എഴുതിയ ഇന്ദിര ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
"സാഗരിക ഘോഷിന്റെ ഇന്ദിരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ദിര ഗാന്ധിയുടെ വേഷം ചെയ്യാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നതാണെന്നും , എന്നാല്‍ ഇതൊരു സിനിമയാണോ അതോ അതോ വെബ് സീരിസ് ആണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും വിദ്യ ബാലന്‍ പറഞ്ഞു.'ഡാര്‍നാ സരൂരി ഹേ', 'രഹസ്യ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. വിദ്യാ ബാലനും റോയ് പ്രൊഡക്ഷനും ചേര്‍ന്നാണ് പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയത്.ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയിരുന്നു. അതിന് ശേഷം വിദ്യയെ തേടിയെത്തിയ ശക്തമായ കഥാപാത്രമാണ് ഇന്ദിര ഗാന്ധിയുടെ വേഷം.തുംഹാരി സുലു എന്ന സിനിമയാണ് വിദ്യയുടെ പുതിയ ചിത്രം.
No comments:
Post a Comment