
പ്രമുഖ ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാര്‍ബണില്‍ 'സന്തോഷ്' എന്ന കഥാപാത്രമായി ഷറഫുദീന്‍ എത്തുന്നു. ദയ, മുന്നറിയിപ്പ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാര്‍ബണില്‍ ഫഹദ് ഫാസിലാണ് നായകന്‍.
മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. 'സമീറ' എന്ന കഥാപാത്രമായാണ് മംമ്താ കാര്‍ബണില്‍ എത്തുന്നത്. സൗബിന്‍ ഷാഹിര്‍ , ചേതന്‍ , കൊച്ചുപ്രേമന്‍ ദിലീഷ് പോത്തന്‍, നെടുമുടിവേണു, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.സിബി തോട്ടുപുറമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
No comments:
Post a Comment