
തിയറ്ററുകളില്‍ തരംഗമായി മാറിയ ജയസൂര്യ ചിത്രം ആട് 2ന്റെ സാറ്റലൈറ്റ് അവകാശം മലയാളത്തില്‍ വരാനിരിക്കുന്ന പുതിയ ചാനല്‍ സീ മലയാളം സ്വന്തമാക്കി. നാലു കോടിക്കു മുകളിലുള്ള തുകയ്ക്കാണ് ചിത്രത്തിന്റെ അവകാശം ചാനല്‍ നേടിയത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ ചിത്രം 25 കോടിക്കടുത്ത് കളക്ഷന്‍ കേരള ബോക്സ് ഓഫിസില്‍ നിന്ന് സ്വന്തമാക്കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മാണം.
No comments:
Post a Comment