
ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഡെത്ത് വിഷ്' മാര്‍ച്ച് 9ന് ഇന്ത്യന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ബ്രൂസ് വില്ലിസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. എലി റോത്ത് സംവിധാനം ചെയ്ത ഡെത്ത് വിഷ് ആദ്യമായി തീയേറ്ററുകളില്‍ എത്തിയത് 1974ലാണ്. മൈക്കല്‍ വിന്നര്‍ സംവിധാനം ചെയ്ത ആദ്യ സിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ചത് ചാള്‍സ് ബ്രോസ്നനായിരുന്നു.എം.ജി.എം.സ്റ്റുഡിയോയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിന്‍സെന്റ് ഡി'ഓനോഫ്രിയോ, എലിസബത്ത് ഷൂ, ഡീന്‍ നോറിസ്, മൈക്ക് എപിപ്സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.പകയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ ആദ്യ ഭാഗം മികച്ച പ്രതികരണമാണ് അന്ന് നേടിയത്
No comments:
Post a Comment