Friday 12 January 2018

ഒരു തകര്‍പ്പന്‍ ക്യാമ്പസ്‌ ചിത്രം – “ക്വീൻ” റിവ്യൂ


.ഒരു കൂട്ടം പുതുമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ക്യാമ്പസ്  ചിത്രം നിർമിച്ചിരിക്കുന്നത് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ  ചേർന്നാണ്. മാജിക് ഫ്രെയിംസ് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.  ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്നാണ് ഈ ക്യാമ്പസ് ഫൺ മൂവി രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ, ചിത്രത്തിലെ വീഡിയോ സോങ്‌സ് എന്നിവ സൂപ്പർ ഹിറ്റായി മാറിയത് വലിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു എന്ന് പറയാം.ഒരു എഞ്ചിനീയറിംഗ് കോളജിലെ ആദ്യത്തെ മെക്കാനിക്കൽ ബാച്ചിന്റെ ഉത്‌ഘാടനത്തോടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ആൺകുട്ടികൾ മാത്രമുള്ള ആ ബാച്ചിൽ രണ്ടാം വര്ഷം ഒരു പെൺകുട്ടി വന്നു ചേരുന്നതോടെ ചിത്രത്തിന്റെ കഥ ഗതി മാറുന്നു. പതുക്കെ പതുക്കെ എ ആൺകുട്ടി അതിലെ എല്ലാ ആൺകുട്ടികളുടെയും പ്രീയപെട്ടവളായി മാറുന്നു എന്ന് മാത്രമല്ല മെക്കാനിക്കൽ ബാച്ചിലെ ക്വീൻ ആയി അവൾ അറിയപ്പെടുന്നു. ഈ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.ഡിജോ ജോസ് ആന്റണിക്കു   തന്റെ സംവിധായകൻ ആയി ഉള്ള അരങ്ങേറ്റം വളരെ മികച്ചതാക്കാൻ കഴിഞ്ഞു എന്ന് നിസംശയം പറയാൻ സാധിക്കും. ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഇല്ലാതെ തന്നെ ഈ ക്യാമ്പസ് ചിത്രത്തെ  എല്ലാ വിധ രസക്കൂട്ടുകളും ചേർത്ത് ഭംഗിയായി അവതരിപ്പിക്കാൻ ഡിജോക്ക് കഴിഞ്ഞു. ക്യാമ്പസ് ബേസ് ചെയ്തുള്ള ഫൺ മൂവീസ്  മലയാളത്തിൽ മുന്നേ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്നെ ഈ ചിത്രം അവതരിപ്പിക്കാൻ സംവിധായകന്  കഴിഞ്ഞു. ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി  എന്നിവർ  ചേർന്നെഴുതിയ തിരക്കഥയും മികവ് പുലർത്തി . ഒരു വിനോദ ചിത്രത്തിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ചേരുംപടി ചേർക്കാൻ അവർക്കു കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം . ക്യാമ്പസ് ലൈഫും പ്രണയവും ത്രില്ലും കോമെഡിയും എല്ലാം   ഒരു പോലെ മികച്ച  രീതിയിൽ ആവിഷ്കരിക്കാൻ അവർക്കു കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ പുതുമുഖ താരങ്ങൾ  എല്ലാവരും തന്നെ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ എനർജി തന്നെ ആയിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാം. സാനിയ അയ്യപ്പൻ, ധ്രുവൻ എന്നെ പുതുമുഖങ്ങൾ മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഇവരുടെ വിജയം. മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, വിഷ്ണു കൂവക്കാട്ടിൽ, എം കാർത്തികേയൻ, മൂസി , സൂരജ്,  എന്നിവരും  തങ്ങളുടെ വേഷങ്ങൾ  ഭംഗിയാക്കി. സുരേഷ് ഗോപി ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക  വശത്തിനു വലിയ മുതൽക്കൂട്ടായപ്പോൾ സാഗർ ദാസിന്റെ എഡിറ്റിംഗ് ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന  രീതിയിൽ ചിത്രത്തിന്റെ വേഗതയിൽ ഉള്ള മുന്നോട്ടു പോക്കിനെ സഹായിച്ചു എന്ന് പറയാം . ജേക്സ് ബിജോയ്  ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ കഥ പറച്ചിലിനെ വളരെയധികം സഹായിച്ചു എന്ന് പറയാതെ വയ്യ. അത്ര മനോഹരമായിരുന്നു ഈ സംഗീത  സംവിധായകൻ ഒരുക്കിയ ഗാനങ്ങൾ.ചുരുക്കി പറഞ്ഞാൽ ക്വീൻ  മികച്ച ഒരു ക്യാമ്പസ് എന്റെർറ്റൈനെർ  ആണ്. എല്ലാ രീതിയിലും നിങ്ങളെ രസിപ്പിക്കുന്ന ഒരു ചിത്രം ആണ് ക്വീൻ എന്ന് ഉറപ്പായിച്ചു പറയാൻ സാധിക്കും. പുതുമയേറിയ ഒരു വിഷയവും പുതിയ അവതരണ  ശൈലിയും  കൊണ്ട്   നിങ്ങള്ക്ക് സന്തോഷം പകരുന്ന ഒരു കൊച്ചു വലിയ ചിത്രമാണെന്ന് ക്വീൻ.

No comments:

Post a Comment