
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ആയുധധാരികളായ നാലംഗ സംഘമാണ് കുണ്ടുതോട് സ്വദേശി എബ്രഹാമിന്റെ വീട്ടില്‍ ഭീഷണിയുമായി എത്തിയത്.
ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ സംഘം ആവശ്യപ്പെട്ടു. ഇതിന് ശേഷം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുകയും അരി പിടിച്ചുവാങ്ങി തിരിച്ച് പോയതായും വീട്ടുടമ പറഞ്ഞു.ഇതില്‍ ഒരു വനിതയും ഉണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ മാവോയിസ്റ്റുകളാണോ എന്നുള്ള കാര്യത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടുടമയുടെ പരാതിയില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും ഇവര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു.
No comments:
Post a Comment